For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഡയലോഗ് സ്ത്രീയും പറഞ്ഞു!! ആരും പുരുഷവിരുദ്ധത കണ്ടില്ല, കസബയിൽ ഉണ്ടായത് ഇങ്ങനെ...

  |

  മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ കസബ സൃഷ്ടിച്ച പ്രശ്നം ചില്ലറയല്ല. ഒരു ഡയലോഗിന്റെ പേരിലായിരുന്നു വിവാദങ്ങൾ ഉയർന്നത്. ഇന്നും വിവാദങ്ങൾ വിട്ടൊഴിഞ്ഞു പോയിട്ടില്ല. ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളേയും ഡയലോഗുകളേയും വിമർശിച്ച നടി പാർവതിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണം ഇന്നും തുടരുകയാണ്. അത് താരത്തിന്റെ സിനിമകളെ വളരെ നെഗറ്റീവായി ബാധിക്കുന്നുമുണ്ട്.

  nithin

  റോഷനോടൊപ്പം ആടിപ്പാടി നസ്രിയ!! കൂടെയിലെ പറന്നേ വീഡിയോ ഗാനം പുറത്ത്, കാണൂ

  ഒരു ചിത്രം പിറക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാകാര്യങ്ങളെ കുറിച്ചും കൃത്യമായ ധാരണ അതിന്റെ സംവിധായകനും തിരക്കഥകൃത്തിനുമുണ്ടാകും. ഇവടെ കസബയുടെ ഡയലോഗുകളെ പറ്റി വിവാദങ്ങൾ ഉയരുമ്പോൾ സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്ത നിഥിൻ രഞ്ജി പണിക്കർക്ക് വിഷയത്തിൽ കൃത്യമായ നിലപാടുകൾ ഉണ്ട്. തന്റെ സിനിമ ഒരു സ്ത്രീ വിരുദ്ധതയും ചർച്ചചെയ്തിട്ടില്ലെന്നുള്ള ഉറച്ച നിലപാടിലാണ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് നിഥിൻ കസബ വിവാദത്തിനെ കുറിച്ചു സ്ത്രീ വിരുദ്ധ പരാമർശത്തെ കുറിച്ചും സംസാരിച്ചത്.

  ഡേവിഡ് പോയപ്പോൾ മാറി നിന്ന് കരയാനുള്ള കാരണം ഇത്!! അനൂപിനോട് തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി

   എവിടെയാണ് സ്ത്രീ വിരുദ്ധത

  എവിടെയാണ് സ്ത്രീ വിരുദ്ധത

  കസബയിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ല. ചിത്രത്തിലൂടെ മനഃപൂർവം സ്ത്രീകളെ അപമാനിക്കണം എന്ന് വിചാരിച്ച് ഒന്നും എഴുതി വെച്ചിട്ടില്ല. എന്റെ സിനിമകളിൽ സ്ത്രീ പുരുഷൻ, ജാതി, മതം, രാഷ്ട്രീയം, സിനിമക്കാരേ മനഃപൂർവ്വം അപമാനിക്കാൽ എന്ന ഉദ്യേശത്തോടെ എഴുതുന്ന വ്യക്തിയല്ല. പിന്നെ എഴുത്തിനെ എങ്ങനെ വേണമെങ്കിലും വ്യഖ്യാനിക്കാമല്ലോ.

   അതേ ഡയലോഗ് സ്ത്രീയും പറഞ്ഞു

  അതേ ഡയലോഗ് സ്ത്രീയും പറഞ്ഞു

  കസബയിൽ വിവാദങ്ങൾക്ക് അടിസ്ഥാനം ആ ഒരു സീനായിരുന്നു. ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിച്ചത് പോലീസ് കഥാപാത്രത്തെയാണ്. രണ്ടു പേരുടേയും കഥാപാത്രങ്ങൾ കുഴപ്പം പിടിച്ചതായിരുന്നു. ആ ആ രംഗത്തുള്ള രണ്ടു പേരുടേയും ഉദ്ദ്യേശവും വ്യക്തമാണ്. ആ സ്ത്രീയും ഇതേ ഡയലോഗ് പറയുന്നുണ്ട്. എന്നീട്ട് അതാരെങ്കിലും പുരുഷ വിരുദ്ധമാണെന്ന് പറയുന്നുണ്ടോ. സ്ത്രീയെ മനഃപൂർവ്വം പീഢിപ്പിക്കാനായി പുറത്തു പറയുന്നത് സ്ത്രീ വിരുദ്ധമാണ് അല്ലാതെ ഇതിൽ സ്ത്രീവിരുദ്ധത കണ്ടേണ്ട ആവശ്യമില്ല.

   പഞ്ച് ഡയലോഗ്

  പഞ്ച് ഡയലോഗ്

  മനഃപൂർവം വേദനിപ്പിക്കാനായി ഒരു പഞ്ച് ഡയലോഗും എഴുതേണ്ട ആവശ്യമില്ല. ഒരു കഥാപാത്രം മറ്റെ കഥാപാത്രത്തിനോട് ദേഷ്യപ്പെടുമ്പോൾ മോശമായി സംസാരിച്ചേക്കാം. അതു പോലെ തനിയ്ക്ക് ഇഷ്ടമാണെന്നു പറഞ്ഞേക്കാം. ഇതു പോലുള്ള സംസാരത്തിലുള്ള വ്യത്യാസം സംഭാഷണങ്ങളിൽ ഉണ്ടാകും. പക്ഷെ സ്ത്രീകളെ അപമാനിക്കണമെന്ന് കതുതി താൻ ഒന്നും എഴുതിയിട്ടില്ല. ചില രംഗങ്ങളിൽ സ്ത്രീ പുരുഷനോട് സംസാരിക്കുന്നത് അവരെ അപമാനിച്ചു എന്ന് വേണമെങ്കിൽ പുരുഷന്മാർക്ക് പറയാം. എന്നാൽ അങ്ങനെ ഒന്നും ഉണ്ടാകുന്നില്ലല്ലോ എന്നും നിഥിൻ പറയുന്നു.

  സിനിമയെ സിനിമയായി കാണണം

  സിനിമയെ സിനിമയായി കാണണം

  ഞാൻ സിനിമയെ സിനിമയായി തന്നെ കാണുന്ന ആളാണ്. ഞാൻ ഒരു കഥാപാത്രമായി നിന്നു കൊണ്ട് ചീത്ത പറയുമ്പോൾ അത് ഒരു തരത്തിലും എന്നെ ബാധിക്കുകയില്ല. എടി, പത്മരാജൻ എന്നിവരുടെ സിനിമകളിൽ ഇത്തരത്തിലുള്ള സംഭഷണങ്ങളും രംഗങ്ങളുമുണ്ട്. അതൊക്കെ ഇന്നത്തെ ആളുകൾ കാണേണ്ടതാണ്. ഈ നടന്മാരൊക്കെ അന്നും ഇതും ഇതിന്റെ മുകളിലുള്ള ഡയലോഗുകൾ പറഞ്ഞിട്ടുണ്ടാകും. അന്നത്തെ ജനങ്ങൾ സിനിമയെ സിനിമയായി മാത്രം കണ്ടു. ഇന്ന് അത് വ്യക്തി പരമായി എടുക്കുകയാണ്.

   എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം

  എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം

  ഞാൻ സിനിമയെ സിനിമയായി കാണുന്ന വ്യക്തിയാണ്. ആ രീതിയിൽ തന്നെയാണ് ഓരോ ചിത്രങ്ങളും എടുക്കുന്നതും. അതിനെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വ്യഖ്യാനിക്കാം. അല്ലാതെ ആള്‍ക്കാര്‍ക്ക് എങ്ങനെ വേണേലും വ്യാഖ്യാനിക്കാം കാരണം അവര്‍ കാശു കൊടുത്തു തിയ്യേറ്ററില്‍ പോയി കാണുന്നു. അവര്‍ക്ക് അവരുടേതായ അഭിപ്രായവും പറയാം

  English summary
  mammooty movie kasaba controvesry says about nithin renji panikar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X