»   » മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

Written By:
Subscribe to Filmibeat Malayalam

സമീപ കാലത്ത് മമ്മൂട്ടി അഭിനയിച്ച ചില ചിത്രങ്ങള്‍ എടുത്തു നോക്കൂ.. മിക്കത്തിലും സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ പ്രയവും കഥാപാത്രങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത പോക്കാണ്.

ഗ്യാങ്‌സ്റ്റര്‍, മംഗ്ലീഷ്, രാജാധി രാജ തുടങ്ങി റിലീസിന് ഒരുങ്ങി നില്‍ക്കുന്ന വൈറ്റിലും ഇനി അഭിനയിക്കുന്ന ഹനീഫ് അദാനി ചിത്രത്തിലും മമ്മൂട്ടി സ്റ്റൈലന്‍ ലുക്കിലാണ്. മമ്മൂട്ടി സ്റ്റൈലായി എത്തിയ സമീപകലാത്തെ അത്തരം ചില ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത് തന്നെ മമ്മൂട്ടിയുടെ സ്റ്റൈല്‍ കൊണ്ടാണ്. കിടു ലുക്കിലുള്ള മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് പക്ഷെ നിരാശപ്പെടേണ്ടി വന്നു

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

മംഗ്ലീഷില്‍ ഇംഗ്ലീഷ് അറിയാത്ത മീന്‍ ബിസിനസുകാരനാണ് മമ്മൂട്ടി. പക്ഷെ നായിക ഇംഗ്ലീഷുകാരിയായത് കൊണ്ട് തന്നെ മമ്മൂട്ടി കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ എത്തിയത്. ഗാനരംഗത്തൊക്കെ മമ്മൂട്ടിയുടെ സ്റ്റൈല്‍ വളരെ ആകര്‍ഷിച്ചു

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

രാജാധി രാജയില്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും, തടി വളര്‍ത്തിയ മുഖത്ത് കറുത്ത കൂളിഗ്ലാസുമായി മമ്മൂട്ടി വരുന്ന രംഗം ആരാധകര്‍ക്ക് ആവേശമായിരുന്നു.

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

ബാസ്‌ക്കര്‍ ദ റാസ്‌ക്കലില്‍ എത്തിയപ്പോള്‍ മമ്മൂട്ടി അല്പം മെലിഞ്ഞു. കുസൃതി നിറഞ്ഞ കഥാപാത്രത്തെ വളരെ നിഷ്‌കളങ്കമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

ഒരു ബുജി ലുക്കുണ്ടായിരുന്നു പുതിയ നിയമത്തിലെ മമ്മൂട്ടിയ്ക്ക്. നയന്‍താരയ്‌ക്കൊപ്പം പെര്‍ഫക്ട് പെയറായി മമ്മൂട്ടി പ്രായത്തെ വെല്ലുവിളിച്ചു നിന്നു

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

റിലീസിന് ഒരുങ്ങുന്ന കസബയില്‍ സ്‌റ്റൈലന്‍ പൊലീസ് ഉദ്യോഗസ്തനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. യൂണിഫോമിട്ട് കൂളിഗ്ലാസും വച്ചു നില്‍ക്കുന്ന മമ്മൂട്ടിയുടെ മാസ് ലുക്ക് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത അത്രയും സ്‌റ്റൈലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. 45 വയസ്സുള്ള കഥാപാത്രം, ഇംഗ്ലണ്ട് പശ്ചാത്തലം, നായിക ബോളിവുഡില്‍ നിന്ന്... പിന്നെ എങ്ങനെ സ്റ്റൈലാവാതിരിയ്ക്കും

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

ദേ ഇപ്പോള്‍ പിന്നെയും. നവാഗതനായ ഹനീഫ് അദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി സ്റ്റൈലന്‍ കഥാപാത്രമായിട്ടാണ് എത്തുന്നതെന്ന് കേള്‍ക്കുന്നു. ഒരു ത്രില്ലര്‍ കുടുംബ ചിത്രമാണ്. പൃഥ്വിരാജാണ് നിര്‍മിയ്ക്കുന്നത്. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി എത്രയും പെട്ടന്ന ഷൂട്ടിങ് ആരംഭിയ്ക്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

English summary
Mammootty's stylish characters

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X