»   » പ്രതീക്ഷ കൂട്ടിയെങ്കിലും 'ഉന്തും തള്ളലുകളുമായി' ഇക്കാ ഫാന്‍സിന്റെ പേരന്‍പ്!

പ്രതീക്ഷ കൂട്ടിയെങ്കിലും 'ഉന്തും തള്ളലുകളുമായി' ഇക്കാ ഫാന്‍സിന്റെ പേരന്‍പ്!

Posted By:
Subscribe to Filmibeat Malayalam

അനശ്വര അരവിന്ദന്‍

സിനിമയെയും, ടെലിവിഷന്‍ ഷോകളെയും ഇഷ്ടപെടുന്ന അനശ്വര ഒരു പ്രേക്ഷക എന്ന നിലയില്‍ തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ വഴി സാധാരണപ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ ഇഷ്ടപെടുന്ന ഒരു എഴുത്തുകാരിയാണ്.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് പേരന്‍പ്. റാം സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം മേയ് മാസത്തില്‍ തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയെ കുറിച്ചും മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷകളെ കുറിച്ചും സാധാരണ സിനിമാ പ്രേക്ഷകയായ അനശ്വര അരവിന്ദന്റെ എഴുത്ത് വായിക്കാം..

ആധി ഇല്ലാത്ത ആദി! പ്രണവിനും ആദിയ്ക്കും വേണ്ടി ആരാധികയുടെ വക കിടിലന്‍ റിവ്യൂ!!

ഇക്കാ ഫാന്‍സിന്റെ പേരന്‍പ്

രണ്ടായിരത്തി പതിനേഴ് മമ്മൂട്ടിക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ലെങ്കിലും, ഇക്കാ ഫാന്‍സുകാരുടെ തള്ളിന്റെ ഫലമായി ക്ഷീണം അല്പം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദി ഗ്രേറ്റ് ഫാദര്‍ മുതല്‍ സ്ട്രീറ്റ് ലൈറ്റ്‌സ് വരെ നോക്കുമ്പോ വെളിച്ചം കുറവായിരുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം. അതിനിടയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കസബ വിഷയവും സ്ത്രീ വിരുദ്ധതയും പാര്‍വതി പൊങ്കാലയും എന്നിങ്ങനെ, ആറ്റുകാല്‍ രാധാകൃഷ്ണന്റെ ഭാഷയില്‍ പറയുകയാണെകില്‍ വ്യാഴം ഉച്ചസ്ഥായില്‍ നില്‍ക്കുന്നതിനാല്‍ ധന നഷ്ടം മാനഹാനി തുടങ്ങിയവ നിശ്ചയം.

ആദിയുടെ വരവ്

അതിനിടയില്‍ ഇടിയേറ്റവനെ പാമ്പു കടിച്ചു എന്ന നിലയില്‍ പ്രണവിന്റെ ആദി റിലീസും സ്ട്രീറ്റ്‌ലൈറ്റ്‌സിനെ പിന്തള്ളി കളക്ഷനും, മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണെങ്കിലും പാപ്പരാസികളായ ആരാധകര്‍ അതൊരിക്കലും അനുവദിച്ചു കൊടുക്കാന്‍ തയ്യാറല്ലെന്നുള്ളതാണ് വസ്തുത.

വോട്ടെടുപ്പുമായി സോഷ്യല്‍ മീഡിയ

അവര്‍ക്കും ഇവരു തമ്മിലടിക്കുന്നത് കാണാനാണ് ഇഷ്ടം. ദുല്‍ഖറിന്റെ സിനിമ പ്രവേശനത്തിന് ശേഷം മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്ന പ്രണവിന്റെ എന്‍ട്രി സാധ്യമായതോടെ ചില തരംതാണ സോഷ്യല്‍ മീഡിയ പേജുകള്‍ വോട്ടെടുപ്പും തുടങ്ങിയിട്ടുണ്ട്.

ദുല്‍ഖറിന്റെ എതിരാളിയോ?

ഇന്നലെ വരെ മികച്ച താരരാജാവ് ആരെന്നായിരുന്നെകില്‍ ഇന്നലെ മുതല്‍ പ്രണവ് ദുല്‍ഖറിന് ഒരു എതിരാളി ആണെന്ന് തോന്നുന്നുണ്ടോ എന്നായി മാറിയിരിക്കുന്നു. ഇവിടെ രണ്ടുപേരുടെ ആരാധകരും തമ്മില്‍ തല്ലുമ്പോ നാല്പതു പേരെ വച്ച് പൂമരത്തിന്റെ കപ്പല് പണിത കാളിദാസന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാതിരിക്കരുത്.

പ്രതീക്ഷയ്ക്ക് വകയുമായി പേരന്‍പ്

പേരന്‍പ്, മമ്മൂട്ടി ആരാധകര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ടെന്നാണ് കേള്‍വി. നാഷണല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'തങ്ക മീങ്കല്‍', മികച്ച അഭിപ്രായം നേടിയെടുത്ത 'തരമണി' എന്നീ സിനിമകളുടെ സംവിധായകന്‍ റാം ചെയ്യുന്ന സിനിമയാണ് പേരന്‍പ്. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു മികച്ച അഭിപ്രായം നേടി എന്ന വാര്‍ത്തകള്‍ മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ.

അഞ്ജിലി അമീര്‍ നായിക

തമിഴ് മലയാളം ഭാഷകളില്‍ റിലീസ് ആവുന്ന സിനിമയില്‍ ട്രാന്‍സ് ജെന്‍ഡറായിരുന്ന അഞ്ജലി അമീര്‍ ആണ് പ്രധാന നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഇത് സാമ്പത്തിച്ച വാര്‍ത്തകളും ചിത്രങ്ങളും മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തിരുന്നു.

വ്യത്യസ്തമായ കഥാതന്തു

വിദേശത്തു ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തരമണി പോലെ ഒരു വ്യത്യസ്തതയാര്‍ന്ന ഒരു കഥാതന്തു ആയിരിക്കും ഈ സിനിമയും മുന്നോട്ടു വയ്ക്കുന്നതെന്നാണ് സൂചന. അടുത്ത സ്റ്റേറ്റ് അവാര്‍ഡ് എന്നൊക്കെ മമ്മൂട്ടി ആരാധകര്‍ തള്ളുന്നുണ്ടെങ്കിലും, മികച്ച വിജയം കൈവരിക്കാനും പ്രേക്ഷകരെ കയ്യിലെടുക്കാനും പേരന്‍പിന് സാധിക്കും എന്നാണ് അണിയറയില്‍ നിന്നുള്ള വിവരം.

English summary
Mammootty's Peranbu audience reaction

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam