»   » സൂപ്പര്‍ സ്റ്റാറിന്റെ അച്ഛനായി മെഗാസ്റ്റാര്‍, മമ്മൂട്ടിയുടെ കരിയര്‍ മാറ്റി മറിച്ച അച്ഛന്‍ വേഷങ്ങള്‍

സൂപ്പര്‍ സ്റ്റാറിന്റെ അച്ഛനായി മെഗാസ്റ്റാര്‍, മമ്മൂട്ടിയുടെ കരിയര്‍ മാറ്റി മറിച്ച അച്ഛന്‍ വേഷങ്ങള്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മെഗാസ്റ്റാറായ മമ്മൂട്ടി അനശ്വരമാക്കിയ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച നിരവധി സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മക്കളെ ജീവനു തുല്യം സ്‌നേഹിക്കുന്ന പിതാവായും കാമുകിക്ക് വേണ്ടി ജീവന്‍ ഉഴിഞ്ഞു വെച്ച പ്രണയനായകനായും മമ്മൂട്ടി അഭ്രപാളിയില്‍ അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങളും സിനിമകളും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

മക്കള്‍ക്കു വേണ്ടി ജീവിക്കുന്ന , മക്കളെ മാത്രം ഓര്‍ത്ത് ജീവിക്കുന്ന പിതാവായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍ നിരവധിയാണ്. പാഥേയം, അമരം, സംഘം, സായം സന്ധ്യ, അന്തിച്ചുവപ്പ്, പടയോട്ടം തുടങ്ങിയ സിനിമകളില്‍ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി തിളങ്ങിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട അച്ഛന്‍ വേഷവും മക്കളായി അഭിനയിച്ച താരങ്ങളെക്കുറിച്ചുമറിയാന്‍ കൂടുതല്‍ വായിക്കൂ..

മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന അച്ഛനായി അമരത്തില്‍

1991 ല്‍ പുറത്തിറങ്ങിയ അമരത്തില്‍ മാതുവിന്റെ അച്ഛന്‍ വേഷം അനശ്വരമാക്കിയത് മമ്മൂട്ടിയാണ്. തീരദേശ പശ്ചാത്തലത്തില്‍ ലോഹിതദാസ് ഭരതന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. മകളെ ഡാക്കിട്ടറായി കാണാനുള്ള പിതാവായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചിട്ടുണ്ട് അമരത്തില്‍. ചിത്രം കണ്ടവരാരും താരത്തെ മറക്കാനിടയില്ല.

പാഥേയത്തിലെ സാഹിത്യകാരന്‍

ഭരതന്‍, ലോഹിതദാസ്, മമ്മൂട്ടി ഈ ത്രയത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് പാഥേയം. 1993 ലാണ് സിനിമ റിലീസ് ചെയ്തത്. ചിപ്പിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിലെ ഗാനവും മകളോടുള്ള അച്ഛന്റെ സ്‌നേഹവുമൊക്കെ ഹൃദയസ്പര്‍ശിയായ രംഗങ്ങളാണ്.

ആദ്യം മകളായി, പിന്നീട് നായികയും

1986 ല്‍ പുറത്തിറങ്ങിയ സംഘത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച പാര്‍വതി പില്‍ക്കാലത്ത് മമ്മൂട്ടിയുടെ തന്നെ നായികയായും അഭിനയിച്ചിരുന്നു.

മോനിഷയുടെയും അച്ഛനായി

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മോനിഷയുടെ അച്ഛനായാണ് സായംസന്ധ്യയില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. 1986 ല്‍ ഇറങ്ങിയ ചിത്രമാണ് സായംസന്ധ്യ.

ശങ്കറിന്റെ അച്ഛന്‍ വേഷവും ചെയ്തു

കുര്യന്‍ വര്‍ണ്ണശാല സംവിധാനം ചെയ്ത അന്തിച്ചുവപ്പില്‍ ശങ്കറിന്റെ അച്ഛനായി വേഷമിട്ടത് മമ്മൂട്ടിയാണ്.

മോഹന്‍ലാലിന്റെ അച്ഛനായി

ഇന്ത്യന്‍ സിനിമയിലെ ആദ്യ 70 എംഎം സിനിമയായ പടയോട്ടത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായി വേഷമിട്ടത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. 1982 ലാണ് ചിത്രം പുറത്തിറങ്ങിയത്.

English summary
Mammootty 's most popular father characters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam