»   » ഒന്നിന് പിറകെ ഒന്നായി പ്രഖ്യാപിക്കും, ഷൂട്ടും തുടങ്ങും, പക്ഷെ തിയറ്ററിലെത്തില്ല! ഇതാണോ മമ്മൂട്ടി?

ഒന്നിന് പിറകെ ഒന്നായി പ്രഖ്യാപിക്കും, ഷൂട്ടും തുടങ്ങും, പക്ഷെ തിയറ്ററിലെത്തില്ല! ഇതാണോ മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ താരരാജക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടിക്ക് കൈ നിറയെ ചിത്രങ്ങള്‍. ഒരോ ദിവസവും ഓരോ പുതിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രഖ്യാപിക്കുന്നത്. അതില്‍ ഏറെയും പുതുമുഖ സംവിധായകരുടേതുമാണ്.

ആശ്വാസത്തിന് ആയുസില്ല, എന്തിരനുമായി രജനികാന്ത് നേരത്തെ എത്തും! പ്രണവിനുള്ള എട്ടിന്റെ പണി?

മിയ ഖലീഫ പോയാല്‍ പോകട്ടെ, ഞെട്ടിക്കാന്‍ വേറെ ആള്‍ വരും! ചങ്ക്‌സില്‍ പോണ്‍സ്റ്റാര്‍ മസ്റ്റാ...

ഒരു ഡസിനിലധികം ചിത്രങ്ങള്‍ കൈവശമുള്ള മമ്മൂട്ടിയുടെ കാല്‍ ഡസനോളം ചിത്രങ്ങള്‍ ചിത്രീകരണത്തിലുമാണ്. എന്നാല്‍ ഈ വര്‍ഷം തിയറ്ററിലെത്തിയതാകട്ടെ ആകെ മൂന്ന് ചിത്രങ്ങളും. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് ശേഷം മാസ്റ്റര്‍പീസ് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിന്റെ റിലീസ് നീണ്ടുപോകുകയാണ്.

റിലീസ് കാത്ത് രണ്ട് ചിത്രങ്ങള്‍

ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്നത് രണ്ട് സിനിമകളാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പും ക്യാമറാമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്ത തമിഴ്-മലയാളം ദ്വിഭാഷ ചിത്രം സ്ട്രീറ്റ് ലൈറ്റ്.

വരവറിയിച്ചത് മറ്റൊരു ചിത്രം

ഒണക്കാലത്ത് മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ അവസാന മിനുക്കുപണിയില്‍ ഉണ്ടായിരുന്നത്. പേരന്‍പ്, സ്ട്രീറ്റ് ലൈറ്റ്‌സ്, പുള്ളിക്കാരന്‍ സ്റ്റാറാ. ഇതില്‍ പുള്ളിക്കാരന്‍ സ്റ്റാറാ തിയറ്ററിലേക്ക് എത്തി. പിന്നാലെ എത്തുമെന്ന് പ്രഖ്യാപിച്ചത് ചിത്രീകരണം നടന്നുകൊണ്ടിരുന്ന മാസ്റ്റര്‍പീസ് ആയിരുന്നു.

നീണ്ടുനീണ്ടു പോയ മാസ്റ്റര്‍പീസ്

മോഹന്‍ലാലിന്റെ വില്ലനൊപ്പം ജൂലൈയില്‍ മാസ്റ്റര്‍പീസ് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. വില്ലന്റെ റിലീസ് മാറ്റിയതിന് പിന്നാലെ മാസ്റ്റര്‍പീസും റിലീസ് മാറ്റി. ഒടുവില്‍ ചിത്രം നവംബറില്‍ റിലീസിനെത്തുമെന്നും പ്രഖ്യാപിച്ചു. ഇപ്പോള്‍ ചിത്രം ക്രിസ്തുമസ് റിലീസായി മാറ്റിയിരിക്കുകയാണ്.

ശാപമോക്ഷം കിട്ടി സ്ട്രീറ്റ് ലൈറ്റ്‌സ്

മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണ കമ്പനിയായ പ്ലേഹൗസ് ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം നിര്‍മിക്കുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. റിലീസ് തയാറായി ഇരിക്കുന്ന സ്വന്തം ചിത്രത്തെ മാറ്റി നിര്‍ത്തിയാണ് മാസ്റ്റര്‍പീസിന് ഇടം നല്‍കിയത്. മാസ്റ്റര്‍പീസ് റിലീസ് നീണ്ടതോടെ സ്ട്രീറ്റ് ലൈറ്റ്‌സിന് ശാപമോക്ഷം കിട്ടിയിരിക്കുകയാണ്.

സ്ട്രീറ്റ് ലൈറ്റ്‌സ് നവംബറില്‍

തമിഴിലും മലയാളിത്തിലുമായി ഒരുങ്ങിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം നവംബര്‍ 17ന് തിയറ്ററിലെത്തും. മാസ്റ്റര്‍പീസ് റിലീസ് വൈകിയ ഗ്യാപ്പിലാണ് സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് ചെയ്യുന്നത്.

അനന്തമായി നീണ്ടുപോയ ഷൂട്ടിംഗ്

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രമെന്ന ഖ്യാതിയുമായി എത്തിയ മാസ്റ്റര്‍പീസ് സംവിധാനം ചെയ്യുന്നത് രാജാധിരാജ ഒരുക്കിയ അജയ് വാസുദേവാണ്. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടുപോയാതാണ് സിനിമയുടെ റിലീസ് വൈകാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പരോളും അങ്കിളും

മാസ്റ്റര്‍പീസിന്റെ ഇടവേളയില്‍ ചിത്രീകരണം തുടങ്ങിയ ചിത്രമാണ് നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍. ബംഗളൂരുവില്‍ ജയില്‍ സെറ്റിട്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പരോളിന് ബ്രേക്ക് നല്‍കി മാസ്റ്റര്‍പീസില്‍ ജോയിന്‍ ചെയ്ത മമ്മൂട്ടി പിന്നീട് അഭിനയിച്ചത് ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോധരന്‍ സംവിധാനം ചെയ്ത അങ്കിള്‍ എന്ന സിനിമയിലാണ്.

ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ ഏറെ

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴിത്തങ്കച്ചന്‍, ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം, ഖാലിദ് റഹ്മാന്റെ ഉണ്ട, ഷാജി പാടൂര്‍ ചിത്രം അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, കുഞ്ഞാലി മരക്കാര്‍, പോക്കിരി രാജയുടെ രണ്ടാം ഭാഗം രാജ 2, സിബിഐ അഞ്ചാം ഭാഗം, നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം, മമ്മൂട്ടി കര്‍ണനാകുന്ന ധര്‍മ്മക്ഷേത്ര തുടങ്ങിവായാണ് മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങള്‍.

English summary
Mammootty has more than a dozen projects in his kitty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam