twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെ അന്ന് കളിയാക്കിയവര്‍ എവിടെ പോയി? ഉണ്ട വെറും ഉണ്ടയല്ല! സിനിമയ്ക്ക് അടപടലം ട്രോള്‍ മഴയാണ്!

    |

    നൂറ് കോടിയും ഇരുന്നൂറ് കോടിയും പിറന്ന ഈ വര്‍ഷം മറ്റൊരു കിടിലന്‍ സിനിമ കൂടി പിറന്നിരിക്കുകയാണ്. ഈ വര്‍ഷം റിലീസ് ചെയ്ത മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റായി എന്ന ആത്മവിശ്വാസത്തിലാണ് ഉണ്ടയുമായി താരമെത്തിയത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നും മമ്മൂട്ടി നായകനാവുമെന്നും പറഞ്ഞപ്പോള്‍ ആരാധകരും ആകാംഷയിലായിരുന്നു. എന്നാല്‍ സിനിമയുടെ പേര് ഉണ്ട എന്ന് പ്രഖ്യാപിച്ചതോടെ കളിയാക്കലുകളായിരുന്നു.

    മമ്മൂട്ടിയെ വിമര്‍ശിച്ചും സിനിമയെ കളിയാക്കിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. ഇടയ്ക്ക് സിനിമയുടെ പേര് മാറ്റുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നെങ്കിലും അതേ പേര് തന്നെ നിശ്ചയിക്കുകയായിരുന്നു. ഒടുവില്‍ തിയറ്റരുകളിലേക്ക് എത്തിയ ചിത്രത്തിന് അത്രയും ചേരുന്ന പേര് തന്നെയായിരുന്നിതെന്ന് വ്യക്തമായി. മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ റിയലിസ്റ്റിക് അഭിനയത്തിലൂടെയും മറ്റുമായി ഉണ്ട ഹിറ്റായിരിക്കുകയാണ്.

     ട്രോളന്മാരും എത്തി

    ട്രോളന്മാരും എത്തി

    അന്ന് ഉണ്ടയെ പലവിധത്തില്‍ കളിയാക്കിയെങ്കിലും ഇന്ന്് നല്ല അഭിപ്രായങ്ങളുമായി ട്രോളന്മാരും എത്തിയിരിക്കുകയാണ്. ജൂണ്‍ പതിനാലിന് റിലീസ് ചെയ്ത ഉണ്ടയുടെ ആദ്യ പ്രതികരണങ്ങള്‍ വന്നപ്പോള്‍ മുതല്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ഒരു മിനുറ്റ് പോലും വെറുപ്പിക്കാതെ അത്രയും പെര്‍ഫെക്ടായ ഒരു സിനിമയാണെന്ന അഭിപ്രായം ഉയര്‍ന്നു. പ്രമുഖ സിനിമാ നിരൂപകരെല്ലാം അതിഗംഭീരമെന്ന് റിവ്യൂ എഴുതി കഴിഞ്ഞു. ഇതോടെ സിനിമയിലെ ഓരോ താരങ്ങളെയും അവരുടെ പ്രകടനവും പലവിധത്തില്‍ വിലയിരുത്തപ്പെട്ടിരിക്കുകയാണ്.

     ഫീല്‍ ഗുഡ് പടം

    ഫീല്‍ ഗുഡ് പടം

    മലയാളത്തില്‍ ഇതുവരെ പിറന്ന ഫീല്‍ ഗുഡ് പടങ്ങളുടെ പട്ടികയിലേക്ക് മമ്മൂക്കയുടെ വക ഒരു സിനിമ എത്തിച്ചിരിക്കുകയാണ്. ഉണ്ട വെറും ഉണ്ടയല്ല, ഇത് ഒന്നൊന്നര വെടിയുണ്ട ആണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

    ഉണ്ടയുടെ വിജയം

    ഉണ്ടയുടെ വിജയം

    ഒരു താരത്തിന്റെയും സംവിധായകന്റെയും കഴിവിന്റെ മാത്രം ഫലമല്ല. ഒരു വിജയ കൂട്ടുകെട്ടിന്റെ നൂറ് ശതമാനമുള്ള വിജയത്തിന്റെ ഫലമാണ് ഉണ്ടയുടെ നേട്ടം.

    അതിഥിയായി ആസിഫ് അലി

    അതിഥിയായി ആസിഫ് അലി

    ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും പോസ്റ്ററുകളിലൊന്നും താരത്തെ കണ്ടിരുന്നില്ല. ചിത്രത്തില്‍ വളരെ ചെറിയൊരു സീനില്‍ മാത്രമേ ഉള്ളുവെങ്കിലും സ്‌ക്രീന്‍ പ്രസന്‍സ് നൂറ് ശതമാനം മിന്നിച്ചിരിക്കുകയാണ്.

    സൂപ്പര്‍താര സിനിമയല്ല

    സൂപ്പര്‍താര സിനിമയല്ല

    മമ്മൂട്ടിയുടെ സിനിമയാണെന്ന ലേബലില്‍ എത്തിയതാണെങ്കിലും ഒരു ഹീറോ ഓറിയന്റഡ് സിനിമ അല്ല. മറിച്ച് മമ്മൂക്കയെയും ഒരു ടീമിനെ മുഴുവനുമായും ഒരുപോലെ സ്‌ക്രീന്‍ സ്‌പേസ് കൊടുത്ത് ഒരുക്കിയ സിനിമയാണ്.

    ഷൈന്‍ ചാക്കോ

    ഷൈന്‍ ചാക്കോ

    ഓരോ സിനിമകള്‍ കഴിയുംതോറും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഷൈന്‍ ടോം ചാക്കോ കാഴ്ച വെക്കുന്നത്. ഉണ്ടയില്‍ എച്ച്ടിആര്‍ ജോജോ സാംസണ് എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ഷാര്‍പ്പ് ഷൂട്ട്‌സ് ലിസ്റ്റിലേക്ക് ഒരു അഡാറ് ഐറ്റം കൂടി കിട്ടിയിരിക്കുകയാണ്.

     റിയലിസ്റ്റിക് പോലീസ് സ്‌റ്റോറി

    റിയലിസ്റ്റിക് പോലീസ് സ്‌റ്റോറി

    മലയാളത്തിലെ റിയലിസ്റ്റിക് പോലീസ് സ്‌റ്റോറി ഇതുവരെ ആക്ഷന്‍ ഹീറോ ബിജു ആണെന്ന് കരുതിയെങ്കില്‍ ആവനാഴിയിലൂടെ ബെസ്റ്റ് പ്രകടനം മമ്മൂട്ടി നടത്തി. എന്നാല്‍ പെര്‍ഫെക്ട് ഉണ്ട ആണെന്ന് പറയാം.

    ഗ്യാങ്ങും സ്‌ട്രോങ്ങാണ്

    ഗ്യാങ്ങും സ്‌ട്രോങ്ങാണ്

    സിനിമയിലെ മാസ് സീനുകളിലൊന്നായിരുന്നു ഇത്. കേവലം ഒരു മാസ് സീന്‍ കാണിക്കാന്‍ വേണ്ടി എടുത്തതായിരുന്നില്ല. മറിച്ച് ഗ്യാങ് ലീഡര്‍ ഒന്ന് സ്‌ട്രോങ്ങ് ആയാല്‍ ഗ്യാങ്ങും സ്‌ട്രോങ്ങ് ആവുമെന്ന് വ്യക്തമായി കാണിച്ച് തന്നിരിക്കുകയാണ്.

    പോലീസ് വേഷങ്ങള്‍

    പോലീസ് വേഷങ്ങള്‍

    യവനിക, ആവനാഴി, രാക്ഷസരാജാവ്, രൗദ്രം, ബ്ലാക്ക്, കസബ, സ്ട്രീറ്റ്‌ലൈറ്റ്‌സ്, അബ്രഹാമിന്റെ സന്തതികള്‍ എന്നിങ്ങനെയുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍ക്കൊപ്പം ഉണ്ടയും എത്തിയിരിക്കുകയാണ്.

    ഞെട്ടിക്കുന്ന പ്രകടനം

    ഞെട്ടിക്കുന്ന പ്രകടനം

    ഒരൊറ്റ ട്രാന്‍സ്ഫര്‍മേഷന്‍ കൊണ്ട് മണി സാര്‍ പിള്ളേരെ ഞെട്ടിച്ചെങ്കില്‍ തൊട്ടടുത്ത സീനില്‍ പിള്ളേര്‍ മുഴുവന്‍ മണഇ സാറിനെയും ഞെട്ടിച്ചിരിക്കുകയാണ്.

     ഇത്രയും പ്രതീക്ഷിച്ചില്ല

    ഇത്രയും പ്രതീക്ഷിച്ചില്ല

    യഥാര്‍ഥ കഥയെ ആസ്പദമാക്കി സിനിമ ഒരുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇത്രയും കിടിലന്‍ സിനിമയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

    4 സിനിമകള്‍

    4 സിനിമകള്‍

    പേരന്‍പ്, യാത്ര, മധുരരാജ, ഉണ്ട എന്നിങ്ങനെ നാല് സിനിമകളിലൂടെ 2019 ല്‍ ഏറ്റവുമധികം സ്‌കോര്‍ ചെയ്ത നടന്‍ ആരാണെന്ന് ചോദിച്ചാല്‍ മമ്മൂക്കയാണെന്ന് പറയാം.

     ചിരിപ്പിക്കാന്‍ ഡയലോഗ് വേണ്ട

    ചിരിപ്പിക്കാന്‍ ഡയലോഗ് വേണ്ട

    സിനിമയില്‍ ഡയലോഗുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും ഗ്രിഗറി ചിരിപ്പിച്ചതിന് കൈയും കണക്കുമില്ലായിരുന്നു. ചിത്രത്തില്‍ രോമാഞ്ചം കൊള്ളിക്കുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചത്.

    English summary
    Mammootty's Unda social media trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X