»   » തുടക്കം മമ്മൂക്കയുടെതാണ്, പുതുവര്‍ഷത്തില്‍ താരരാജാവിന്റെ 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും?

തുടക്കം മമ്മൂക്കയുടെതാണ്, പുതുവര്‍ഷത്തില്‍ താരരാജാവിന്റെ 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും?

Posted By:
Subscribe to Filmibeat Malayalam
പുതുവര്‍ഷത്തില്‍ തുടക്കം മമ്മൂക്കയുടെതാണ് / 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും

മലയാള സിനിമയുടെ പുതുവര്‍ഷാരംഭം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാരനിരിക്കുന്ന സിനിമയുടെ പൂജയോട് കൂടിയായിരുന്നു തുടങ്ങിയത്. അബ്രാഹിമിന്റെ സന്തതികള്‍ എന്ന സിനിമയുടെ പൂജ ചടങ്ങുകളായിരുന്നു ന്യൂയര്‍ ദിനത്തില്‍ നടന്നത്. ശേഷം മമ്മൂട്ടി നായകനാവുന്ന മറ്റ് സിനിമകളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കും! ആ മുഖ്യമന്ത്രി ആരായിരിക്കും, സിനിമയുടെ വിശേഷങ്ങളിങ്ങനെ!

മലയാളത്തിനൊപ്പം തമിഴിലും 2018ല്‍ മെഗാസ്റ്റാറിന്റെ സിനിമ അരങ്ങ് തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. തുടക്കം തന്നെ പിഴക്കില്ലെന്ന ഉറപ്പില്‍ മമ്മൂട്ടിയുടെ ഒന്നിലധികം ബിഗ് ബജറ്റ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മറ്റ് സിനിമകളോട് മത്സരിക്കാനൊരുങ്ങുന്ന മമ്മൂക്കയുടെ വരാനിരിക്കുന്ന ആ വമ്പന്‍ സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാണോ? വായിക്കാം...

മമ്മൂക്കയുടെ പുതുവര്‍ഷം

പുതുവര്‍ഷം നല്ല സിനിമകള്‍ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ആക്ഷനും പൊളിറ്റിക്കല്‍ ത്രില്ലറും തുടങ്ങി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ കൂടുതല്‍ സിനിമകളും നവാഗത സംവിധായകന്മാരുടെ സിനിമയാണെന്ന പ്രത്യേകതയുമുണ്ട്.

സ്ട്രീറ്റ്‌ലൈറ്റ്‌സ്


2018 ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ സിനിമ സ്ട്രീറ്റ്‌ലൈറ്റ്‌സ് ആയിരിക്കും. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്.

അങ്കിള്‍


നടന്‍ ജോയി മാത്യൂ തിരക്കഥയെഴുതിയ സിനിമയാണ് അങ്കിള്‍. ഗീരിഷ് ധാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെന്‍സേഷണല്‍ ഫെര്‍ഫോമന്‍സായിരിക്കും സിനിമയിലുണ്ടാവുക.

പേരന്‍പ്

ഈ വര്‍ഷം തമിഴില്‍ മമ്മൂട്ടി നായകനാവുന്ന സിനിമയാണ് പേരന്‍പ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. റിലീസിന് മുമ്പ് തന്നെ സിനിമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് പോയി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിലും റിലീസ് ചെയ്യും.

പരോള്‍

2018 ല്‍ റിലീസ് ചെയ്യുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് പരോള്‍. സിനിമയുടെ ചില ഷെഡ്യൂളുകള്‍ 2017 ല്‍ തന്നെ ചിത്രീകരിച്ചിരിക്കുകയാണ്. നവാഗതനായ ശരത്ത് സന്ദിതാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇനിയ മമ്മൂട്ടിയുടെ നായികയാവുമ്പോള്‍ മിയ ജോര്‍ജ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബിലാല്‍


മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന സിനിമയാണ് ബിലാല്‍. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ തന്നെ സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ബിലാല്‍. അമല്‍ നീരദ് തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മാമാങ്കം


മമ്മൂട്ടിയുടെ ബിഗ് ബജറ്റ് സിനിമകളിലൊന്നാണ് മാമാങ്കം. പുതുമുഖ സംവിധായകനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന സിനിമ വള്ളുവനാട്ടിലെ ചാവേറുകളുടെ കഥയാണ് പറയാന്‍ പോവുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കം ആയിരിക്കുമെന്ന് മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഈ ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

കുഞ്ഞാലി മരക്കാര്‍

കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി ആരാധകര്‍ക്കുള്ള സമ്മാനമായിട്ടായിരുന്നു കുഞ്ഞാലി മരക്കാര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്. മറ്റൊരു ബിഗ് ബജറ്റ് സിനിമയായി വരുന്ന കുഞ്ഞാലി മരക്കാര്‍ സന്തോഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2018 ല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബ്രാഹിമിന്റെ സന്തതികള്‍


ന്യൂയര്‍ ദിനത്തില്‍ പൂജ നടത്തിയ സിനിമയായിരുന്നു അബ്രാഹിമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ്. ഇപ്രാവിശ്യത്തെ വിഷുവിന് സിനിമ തിയറ്ററുകളിലേക്കെത്തുമെത്താണ് പ്രതീക്ഷിക്കുന്നത്.

English summary
Mammootty’s upcoming movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X