twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയെ ആഗോള നിലവാരത്തിലെത്തിക്കാൻ അയാൾക്ക് മാത്രമേ കഴിയൂ; മംമ്ത മോഹൻദാസ്

    |

    ശക്തമായ കഥാപാത്രങ്ങളെ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മംമ്ത മോഹൻദാസ്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ താരത്തിന്റെ ഇന്ദിര എന്ന കഥാപാത്രമായുള്ള അഭിനയം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.

    തുടർന്ന് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒട്ടനവധി ചിത്രങ്ങൾക്ക് വേണ്ടി ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. ജന ഗണ മന എന്ന ചിത്രമാണ് മമ്തയുടെതായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം.

    വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് മംമ്ത ജന ഗണ മനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ മംമ്ത ഒരു നവ മാധ്യമത്തിന് നൽകിയ അഭിമുഖം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

    അയാൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു

    അഭിമുഖത്തിൽ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും. തന്റെ എക്സ്പീരിയൻസിനെ കുറിച്ചും എല്ലാം സംസാരിച്ചു.

    പൃഥ്വിരാജിനെ പറ്റി താരം അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മലയാള സിനിമയെ ആഗോള തലത്തിൽ എത്തിക്കാൻ കഴിവുള്ള ഒരേ ഒരു താരമാണ് പൃഥ്വിരാജ് എന്നാണ് മംമ്ത വ്യക്തമാക്കിയത്.

    ഭ്രമം എന്ന ചിത്രത്തിലാണ് മംമ്തയും പൃഥ്വിരാജും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഒരുപാട് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും 2009 മുതൽ ഒരുമിച്ച് അഭിനയിക്കുന്നവരാണെന്നും മംമ്ത പറഞ്ഞു.

    ഇത്രയും വർഷത്തിനിടെ പൃഥ്വിരാജ് ഒരു നടനെന്ന നിലയിലും നിർമ്മാതാവെന്നനിലയിലും സംവിധായകൻ എന്ന നിലയിലും ഒരുപാട് വളർന്നുവെന്നും ഇത്രയും വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് അയാൾ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും മംമ്ത പറഞ്ഞു.

    കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കാനുള്ള കഴിവ് പൃഥ്വിരാജിനുണ്ട്

    തനിക്ക് എന്നും രാജുവിനെ ഒരു വിഷനറി ആയിട്ട് തന്നെയാണ് തോന്നിയിരുന്നതെന്നും അദ്ദേഹത്തിന് ഓരോ കാര്യങ്ങൾ വേഗത്തിൽ മനസിലാക്കി എടുക്കാനും അതിനെ തന്റേതായ രീതിയിൽ ചിന്തിച്ച് പുതിയ ഒരു അറിവാക്കി മാറ്റി അതിനെ മറ്റൊരു കാര്യമായി മറ്റുള്ളവർക്കിടയിൽ അവതരിപ്പിക്കാനും അസാമാന്യമായ ഒരു കഴിവുണ്ടെന്നും മംമ്ത പറയുന്നു.

    വളരെ അഗാധമായി കാര്യങ്ങൾ മനസിലാക്കുന്ന വ്യക്തിയാണ് രാജുവെന്നും മംമ്ത കൂട്ടിച്ചേർത്തു.

    അദ്ദേഹം ഫസ്റ്റ് ഡയറക്റ്റ് ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ താൻ അഭിനയിക്കേണ്ടതായിരുന്നുവെന്നും ചില കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാതെ പോയെന്നും നടി വ്യക്തമാക്കി.

    നയൻ എന്ന പൃഥ്വിരാജ് പ്രൊഡ്യുസർ ആയി എത്തിയ ആദ്യ സിനിമയിലും താൻ അഭിനയിച്ചിരുന്നുവെന്നും മംമ്ത പറഞ്ഞു.

    സ്ക്രിപ്റ്റ് വായിച്ച ഉടൻ ടേക്കിന് പോയി പൃഥ്വിരാജ്

    അഭിമുഖത്തിൽ ധ്രുവനും പൃഥ്വിരാജുമൊത്ത് അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവച്ചു.

    ' ഒരു സീനിൽ രാജുവേട്ടൻ നിൽക്കുന്നുണ്ട് ഞങ്ങളൊക്കെ ഇരിക്കുന്നുണ്ട്.

    മൂന്ന് പേജുള്ള സീൻ ഉടൻ തന്നെ രാജുവേട്ടൻ വന്ന് പറയാൻ തുടങ്ങി എന്നിട്ട് ഇതിൽ എന്തോ കറക്ഷൻ ഉണ്ടല്ലോ എന്ന് പറഞ്ഞു അപ്പോൾ ഷറീസ് ചേട്ടൻ ഇരുന്നിട്ട് വേഗം കറക്റ്റ് ചെയ്തു എന്നിട്ട് റെഡി ആക്‌ഷൻ എന്ന് പറഞ്ഞു. ഞങ്ങൾ ആയിരുന്നേൽ വായിക്കാൻ സമയം ചോദിച്ചെന്നെ ഇത് വായിക്കുന്ന പോലും ഇല്ല. ആത് കറക്റ്റ് ചെയ്ത് കഴിയുമ്പോഴേക്കും റെഡി എന്ന് പറഞ്ഞിട്ട് നിക്കുവാ' ധ്രുവൻ പറഞ്ഞു.

    Recommended Video

    സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
     ഇന്നത്തെ ഇന്ത്യയെ വരച്ചുകാട്ടുന്ന ചിത്രം

    ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാൻ കഴിയുന്ന സിനിമയാണ് ജന ഗണ മന.

    രാജ്യം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും അതിന്റെ തീവ്രതയോടുകൂടി അവതരിപ്പിക്കപ്പെട്ടിട്ടുള്ള സിനിമയിൽ പറയുന്ന വിഷയത്തിന് പാന്‍- ഇന്ത്യന്‍ സ്വഭാവമുണ്ട്. ഒപ്പം കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയിലും. മലയാളത്തിനൊപ്പം കന്നഡയും തമിഴുമൊക്കെ കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ട്.

    സുരാജിന്റെയും പൃഥ്വിരാജിന്റെയും ശക്തമായ കഥാപാത്രങ്ങൾക്കൊപ്പം വിൻസി അലോഷ്യസ് , ധ്രുവൻ, മംമ്ത മോഹൻദാസ് തുടങ്ങിയ ശക്തമായ ഒരു താരനിര തന്നെ ചിത്രത്തിന് ഉണ്ട്.

    English summary
    Mamta Mohandas says only this actor can bring Malayalam cinema to a global level
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X