For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവും മക്കളും പിന്തുണച്ചതോടെ സീരിയലില്‍ അഭിനയിക്കാന്‍ തിരിച്ച് വന്നു; വിശേഷങ്ങള്‍ പറഞ്ഞ് നടി ടെസ്സ ജോസഫ്

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി പട്ടാളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ നടിയാണ് ടെസ്സ ജോസഫ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ടെസ്സ വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ആദ്യ സിനിമയ്ക്ക് ശേഷം വിവാഹം കഴിച്ച് അബുദാബിയിലേക്ക് പോയ നടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ച് വരുന്നത്.

  നടു റോഡിലും ഫോട്ടോഷൂട്ട് നടത്താം, സോനൽ ചൌഹാൻസ് ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  വിവാഹശേഷം അവസരങ്ങള്‍ വന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട് അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലിലെ അനുപമയായി വന്ന് ടെസ്സ കൈയടി നേടി കഴിഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.

  പണ്ട് മുതലേ വാചകമടി വളരെ ഇഷ്ടമാണെന്ന് ടെസ്സ പറയുന്നു. അങ്ങനെ പഠിക്കുന്ന കാലത്ത് സൈഡായി ആങ്കറിങ് ചെയ്യുമായിരുന്നു. അത് ശ്രദ്ദിച്ചാണ് സംവിധായകന്‍ ലാല്‍ ജോസ് പട്ടാളത്തിലേക്ക് വിളിക്കുന്നത്. അന്നെനിക്ക് 20 വയസാണ് പ്രായം. സിനിമയില്‍ ഞാന്‍ ചെയ്തതോ എന്റെ സ്വഭാവത്തിന് നേര്‍ വിപരീതമായ ക്യാരക്ടര്‍ . അധികം സംസാരിക്കാത്ത ഒരു പാവം പെണ്‍കുട്ടിയുടെ വേഷം അതിന് ശേഷവും ഞാന്‍ 4 സിനിമകള്‍ ചെയ്തു. ചെറിയ വേഷങ്ങള്‍ ആയിരുന്നു.

  പക്ഷേ പതിനൊട്ട് വര്‍ഷത്തിനപ്പുറവും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് പട്ടാളത്തിലെ നായിക എന്ന നിലയ്ക്കാണ്. അത് സന്തോഷമുള്ള കാര്യമാണെന്ന് ടെസ്സ പറയുന്നു. 2005 ലായിരുന്നു വിവാഹം. ഭര്‍ത്താവ് അനില്‍, അബുദാബിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. അതുകൊണ്ട് ഞാന്‍ ജീവിതം അബുദാബിയിലേക്ക് പറിച്ച് നട്ടു. ഇതിനിടയ്ക്ക് രണ്ട് മക്കള്‍ ജനിച്ചു. അവരുടെ കാര്യങ്ങല്‍ നോക്കി ഞാനൊരു വീട്ടമ്മയായി ഒതുങ്ങി.പിന്നീട് വെക്കേഷനുകളില്‍ മാത്രമാണ് നാട്ടിലേക്ക് വരുന്നത്.

  വിവാഹം കഴിഞ്ഞ് അബുദാബിയില്‍ ഉള്ളപ്പോഴും എനിക്ക് സീരിയലുകളില്‍ അഭിനയിക്കാനുള്ള ഓഫര്‍ വന്നിരുന്നു. പക്ഷേ കൂടുതലും തിരുവനന്തപുരം ബേസ്ഡ് ഉള്ളതായിരുന്നു. അവിടെ എനിക്ക് ബന്ധുക്കളോ പരിചയക്കാരോ ഇല്ല. അങ്ങനെ പലതും വേണ്ടെന്ന് വെച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ വര്‍ഷം മഴവില്‍ മനോരമയില്‍ തുടങ്ങുന്ന പുതിയ സീരിയലിലേക്ക് എനിക്ക് ക്ഷണം ലഭിച്ചത്., കഥ കേട്ടപ്പോള്‍ ഞാനുമായി നല്ല സാമ്യമുള്ള കഥാപാത്രമാണ്.

  ഭര്‍ത്താവും മക്കളും പിന്തുണച്ചതോടെയാണ് എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലില്‍ അഭിനയിക്കാന്‍ എത്തിയത്. ഒഴുക്കിനൊപ്പം പോവുക എന്ന രീതിയാണ് എന്റേത്. ഒന്നും പ്ലാന്‍ ചെയ്യാറില്ല. അല്ലെങ്കിലും ഈ കോവിഡ് കാലത്ത് പ്ലാന്‍ ചെയ്ത് ജീവിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോന്ന് ടെസ്സ ചോദിക്കുന്നു. ഞാന്‍ തന്നെ കുറച്ച് ദിവസങ്ങള്‍ അഭിനയിച്ച ശേഷം അബുദാബിയിലേക്ക് തിരിച്ച് പോകാന്‍ പദ്ധതിയിട്ടാണ് നാട്ടിലേക്ക് വന്നത്.

  കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

  ജനുവരിയില്‍ തുടങ്ങിയിട്ട് ഷൂട്ട് ഇപ്പോള്‍ ലോക്ഡൗണ്‍ മൂലം നിര്‍ത്തി വെച്ചിരിക്കുകയാണ്. അബുദാബിയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ നിര്‍ത്തി വച്ചു. മക്കളെ മിസ് ചെയ്യുന്നുണ്ട്. അര്‍ക്ക് എന്നെയും. വീഡിയോ കോളുകളാണ് ഇപ്പോള്‍ ആശ്വാസം. കുടുംബ പ്രേക്ഷകര്‍ നല്ല സ്വീകരണമാണ് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്നത്. മക്കളും ഭര്‍ത്താവും നല്ല അഭിപ്രായം പറഞ്ഞു. ഷൂട്ടിങ്ങും യാത്രകളുമെല്ലാം ശരി ആകാനണ് താന്‍ കാത്തിരിക്കുന്നതെന്നും നടി പറയുന്നു.

  Read more about: actrss നടി
  English summary
  Mammootty's Pattalam Movie Actress Tessa Joseph Revealed Why Made A Comeback In Serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X