For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്ക് വെല്ലുവിളിയുമായി മമ്മൂക്ക! ഇക്കയെ കംപ്ലീറ്റ് ആക്ടറാക്കി ആരാധകര്‍..

  |

  അബ്രഹാമിന്റെ സന്തതികള്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷം മാത്രം നല്‍കുന്ന കാര്യങ്ങളാണ് ഈ ദിവസങ്ങളില്‍ നടക്കുന്നതും. ഓഗസ്റ്റില്‍ ഓണത്തിനോടനുബന്ധിച്ച് ഒരു കുട്ടനാടന്‍ ബ്ലോഗും വരികയാണ്. നിലവില്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര എന്ന സിനിമയുടെ ഷൂട്ടിംഗാണ് നടക്കുന്നത്.

  വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്. വൈഎസ്ആര്‍ റെഡ്ഡിയുടെ പിറന്നാളിനോടനുബന്ധിച്ച് ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും അപ്പുറം മികവ് നല്‍കിയ ടീസറാണെന്നാണ് ആരാധകര്‍ പറയുന്നത്.

  യാത്രയുടെ ടീസര്‍

  യാത്രയുടെ ടീസര്‍

  മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് സിനിമയാണ് യാത്ര. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയാക്കുന്നത്. അതിനൊപ്പം 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്രയാണ് ഇതിവൃത്തം. ഇതാണ് യാത്ര എന്ന പേരിടാന്‍ കാരണമെന്നാണ് സൂചന. ചിത്രീകരണം നടന്ന കൊണ്ടിരിക്കുന്ന സിനിമ 70 എംഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

  ടീസര്‍ പുറത്ത് വന്നു..

  വൈഎസ്ആര്‍ റെഡ്ഡിയുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ലുക്കും വേഷവും അടങ്ങിയ ടീസറായിരുന്നു വന്നത്. തെലുങ്കിലുള്ള സംഭാഷണമടക്കമാണ് ടീസര്‍ എത്തിയിരിക്കുന്നത്. എനിക്ക് കേള്‍ക്കണം. ഈ കടപ്പ ദേശത്തിനും അപ്പുറം ഉള്ള വീടുകള്‍ സന്ദര്‍ശിക്കണം. എനിക്ക് അവരുടെ കൂടെ യാത്ര ചെയ്യുകയും അവരുടെ ഹൃദയമിടിപ്പ് അറിയുകയും വേണം. ഞാന്‍ വിജയിച്ചാല്‍ അവര്‍ അത് എന്റെ തന്റേടം ആണെന്ന് പറയും. ഞാന്‍ പരാജയപ്പെട്ടാല്‍ എന്റെ വിഡ്ഢിത്തരം ആണെന്ന് പറയും. ഈ പദയാത്ര എന്റെ തന്റേടമോ വിഡ്ഢിത്തമോ എന്ന് ചരിത്രം നിശ്ചയിക്കട്ടെ എന്നുമാണ് ടീസറില്‍ പറയുന്നത്.

  ടീസര്‍ എത്തി..

  ടീസര്‍ എത്തി..

  മലയാളികളും തെലുങ്ക് ദേശക്കാരും ഒരുപോലെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യാത്രയുടെ ടീസര്‍ വൈഎസ്ആറിന്റെ ജന്മദിനമായ ജൂലൈ 8 ന് എത്തിയിരിക്കുകയാണ്.

  വിസ്മയിപ്പിക്കും..

  വിസ്മയിപ്പിക്കും..

  നിങ്ങളെല്ലാവരും മമ്മൂട്ടി എന്ന ആ മനുഷ്യനെ കണ്ടോ.. ഭാവത്തിലും അഭിനയത്തിലും അങ്ങേര്‍ വിസ്മയിപ്പിച്ച് കൊണ്ടിരിക്കും. ഭാഷ ഏതാണെങ്കിലും അതൊരു പ്രശ്‌നമേ അല്ല.

  പട്ടാഭിഷേകം..

  പട്ടാഭിഷേകം..

  ഇന്ത്യന്‍ സിനിമയെ വീണ്ടും ലോക സിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തി പിടിക്കാനുള്ള മഹാനടന്റെ മഹാപട്ടാഭിഷേകത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. അതിനൊരു സാംപിളായി ടീസറുമെത്തി.

  ഡയലോഗ് ഡെലിവറി

  ഡയലോഗ് ഡെലിവറി

  യാത്രയുടെ ടീസറില്‍ തെലുങ്കിലുള്ള മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ഞെട്ടിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ മഹാനടന്‍ എന്ന് വിളിക്കാം.

  ഒരു മാറ്റവുമില്ല..

  ഒരു മാറ്റവുമില്ല..

  മമ്മൂക്കയ്ക്ക് ഏത് ഭാഷയും ഈസിയായി വഴങ്ങു. അതിപ്പോ തെലുങ്കില്‍ പോയാലും അങ്ങനെ തന്നെയാണ്. ഒരു മാറ്റവുമില്ല.

  യാത്ര തുടങ്ങി

  യാത്ര തുടങ്ങി

  ഈ വാതില്‍ തുറന്ന് തെലുങ്ക് ജനതയുടെ മനസിലേക്ക് മഹാനടനം കാഴ്ച വെച്ച് മമ്മൂക്കയുടെ യാത്ര..

  വിസ്മയിപ്പിക്കാന്‍ പോയതാണോ

  വിസ്മയിപ്പിക്കാന്‍ പോയതാണോ

  യാത്രയുടെ ടീസര്‍ കണ്ടതിന് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളു. എന്റെ ഇക്ക നിങ്ങള് തെലുങ്കിലേക്ക് പോയതും വിസ്മയിപ്പിക്കാന്‍ ആയിരുന്നോ എന്ന്.

   അഡാര്‍ ടീസര്‍

  അഡാര്‍ ടീസര്‍

  നാഗര്‍ജുനയും ചിരഞ്ജീവിയും അടക്കി വാഴുന്ന തെലുങ്ക് സിനിമ. അവിടെ അവരുടെ ദൈവമായ വൈഎസ്ആറിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ,ിനിമയില്‍ നായകനായി ഞങ്ങളുടെ മമ്മൂക്ക. ഇജ്ജാതി സൗണ്ട് മോഡുലേഷനും മരണമാസ് സ്‌ക്രീന്‍ പ്രെസന്‍സസും കൂടി ചേര്‍ന്നൊരു അഡാറ് ടീസര്‍.

  English summary
  Mammootty’s Yatra movie teaser out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X