»   » പൃഥ്വിരാജും ജയസൂര്യയും ലാലും! ഇവരായിരുന്നു ആദ്യ തൊമ്മനും മക്കളും!!! പിന്നെ കഥമാറിയതിങ്ങനെ...

പൃഥ്വിരാജും ജയസൂര്യയും ലാലും! ഇവരായിരുന്നു ആദ്യ തൊമ്മനും മക്കളും!!! പിന്നെ കഥമാറിയതിങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

ഒരു താരത്തിന് വേണ്ടി നിശ്ചയിച്ചുറപ്പിച്ച സിനിമകള്‍ അവരുടെ അഭാവത്തില്‍ മറ്റ് താരങ്ങള്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റുകളാക്കുന്നത് സിനിമയില്‍ പതിവ് കാഴ്ചയാണ്. സുരേഷ് ഗോപിക്ക് സൂപ്പര്‍ സ്റ്റാര്‍ പദവി നല്‍കിയത് മമ്മൂട്ടി തിരസ്‌കരിച്ച സിനിമയിലൂടെയായിരുന്നു. പൃഥ്വിരാജിന്റെ മെമ്മറീസ്, മോഹന്‍ലാല്‍ ചിത്രം ദൃശ്യം എന്നിവയും മമ്മൂട്ടി ഒഴിവാക്കിയ ചിത്രങ്ങളായിരുന്നു.

ടിയാന്റെ പരാജയത്തിന് പിന്നിലെ ഉത്തരവാദികളാര്, പ്രേക്ഷകരോ??? പൃഥ്വിരാജ് പറയുന്നതിങ്ങനെ...

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് തിരക്ക് കാരണം ഒഴിവാക്കിയ ഒരു ചിത്രം മമ്മൂട്ടി അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കുകയുണ്ടായി. തൊമ്മനും മക്കളും എന്ന ചിത്രത്തിന് പരിഗണിച്ച ആദ്യത്തെ താരനിര ഇതായിരുന്നില്ലത്രേ. പറയുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലമാണ്.

തൊമ്മനും മക്കളും

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു തൊമ്മനും മക്കളും. തൊമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തില്‍ അഭിനയിച്ചത് രാജന്‍ പി ദേവ് ആയിരുന്നു. തൊമ്മന്റെ മക്കളായ ശിവന്‍, സത്യന്‍ എന്നീ കഥാപാത്രങ്ങളെ യഥാക്രമം മമ്മൂട്ടിയും ലാലുമാണ് അവതരിപ്പിച്ചത്.

ബോക്‌സ് ഓഫീസ് ഹിറ്റ്

2005ലെ പണം വാരി ചിത്രങ്ങളുടെ ഗണത്തില്‍ പ്രഥമ സ്ഥാനം തൊമ്മനും മക്കളും നേടി. ഇന്നും ചാനല്‍ റേറ്റിംഗില്‍ തൊമ്മനും മക്കളും മുന്നില്‍ നില്‍ക്കുന്നു. കോമഡിയുടെ പശ്ചാത്തലത്തില്‍ ആക്ഷനും പ്രണയവും പറഞ്ഞ ചിത്രമായിരുന്നു തൊമ്മനും മക്കളും.

താരങ്ങള്‍ മാറി

ചിത്രത്തിലെ പ്രധാന താരങ്ങളായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് എന്നിവരെയായിരുന്നില്ല. പൃഥ്വിരാജ് ആയിരുന്നു നായക സ്ഥാനത്ത്. ലാല്‍ അഭിനയിച്ച കഥാപാത്രമായി പരിഗണിച്ചത് ജയസൂര്യയെ ആയിരുന്നു. തൊമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിരുന്നു ലാലിന്.

തിരക്ക്, ഡേറ്റില്ല

പൃഥ്വിരാജിനെ സമീപിച്ചെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ തൊമ്മനും മക്കളും ഒഴിവാക്കുകയായിരുന്നു. ജയസൂര്യയുടേയും അവസ്ഥ ഇതുതന്നെയായിരുന്നു. അങ്ങനെയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം മമ്മൂട്ടിയോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ഡേറ്റ് നല്‍കി.

രാജന്‍ പി ദേവ് വരുന്നു

മമ്മൂട്ടി നായകനായതോടെ ജയസൂര്യക്ക് കരുതിയ വേഷം ലാലിന് നല്‍കി. തൊമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന് പകരക്കാരനെ തേടിയപ്പോള്‍ ആദ്യ പരിഗണന ഇന്നസെന്റ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ എന്നിവര്‍ക്കായിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം ഇവരെ കിട്ടാതെ വന്നപ്പോള്‍ തൊമ്മന്‍ രാജന്‍ പി ദേവിലേക്ക് എത്തി.

ഗ്രേറ്റ് ഫാദറും പൃഥ്വിരാജിന്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ദ ഗ്രേറ്റ് ഫാദര്‍ പൃഥ്വിരാജിനെ തേടി എത്തിയ ചിത്രമായിരുന്നു. എന്നാല്‍ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജ് പങ്കാളിയായി ഓഗസ്റ്റ് സിനിമാസായിരുന്നു ചിത്രം നിര്‍മിച്ചത്.

English summary
Mammootty's super hit movie Thommanum Makkalum rejected by Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam