For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് കുട്ടികളുടെ അമ്മയാണെന്നത് ആകർഷിച്ചു; മമ്മൂട്ടിയുടെ ഭാര്യയായി വന്നതിനെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

  |

  ഇനിയും വിവാഹം കഴിക്കാതെ അവിവാഹിതയായി കഴിയുന്ന മലയാളത്തിലെ നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നടി എന്താണ് വിവാഹം കഴിക്കാന്‍ ഇത്രയും വൈകുന്നതെന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് ലക്ഷ്മി പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ ലോക്ഡൗണും കൊറോണയും വന്നതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒറ്റപ്പെടല്‍ അനുഭവിച്ച് തുടങ്ങിയത്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഒപ്പം ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ നല്ലതാണെന്ന് തനിക്ക് തോന്നിയതായി നടി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കൊറോണ കാലത്ത് സഹോദരനൊപ്പം ഒരുമിച്ച് നില്‍ക്കാന്‍ പറ്റിയ സാഹചര്യത്തെ കുറിച്ചൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ലക്ഷ്മി സൂചിപ്പിച്ചു. ഇപ്പോഴിതാ പേടി ഉണ്ടായിരുന്നിട്ടും സിനിമ തന്നെ കരിയറായി തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ചാണ് നടി പറയുന്നത്.

  മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി വെള്ളിത്തിരയിലെത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ രണ്ട് കുട്ടികളുടെ അമ്മയായ ഹിന്ദിക്കാരിയുടെ വേഷമായിരുന്നു. ഒരു സിനിമ ചെയ്ത് തിരിച്ച് പോകാമെന്ന് കരുതി വന്ന ആള്‍ പിന്നെ മലയാളവും തമിഴുമടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് കഴിഞ്ഞു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായിട്ടെത്തുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. ഇതേ കുറിച്ചെല്ലാം നടിയിപ്പോള്‍ തുറന്ന് സംസാരിക്കുകയാണ്.

  ബിഗ് ബോസിൽ നിന്നും കോടികൾ കിട്ടിയില്ല; പ്രതിഫലം എത്രയായിരുന്നു എന്ന് പറഞ്ഞ് കിടിലം ഫിറോസ്

  ''സിനിമ തന്റെ കരിയറായി ഉറപ്പിച്ചതിന് പിന്നില്‍ നിരവധി പേരുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. അരയന്നങ്ങളുടെ വീട്ടില്‍ അഭിനയിക്കാന്‍ കാരണം ലോഹിതദാസ് എന്ന സംവിധായകന്റെ സിനിമ ആയത് കൊണ്ടാണ്. ഒപ്പം നായകനാവുന്നത് മമ്മൂട്ടിയും. ഇതിനെല്ലാം ഉപരിയായി രണ്ട് കുട്ടികളുടെ അമ്മ വേഷമാണെന്നതെല്ലാം എന്നെ ആകര്‍ഷിച്ചിരുന്നു. ആദ്യം ലോഹി സാറിനെ കാണുന്നത് ലക്കിടിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ്. അന്നേരം കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. ഇത്രയും സംസാരിക്കാത്ത ഒരാള്‍ എങ്ങനെയാണ് സംവിധായകന്‍ ആയതെന്ന് ഓര്‍ത്ത് ഞാനാകെ അത്ഭുതപ്പെട്ടിരുന്നു. പക്ഷേ സെറ്റില്‍ വന്നപ്പോഴാണ് കഥയാകെ മാറിയത്. ഒരുപാട് തമാശകള്‍ പറയുന്നതും അഭിനേതാക്കളെ എഴുതിയിട്ട വഴികളിലൂടെ നടത്തുന്ന ഒരാളുമായിരുന്നു ലോഹിതദാസ് സാര്‍.

  സ്‌നേഹം ഒഴുകുന്ന അദ്ദേഹത്തിന്റെ കണ്ണുകളാണ് എപ്പോഴും ഓര്‍മ്മ വരിക. സത്യന്‍ അന്തിക്കാട് സാറിന്റെ കൊച്ചു കൊച്ച് സന്തോഷങ്ങളിലേക്ക് എന്നെ നിര്‍ദ്ദേശിച്ചതും ലോഹി സാറായിരുന്നു. ഒരു സിനിമ മാത്രം മതിയെന്ന എന്റെ തീരുമാനം മാറ്റി ഈ ഒരു ചിത്രത്തില്‍ കൂടി അഭിനയിക്കൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് എന്നെ വിടുകയായിരുന്നു. അതാണ് ജീവിതത്തിലെ സ്റ്റെപ്പിങ് സ്‌റ്റോണ്‍ എന്നാണ് ലക്ഷ്മി പറയുന്നത്.

  ഇപ്പോഴും ലക്ഷ്മിയുടെ സൗന്ദര്യത്തിന് യാതൊരു കുറവും വരുന്നില്ലെന്ന് പറയുന്ന ആരാധകരോട് അതിന്റെ രഹസ്യവും നടി വെളിപ്പെടുത്തിയിരുന്നു. നന്നായി വെള്ളം കുടിക്കും, ഉറങ്ങും, വെജിറ്റേറിയന്‍ ആണെന്നതൊക്കെയാവാം. സൗന്ദര്യത്തെ കുറിച്ചും ചര്‍മ്മത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണമാണ്. അയ്യോ എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്ന് ആലോചിച്ചുള്ള ടെന്‍ഷന്‍ വിട്ടാല്‍ തന്നെ മനസ് ചെറുപ്പമാകും. അല്ലാതെ വേറെ ടിപ്‌സ് ഒന്നുമില്ല. പിന്നെ വേറൊരു കാര്യം പറയാം. കുറച്ച് തടിച്ചുരുണ്ട് ഇരുന്നാല്‍ സ്‌കിന്‍ ടൈറ്റായിരിക്കും. ചുളിവുകള്‍ കാണില്ല. അതേയുള്ളു സീക്രട്ടെന്നും'' നടി പറയുന്നു.

  Recommended Video

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  2000 ലാണ് അരയന്നങ്ങളുടെ വീട് റിലീസിനെത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മിയ്ക്ക് ആ വര്‍ഷക്കെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അംഗീകാരം ലഭിച്ചിരുന്നു. 2007 ല്‍ തനിയേ എന്ന സിനിമയിലൂടെയും മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പരദേശി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയും നിരവധി പുരസ്‌കാരങ്ങളായിരുന്നു ലക്ഷ്മിയെ തേടി എത്തിയത്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരിപാടികളിലും നടി സജീവമായിരുന്നു.

  English summary
  Mammootty's Onscreen Pair Lakshmi Gopalaswamy Opens Up About Her First Movie Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X