For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു അത്ഭുതമാണെന്ന് ആരാധകർ; ക്യാൻസർ ചികിത്സയ്ക്കിടയിലും ജീവിതം ആഘോഷമാക്കി നടി ശിവാനി

  |

  മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായിരുന്ന താരമാണ് ശിവാനി ഭായ്. ബാലതാരമായാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് സഹനടിയായി തിളങ്ങുകയായിരുന്നു. അടുത്തിടെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ജീവിതത്തിൽ ക്ഷണിക്കാതെ എത്തിയ അർബുദം എന്ന വില്ലനെ കുറിച്ചായിരുന്നു നടി പറഞ്ഞത്. മുടി പോകുന്നതിന് മുൻപ് എടുത്ത കുറച്ച് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

   shivani bhai

  മേക്കപ്പ് ഇല്ലെങ്കിലും കാവ്യ സുന്ദരി തന്നെ , പുതിയ ചിത്രം വൈറലാകുന്നു, ആശംസയുമായി ആരാധകർ

  ഇപ്പോഴിത താരത്തിന്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോസിറ്റീവായിട്ടുള്ള വീഡിയോയാണ് താരം പങ്കുവെച്ചിട്ടുണ്ട് . കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ നയിക്കണെന്ന് ഞാൻ പഠിക്കുകയാണ് എന്ന ലൂസ മെ അൽകോട്ടിന്‍റെ വാക്കുകള്‍ കുറിച്ച് കൊണ്ടാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ശിവാനിയുടെ വീഡിയോ വൈറലായിട്ടുണ്ട്. പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അത്ഭുതപ്പെടുത്തി എന്നാണ് ആരാധകർ പറയുന്നത്.

  മണിക്കുട്ടനോടൊപ്പമുളള ചിത്രമില്ല, സൂര്യയോട് കാരണം തേടി ആരാധകർ, എംകെ വരട്ടെയെന്ന് ഫാൻസ്

  കൊവിഡ് മുക്തയായതിന് ശേഷമാണ് ക്യാൻസറിനെ കുറിച്ച് അറിയുന്നത്. വളരെ കൂളായിട്ടും രസകരമായിട്ടുമാണ് രോഗം ബാധിച്ചതിനെ കുറിച്ച് നടി പറയുന്നത്. ശിവാനിയുടെ വാക്കുകൾ ഇങ്ങനെ..അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ.. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി..

  ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. ആറ് എണ്ണം കൂടി ബാക്കിയുണ്ട് .. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു . മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ"- നടി ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  ഞങ്ങൾക്ക് പറയാനുള്ളത്

  ക്യാൻസറിനെ ഭീതിയോടെയല്ല ധൈര്യപൂർവം നേരിടണം. ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് രോഗത്തേയും നേരിടാൻ സാധിക്കും

  Read more about: shivani bhai
  English summary
  mammootty's onscreen sister shivani bhai Shares her New Video ,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X