»   » മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാവശ്യപ്പെട്ട് മമ്മൂട്ടി, കാരണം?

മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാവശ്യപ്പെട്ട് മമ്മൂട്ടി, കാരണം?

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലനായി സിനിമയില്‍ അരങ്ങേറിയ ഇരുവരും പിന്നീട് സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമായി മാറി. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണിത്. മോഹന്‍ലാലിന്റെ സിനിമ തിയേറ്ററില്‍ നിന്നും കണ്ട ശേഷം മമ്മൂട്ടി നിര്‍മ്മാതാവിനെ വിളിച്ച് തന്റെ അഭിപ്രായം അറിയിച്ചിരുന്നു.

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പരിഹസിച്ചവര്‍ക്ക് സുരാജ് നല്‍കിയ മറുപടി..കിടിലന്‍ പ്രതികരണം!

ഇവളും ഒരു പെണ്ണാണ്.. മീനാക്ഷിക്ക് പിന്തുണയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍.. രൂക്ഷവിമര്‍ശനം!

മോഹന്‍ലാലിന്റെ ഭാഗ്യനായികയ്ക്ക് പിറന്നാള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍!

മണിരത്‌നം സംവിധാനം ചെയ്ത ഒരേയൊരു മലയാള ചിത്രത്തില്‍ നായകനെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് മോഹന്‍ലാലിനായിരുന്നു. ഉണരൂ എന്ന് പേരിട്ട ചിത്രത്തില്‍ സുകുമാരന്‍, രതീഷ് തുടങ്ങിയവരും വേഷമിട്ടിരുന്നു.

മണിരത്‌നത്തിന്റെ മലയാള ചിത്രം

ഇന്ത്യന്‍ സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ സംവിധായകനാണ് മണിരത്‌നം. സിനിമാജീവിതം ആരംഭിച്ച സമയത്ത് അദ്ദേഹം ഒരുക്കിയ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു.

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാല്‍, രതീഷ്, സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു ഈ ചിത്രം. അശോകന്‍, ബാലന്‍ കെ നായര്‍, സബിത ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

റിലീസിങ്ങ് ദിനത്തില്‍ മമ്മൂട്ടി സിനിമ കണ്ടു

1984 ലെ വിഷു ദിനത്തിലായിരുന്നു ഉണരൂ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. റിലീസിങ്ങ് ദിനത്തില്‍ തന്നെ മമ്മൂട്ടി ചിത്രം കണ്ടിരുന്നു. സിനിമ കണ്ടു കഴിഞ്ഞതിനു ശേഷം താരം തന്റെ അഭിപ്രായം അണിയറപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.

പ്രദര്‍ശനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു

തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തി വെച്ച് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനായിരുന്നു മമ്മൂട്ടി നിര്‍ദേശിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവിനോടാണ് ഇക്കാര്യം അറിയിച്ചത്.

കാശില്ലെങ്കില്‍ സഹായിക്കാം

ചേട്ടന്റെ കൈയ്യില്‍ കാശില്ലെങ്കില്‍ ഒരു ലക്ഷം രൂപ തന്ന് സഹായിക്കാമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു. ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ചാല്‍ പടം സൂപ്പര്‍ഹിറ്റാവുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നുവത്രേ.

പിന്നീട് സംഭവിച്ചത്

അന്നത്തെ കാലത്ത് അത്തരത്തിലൊരു പരീക്ഷണം സാധ്യമല്ലെന്ന് പറഞ്ഞ് നിര്‍മ്മാതാവ് മമ്മൂട്ടിയുടെ അഭിപ്രായത്തെ പിന്തള്ളുകയായിരുന്നു. അങ്ങനെയാണ് മണിരത്‌നത്തിന്റെ ഒരേയൊരു മലയാള ചിത്രമായ ഉണരൂ ബോക്‌സോഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങിയത്.

മലയാളം അറിയാത്ത സംവിധായകന്‍

സംവിധായകനും തിരക്കഥാകൃത്തിനും വ്യത്യസ്ത കാഴ്ചപ്പാട് സംഭാഷണങ്ങളിലൂടെ തിയേറ്ററുകളില്‍ തീപ്പൊരി വിതറുന്ന എഴുത്തുകാരനാണ് ടി ദാമോദരന്‍. ഉണരു സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് അദ്ദേഹമാണ്. എന്നാല്‍ മലയാളം അറിയാത്ത തമിഴ് സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു.

വ്യത്യസ്ത സമീപനങ്ങളോടെ തുടങ്ങി

ശൈലികള്‍ തമ്മിലുള്ള വ്യത്യാസം സംഭാഷണങ്ങളുടെ നീണ്ട നിരയാണ് ടി ദാമോദരന്‍ മാസ്റ്ററുടെ തിരക്കഥയുടെ പ്രധാന സവിശേഷത. നിരവധി സിനിമകള്‍ അത്തരത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭാഷണങ്ങള്‍ വെട്ടിയൊതുക്കി ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് മണി രത്‌നത്തിന്റേത്. അതിനാല്‍ത്തന്നെ ഇരുവരും തമ്മില്‍ എങ്ങനെ മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചത്.

മണിരത്നത്തിന്‍റെ ആദ്യ മലയാള ചിത്രം പരാജയപ്പെട്ടതിനു പിന്നില്‍

സമീപനങ്ങളില്‍ വന്ന മാറ്റം സംവിധായകനും തിരക്കഥാകൃത്തും വ്യത്യസ്ത രീതിയില്‍ സിനിമയെ സമീപിച്ചപ്പോള്‍ അത് വലിയൊരു പരാജയത്തിലേക്കാണ് നയിച്ചത്. അങ്ങനെ തന്റെ സിനിമാ ജിവിതത്തുലെ രണ്ടാമത്തെ ചിത്രവും മലയാളത്തിലെ ആദ്യ ചിത്രവുമായ ഉണരൂ വെന്ന സിനിമ ആരും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

ബോക്സോഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങി

പരാജയത്തിലേക്ക് വഴി തെളിയിച്ചു മലയാളത്തില്‍ അത്ര പ്രാവീണ്യമില്ലാത്ത മണി രത്‌നത്തിനു സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ പറ്റിയിരുന്നില്ല. അതത് ദിവസത്തെ ഷൂട്ടിങ്ങിനു തൊട്ടു മുന്‍പാണ് സ്‌ക്രിപ്റ്റ് കൈയ്യിലെത്തുന്നത്. തിരക്കഥാകൃത്തും സംവിധായകനും ഒരേ സിനിമയെ രണ്ട് വ്യത്യസ്ത രീതിയില്‍ സമീപിച്ചപ്പോള്‍ മണിരത്‌നത്തിന്റെ ആദ്യ സിനിമ ചരിത്രമാവാതെ പോവുകയായിരുന്നു.

English summary
Mammootty gives valid suggestion to Mohanlal's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam