»   » അനുഷ്കയ്ക്ക് പകരം ആദ്യം പരിഗണിച്ചത് മംമ്തയെ, ചിത്രം ഉപേക്ഷിച്ചു! വെളിപ്പെടുത്തലുമായി നടി

അനുഷ്കയ്ക്ക് പകരം ആദ്യം പരിഗണിച്ചത് മംമ്തയെ, ചിത്രം ഉപേക്ഷിച്ചു! വെളിപ്പെടുത്തലുമായി നടി

Posted By:
Subscribe to Filmibeat Malayalam

കൈനിറച്ചു ചിത്രങ്ങളില്ല, വർഷത്തിൽ ഒന്നോ രണ്ടോ മാത്രം ചെയ്യുന്നതോ വമ്പർ ഹിറ്റും ഇതാണ് മംമ്ത മോഹൻ ദാസിന്റെ സിനിമ ജീവിതം. കോമഡി, സീരിയസ് എന്നു വേണ്ട എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങൾ താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും.

mamtha

ആരാധകർ കാത്തിരുന്ന ആ ദിനം വന്നെത്തി!പൃഥ്വിരാജ് - പാര്‍വ്വതി ചിത്രം തീയേറ്ററുകളിലേക്ക്


വലിച്ചു വാരി സിനിമകൾ ചെയ്യുന്നതിനോട്  മംമ്തയ്ക്ക് ഒട്ടും താൽപര്യമില്ല. എന്നാൽ താരത്തിന്റെ സിനിമ ജീവിതത്തിൽ ഏറെ നിരാശ ഉണ്ടാക്കിയ ഒരു സംഭവമുണ്ട്. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്  അത് വെളിപ്പെടുത്തിയത്.


മണിയുടെ വിവാഹ ദിനത്തിൽ ഒരു സംഭവം നടന്നു; അത് എന്താണെന്ന് അറിയമോ? സഹോദരൻ തന്നെ പറയുന്നു


അരുന്ധയിൽ മംമ്ത

തെലുങ്കിൽ അനുഷ്ക ഷെട്ടി തകർത്ത് അഭിനയിച്ച അരുന്ധതിയിൽ ആദ്യം നായികയായി ആലോചിച്ചത് മംമ്തയെ ആയിരുന്നു. എന്നാൽ ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്നും മംമ്ത അഭിമുഖത്തിൽ പറഞ്ഞു. അരുന്ധതി കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നും മംമ്ത കൂട്ടിച്ചേർത്തു.


സിനിമയോട് താൽപര്യമില്ലായിരുന്നു

ആദ്യത്തെ കുറച്ചു വർഷങ്ങൾ സിനിമയെ അത്ര സീരിയസായി കണ്ടിരുന്നില്ല. വെറുതെ കുറെ സിനിമകൾ ചെയ്യുന്നുവെന്ന് മാത്രം. ശരിയായ പല ചിത്രങ്ങളും ആ സമയത്ത് താൻ നഷ്ടമാക്കിയിരുന്നു. എന്നാൽ ഇന്ന് അതിനെ കുറിച്ചു ഓർക്കുമ്പോൾ തനിയ്ക്ക് വിഷമം തോന്നാറുണ്ടെന്നും താരം പറഞ്ഞു.തിരിച്ചറിവ്

സിനിമയിൽ വന്ന് വളരെ വൈകിയാണ് തനിയ്ക്ക് തിരിച്ചറിവ് ഉണ്ടായത്.അപ്പോളേ ആശുപത്രിയിലേയ്ക്കുള്ള നിരന്തരമായ യാത്രകളാണ് പലതും തനിയ്ക്ക് മനസിലാക്കി തന്നത്. കരിയറിനു പുറകെയല്ല, പകരം ജീവിതത്തിന് പുറകേയാണ് താനിപ്പോൾ ഒടുന്നതെന്ന് താരം വ്യക്തമാക്കി.


രണം ഒഴിവാക്കി

പൃഥ്വിരജ് നായകനാകുന്ന രണം ചിത്രം തനിയ്ക്ക് ഒഴിവാക്കേണ്ടി വന്നുവെന്നും മംമ്ത പറഞ്ഞു. കർബണിന്റെ ഡേറ്റുമായി പ്രശ്നം വരുമെന്നതിനാലാണ്ചിത്രം ഒഴിവാക്കിയത്. എന്നാൽ തനിയ്ക്ക് അതിൽ നിരാശയോ സങ്കടമോ ഇല്ലെന്നും താരം പറഞ്ഞു.


മംമ്ത-ഫഹദ് കൂട്ടുകെട്ട്

താനും ഫഹദും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് കാർബൺ. എന്നാൽ തങ്ങളുടെ വ്യക്തിത്വങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടെന്നും താരം പറഞ്ഞു. ചിത്രീകരണവേളയിൽ സിനിമകളെ കുറിച്ചും കാർബണിനെ കുറിച്ചും തങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. അത് ചിത്രത്തെ നല്ലരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
English summary
Mamta Mohandas talks ‘Carbon’ and a new phase in her life

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam