twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മാസല്ല കൊലമാസ് പ്രകടനം! തെലുങ്ക് നാട്ടില്‍ പേമാരിയായി യാത്ര! പ്രേക്ഷക പ്രതികരണമിങ്ങനെ!

    |

    Recommended Video

    മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് വാഴ്ച സൗത്ത് ഇന്ത്യ കീഴടക്കുന്നു

    മമ്മൂട്ടി ആരാധകര്‍ക്കിത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച പേരന്‍പ് തിയറ്ററുകളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. പിന്നാലെ തെലുങ്കില്‍ നിര്‍മ്മിച്ച യാത്ര കൂടി റിലീസിനെത്തിയിരിക്കുകയാണ്. റിലീസിന് തൊട്ട് മുന്‍പ് സിനിമയെ അനിശ്ചിതത്തിലാക്കുന്ന തരത്തില്‍ ഒരു പ്രതിസന്ധി കടന്ന് വന്നിരുന്നെങ്കിലും യാതൊരു ബന്ധനങ്ങളുമില്ലാതെ മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക് എത്തി.

    ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ തെലുങ്ക് നാട്ടില്‍ വന്‍ വരവേല്‍പ്പോടെയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് നടത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ സകല റെക്കോര്‍ഡുകളും യാത്ര തിരുത്തി കുറിക്കുമെന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന സൂചന.

    വൺമാൻ ഷോ

    മമ്മൂക്കയിലൂടെ യാത്രയൊരു വൺമാൻ ഷോ ആണെന്നാണ് ചിലർ പറയുന്നത്. വൈഎസ്ആറിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണ് ഈ ചിത്രം.

    വികാരനിർഭരമായൊരു യാത്ര

    ജനങ്ങളുടെ നായകനൊപ്പം വികാരനിർഭരമായൊരു യാത്രയാണ് രണ്ട് മണിക്കൂറുകൾക്കുള്ളിൽ നടന്നത്. മമ്മൂട്ടി മഹാനായൊരു നടനാണ്. വൈഎസ്ആറിന്റെ വേഷം അവതരിപ്പിക്കാൻ അദ്ദേഹം മികച്ചതാണെന്നും ചിലർ പറയുന്നു.

    മമ്മൂക്കയുടെ മാസ്

    മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴിക കല്ലായി യാത്ര മാറുന്നു എന്നതാണ് യാത്രയെ കുറിച്ച് ആദ്യം വന്ന പ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. സിനിമയിൽ ചില പോര്മകൾ പറയാൻ ഉണ്ടെങ്കിലും അഭിനയത്തിലൂടെ മമ്മൂക്ക അത് മാറ്റിയെടുത്തു എന്നാണ് തെലുങ്കിലെ ആരാധകർ പറയുന്നത്.

    മികച്ച സിനിമ തന്നെ

    മികച്ച സിനിമ തന്നെ

    മമ്മൂട്ടിയുടെ ആകര്‍ഷണീയമായ അഭിനയമാണ് യാത്രയില്‍ കാണാന്‍ സാധിക്കുന്നത്. മഹി വി രാഘവും സിനിമയുടെ മുഴുവന്‍ ടീംും ചേര്‍ന്ന് അതിഗംഭീരമായൊരു സിനിമയാണ് സമ്മാനിച്ചിരിക്കുന്നത്.

    വൈഎസ്ആറിന് മമ്മൂട്ടി പുതിയൊരു ജനനം നൽകി.

    എല്ലാ ക്രെഡിറ്റും സംവിധായകനും മമ്മൂട്ടിയ്ക്കും അർഹതപ്പെട്ടതാണ്.

    ടിക്കറ്റ് വാങ്ങിയും റെക്കോര്‍ഡ്

    ടിക്കറ്റ് വാങ്ങിയും റെക്കോര്‍ഡ്

    യാത്രയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പേ മുന്‍കൂട്ടിയുള്ള ടിക്കറ്റ് വിതരണം പൊടി പൊടിച്ചിരുന്നു. ചൂടപ്പം വിറ്റ് തീരുന്നത് പോലെയായിരുന്നു യാത്രയുടെ ടിക്കറ്റുകള്‍ വിറ്റ് പോയത്. അതേ സമയം യാത്രയുടെ ആദ്യ ടിക്കറ്റ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയി എന്നുള്ളതാണ് ശ്രദ്ധേയം. ഒരു വൈഎസ്ആര്‍ റെഡ്ഡിയുടെ ആരാധകനാണ് ലക്ഷങ്ങള്‍ കൊടുത്ത് ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. 4.37 ലക്ഷത്തിനാണ് മുനീശ്വര്‍ റെഡ്ഡി എന്നയാള്‍ യാത്രയുടെ ടിക്കറ്റ് സ്വന്തമാക്കിയത്. വൈഎസ്ആറിന്റെ കടുത്ത ആരാധകനായ മുനീശ്വര്‍ യുഎസില്‍ നടത്താനിരുന്ന ഷോ യുടെ ടിക്കറ്റാണ് വാങ്ങിയത്.

    യാത്രയെ കുറിച്ച് പറയാനുള്ളത്.

     ഒരു സീന്‍ പോലും മോശമല്ല

    ഒരു സീന്‍ പോലും മോശമല്ല

    യാത്രയിലെ ഒരു രംഗം പോലും ആരാധകരെ നിരാശപ്പെടുത്തുകയോ ബോറടിപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ടിക്കറ്റിന്റെ കാശിന് നൂറ് ശതമാനം ആത്മാര്‍ത്ഥ പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

    ആദ്യ പകുതി

    ആദ്യ പകുതി

    ആദ്യ പകുതി കഴിയുമ്പോള്‍ യാത്രയെ കുറിച്ച് വരുന്നതെല്ലാം നല്ല അഭിപ്രായങ്ങളാണ്. അവസാനം വരെയും ആരെയും ബോറടിപ്പിക്കാത്തൊരു സിനിമയാണ്. വൈഎസ്ആറിന്റെ പ്രകടനം വാക്കുകളില്‍ ഒതുങ്ങില്ല. അത്രയും കിടിലാനാണെന്നാണ് ചിലര്‍ പറയുന്നത്.

    മമ്മൂട്ടി ജീവിക്കുകയായിരുന്നു

    ശരീരാഭിനയത്തിലൂടെയും ചലനങ്ങളിൽ വരെ വൈഎസ്ആർ റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നെന്നാണ് ചിലര്‍ പറയുന്നത്.

    യാത്രയുടെ റിലീസ്

    യാത്രയുടെ റിലീസ്

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് യാത്ര എത്തിയിരിക്കുന്നത്. ആഗോള വിപണയില്‍ വന്‍ പ്രചാരത്തോടെയാണ് യാത്ര അവതരിപ്പിക്കുന്നത്. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി മൂന്ന് ഭാഷകളിലായി ഒന്നിച്ചാണ് റിലീസ് ചെയ്തത്. യുഎസിലും യുഎഇ യിലും ഫെബ്രുവരി ഏഴിന് പ്രീമിയര്‍ ഷോയും സംഘടിപ്പിച്ചിരുന്നു.

     വിദേശരാജ്യങ്ങളിലേക്ക്

    വിദേശരാജ്യങ്ങളിലേക്ക്

    ഫെബ്രുവരി എട്ടിന് തന്നെ വിദേശ രാജ്യങ്ങളിലേക്കും തുല്യ പ്രധാന്യത്തോടെ യാത്ര എത്തിയിരിക്കുകയാണ്. യുഎഇ, ജിസിസി സെന്ററുകളില്‍ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്. ഇവിടെയും തമിഴ്, തെലുങ്ക്, മലയാളം മൂന്ന് ഭാഷകളില്‍ സിനിമ എത്തും. കേരളത്തില്‍ യുണൈറ്റഡ് മീഡിയയ്ക്കാണ് യാത്രയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്.

     വൈഎസ്ആര്‍ പുനര്‍ജനിക്കുന്നു

    വൈഎസ്ആര്‍ പുനര്‍ജനിക്കുന്നു

    മഹി രാഘവ് സംവിധാനം ചെയ്ത് 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിച്ച യാത്ര ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.

    ആദ്യപകുതി

     തെലുങ്കിലെത്തിയ മമ്മൂട്ടി

    തെലുങ്കിലെത്തിയ മമ്മൂട്ടി

    രണ്ട് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമ ലോകത്ത് യാത്ര തരംഗമായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന വൈഎസ്ആറിന്റെ ഭാര്യ വേഷത്തിലെത്തുന്നത് തെലുങ്ക് നടി ആശ്രിത വൈമുഗി ആണ്. തെന്നിന്ത്യന്‍ താരസുന്ദരി ഭൂമിക ചൗള വൈഎസ്ആര്‍ റെഡ്ഡിയുടെ മകളായിട്ടെത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രി സഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയാണ് അഭിനയിക്കുന്നത്.

    റിലീസിന് മുന്‍പ് കോടികള്‍

    റിലീസിന് മുന്‍പ് കോടികള്‍

    ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ടോളിവുഡില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനമായി അഭിനയിച്ചത്. സ്വാതി കിരണം എന്ന പേരില്‍ റിലീസിനെത്തിയ സിനിമയായിരുന്നു മമ്മൂട്ടി നായകനായി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. അതിന് ശേഷമാണ് യാത്ര എത്തുന്നത്. യാത്രയുടെ റിലീസിന് മുന്‍പ് തന്നെ പ്രീറിലീസായി കോടികള്‍ പെട്ടിയിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 13.5 കോടിയോളം സ്വന്തമാക്കിയിരിക്കുകയാണ്.

    English summary
    Mammootty starrer Yatra movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X