»   » ആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലും

ആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലും

Posted By:
Subscribe to Filmibeat Malayalam
യോദ്ധ Vs പപ്പയുടെ സ്വന്തം അപ്പൂസ് | filmibeat Malayalam

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയപ്പോഴൊക്കെ പ്രേക്ഷകര്‍ അതിനെ ആവേശത്തോടെ സ്വീകരിച്ചിരുന്നു. വിജയങ്ങള്‍ മാറി മറിയുകയും ചെയ്തിരുന്നു. പ്രേക്ഷകര്‍ ഇന്ന് കരുതുന്നതിനും നേരെ വിപരീതമായിരുന്നു പല ബോക്‌സ് ഓഫീസ് ഫലങ്ങളും എന്നതാണ് യാഥാര്‍ത്ഥ്യം.

ജയസൂര്യക്ക് അഭിമാനിക്കാം, ആദ്യവാരം ബോക്‌സ് ഓഫീസില്‍ പുണ്യാളന്‍ തരംഗം! ജോയ് ക്ലിക്കായിട്ടോ...

ജൂലി നാണത്തിന്റെ പരിധികള്‍ കടന്നു, വീണ്ടും കാണാന്‍ സാധിക്കാത്ത വിധം മോശമാണ് ആ സീനുകള്‍!

ഇന്ന് ആഘോഷിക്കപ്പെടുന്ന പല ചിത്രങ്ങളും ശരാശരി വിജയം മാത്രമായിരുന്നു. 1992ലെ ഓണക്കാലവും അത്തരത്തിലുള്ളതായിരുന്നു. ഇന്ന് പ്രേക്ഷകര്‍ ഏറ്റവും അധികം ആഘോഷിക്കുന്ന മോഹന്‍ലാല്‍ ചിത്രം യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസുമായിരുന്നു അന്ന് നേര്‍ക്കുനേര്‍ വന്നത്.

ഓണച്ചിത്രങ്ങള്‍

1992ലെ ഓണച്ചിത്രങ്ങളായിട്ടായിരുന്നു യോദ്ധയും പപ്പയുടെ സ്വന്തം അപ്പൂസും തിയറ്ററിലെത്തിയത്. സെപ്തംബര്‍ മൂന്നാം തിയതി യോദ്ധയും ഒരു ദിവസത്തിന് ശേഷം പപ്പയുടെ സ്വന്തം അപ്പൂസും റിലീസ് ചെയ്തു. യോദ്ധ കോമഡി ആക്ഷന്‍ ചിത്രവും പപ്പയുടെ സ്വന്തം അപ്പൂസ് ഇമോഷണല്‍ ഡ്രാമയുമായിരുന്നു.

വ്യഹത്തിന്റെ അപ്രതീക്ഷിത വിജയം

രഘുവരനെ നായകനാക്കി സംഗീത് ശിവന്‍ സംവിധാനം ചെയ്ത വ്യൂഹം ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമായി. സംഗീത് ശിവന്റെ പ്രഥമ സംവിധാനം സംരംഭമായിരുന്നു വ്യൂഹം. അതിന് ശേഷമാണ് മോഹന്‍ലാലിനൊപ്പം യോദ്ധയുമായി എത്തുന്നത്.

അണിയറയില്‍ വമ്പന്മാര്‍

യോദ്ധയ്ക്ക് വേണ്ടി വമ്പന്മാരായിരുന്നു അണിനിരന്നത്. എആര്‍ റഹ്മാന്‍ ആദ്യമായി സംഗീതമൊരുക്കിയ മലയാള സിനിമയായിരുന്നു യോദ്ധ. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ഏറെ വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു യോദ്ധയുടേത്.

ആക്ഷനും കോമഡിയും

ആക്ഷനും കോമഡിയുമായിരുന്നു യോദ്ധയുടെ പ്രത്യേകത. വ്യത്യസ്തവും ഗൗരവമുള്ളതുമായ വിഷയത്തെ ഹാസ്യത്തിന്റെ പശ്ചാത്തലിലായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ മാര്‍ഷ്വല്‍ ആര്‍ട്‌സും അഭ്യസിച്ചിരുന്നു. മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ടും ശ്രദ്ധേയമായി.

ഫാസിലും മമ്മൂട്ടിയും

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്. കോമഡിയും ഇമോഷന്‍സും ഡ്രാമയും ചേര്‍ന്ന കുടുംബ ചിത്രമായിരുന്നു ഇത്.

ബോക്‌സ് ഓഫീസ് വിജയം

മമ്മൂട്ടിയെ കുടുംബ പ്രേക്ഷകര്‍ ഒരിക്കല്‍ക്കൂടെ ഏറ്റെടുത്തപ്പോള്‍ പപ്പയുടെ സ്വന്തം അപ്പൂസ് ബോക്‌സ് ഓഫീല്‍ ഗംഭീര വിജയമായി. അതേസമയം ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ മാത്രമായിരുന്നു യോദ്ധയ്ക്ക് സാധിച്ചത്.

വിജയം മമ്മൂട്ടിക്കൊപ്പം

ഉയര്‍ന്ന ബജറ്റും ഒപ്പം തിയറ്ററിലെത്തിയ പപ്പയുടെ സ്വന്തം അപ്പൂസിന്റെ വിജയവും യോദ്ധയ്ക്ക് തിരിച്ചടിയായി. പില്‍ക്കാലത്ത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ചിത്രം യോദ്ധയായിരുന്നെങ്കിലും ആ ഓണക്കാലത്ത് വിജയം നേടിയത് പപ്പയുടെ സ്വന്തം അപ്പൂസ് ആയിരുന്നു. യോദ്ധ ശരാശരി വിജയം മാത്രമായിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള യാഥാര്‍ത്ഥ്യമാണ്.

English summary
Mammootty's super hit movie Pappayude Swantham Appoose beats Yodha in box office

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam