For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ വാങ്ങുന്നത്, വിമർശകർക്ക് മറുപടിയുമായി സാനിയ

  |

  മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. 2014 പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബാല്യകാലസഖി യിലൂടെയാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അപ്പോത്തിക്കിരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

  അല്ലു അർജുൻ പൊളിയാണ്, പുഷ്പയിലെ ആദ്യ ഗാനത്തിന്റെ പ്രെമോ വീഡിയോ വൈറലാകുന്നു, കാണൂ

  2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ പ്രേക്ഷകരുടെ ഇടയിൽ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ക്വീന് ശേഷം മികച്ച അവസരങ്ങൾ സാനിയയെ തേടി എത്തിയിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് സാനിയ ഇയ്യപ്പൻ.

  saniya iyyappan

  ഇതൊക്കെ കൊണ്ടാണ് സജ്നയെ തനിക്ക് ഇത്രയ്ക്ക് ഇഷ്ടം, വളരെ സന്തോഷമായെന്ന് പൊളി ഫിറോസ്

  സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീ‍ഡിയയിൽ പങ്കുവെയ്ക്കാറുണ്ട് ഇൻസ്റ്റഗ്രാമിലാണ് നടി കൂടുതൽ സജീവം. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സാനിയ്ക്കുള്ളത്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. സാനിയയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടാണ് വിമർശനങ്ങൾ അധികവും ഉയരുന്നത്. എന്നാൽ ഇതിനൊന്നും നടി അധികം ചെവി കൊടുക്കാറില്ല. തന്റെ സന്തോഷങ്ങളുമായി മുന്നോട്ട് പോവുകയാണ്.

  ഒരു കയ്യിൽ ഋതുവും മറു കയ്യിൽ സൂര്യയുമായിട്ടാണ് വന്നത്, ട്രോളിനെ കുറിച്ച് ഫിറോസിന് പറയാനുള്ളത്

  ഇപ്പോഴിത തന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് ലഭിക്കുന്ന നെഗറ്റീവ് കമന്റിനെ കുറിച്ച് സാനിയ ഇയ്യപ്പൻ. ഫ്ളാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഞാന്‍ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വള്‍ഗറായി തോന്നുന്നില്ല. താൻ ഇഷ്ടമായതാണ് ധരിക്കുന്നതെന്നും സാനിയ അഭിമുഖത്തിൽ പറയുന്നു.

  ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടൻ ഇങ്ങനെയായിരുന്നു, നടന്റെ പെരുമാറ്റത്തെ കുറിച്ച് പൊളി ഫിറോസ്

  എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ വാങ്ങുന്നത്. എനിക്കതില്‍ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. മലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്‍പര്യം. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം, നടി കൂട്ടിച്ചേർത്തു.

  ഐശ്വര്യ റായി ഭർത്താവ് അഭിഷേക് ബച്ചനെ മിസ് ചെയ്യാറുണ്ടോ, പ്രതീക്ഷിക്കാത്ത ഉത്തരം നൽകി നടി

  Saniya Iyyappan shares her dream to become lady superstar | FilmiBeat Malayalam

  നല്ലത് കണ്ടാല്‍ അത് തുറന്നു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. താരതമ്യേന വിമര്‍ശനം കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണക്കുന്നവരുമുണ്ട്. രണ്ട് തരം ആളുകള്‍. അത് യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ് ഒരാളെ നല്ല വ്യക്തിത്വത്തിന് ഉടമ ആക്കുന്നതെന്നാണ് എന്റെ വിശ്വാസം,' സാനിയ പറയുന്നു. ഒ.ടി.ടി റിലീസായി എത്തിയ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ടണ് ഇനി പുറത്തു വരാനുള്ള സാനിയയുടെ ഏറ്റവും പുതിയ ചിത്രം.

  Read more about: saniya iyyappan
  English summary
  Mammootty's The Priest Actress Saniya Iyyappan About Malayalis Double Stand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X