twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നൊക്കെ ഞാന്‍ കരച്ചിലായിരുന്നു! പിന്നെയത് ശീലമായി, അമ്മയുമായി വളരെ അടുപ്പമുള്ള മോളാണെന്ന് മംമ്ത

    |

    മലയാളികള്‍ക്ക് എന്നും അഭിമാനത്തോടെ മാതൃകയാക്കാവുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. വലിയൊരു രോഗത്തെ മനശക്തി കൊണ്ട് നേരിട്ട മംമ്ത ഇന്ന് കേരളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച മംമ്ത കൊവിഡ് കാലം ചില ഓര്‍മ്മകളിലൂടെ കടന്ന് പോവുകയാണ്.

    ബഹ്‌റൈനില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നടി തന്റെ ഓര്‍മ്മകളിലുള്ള ബാല്യ കാലത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്‌കൂള്‍ ഓര്‍മ്മകള്‍ ഓരോന്നായി നടി പറഞ്ഞത്.

    ജൂണ്‍ മാസം ടെന്‍ഷന്‍ കാലമാണ്

    ജൂണ്‍ മാസം ടെന്‍ഷന്‍ കാലമാണ്

    സ്‌കൂള്‍ മെമ്മറിയെ കുറിച്ച് ചോദിച്ചാല്‍ എന്റെ ഓര്‍മ്മകള്‍ നേരെ ബഹ്‌റൈനിലേക്ക് ഫ്‌ളൈറ്റ് പിടിക്കും. പ്ലേ സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള കാലം അവിടെയാണ്. നാട്ടിലെ സ്‌കൂള്‍ സിസ്റ്റവും പുറം രാജ്യങ്ങളിലേതും വളരെ വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് സ്‌കൂള്‍ അടക്കുന്ന സമയത്താണ് ഇവിടെ സ്‌കൂള്‍ തുറക്കുന്നത്. എന്നെ സംബന്ധിച്ച് ജൂണ്‍ മാസം ടെന്‍ഷന്‍ കാലമാണ്. ഫൈനല്‍ പരീക്ഷയും ബഹളവും എല്ലാം ജൂണിലാണ്. പിന്നെ ആകെയുള്ള ആശ്വാസം അത് കഴിഞ്ഞാലുടന്‍ നാട്ടിലേക്ക് പുറപ്പെട്ടാം എന്നതാണ്. അവിടെയും പ്രശ്‌നമാണ്.

     ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളിലായിരുന്നു പഠനം

    ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളിലായിരുന്നു പഠനം

    ഞാന്‍ കളിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പ്ലാനിങ്ങും നടത്തി നാട്ടിലെത്തുമ്പോള്‍ എല്ലാ കസിന്‍സും പുതിയ ബാഗും കുടയുമൊക്കെയായി സ്‌കൂളിലേക്ക് പോകാന്‍ റെഡിയായിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഓര്‍മ്മയില്‍ കാത്ത് സൂക്ഷിക്കുന്നൊരു അവധിക്കാലം നാട്ടില്‍ നിന്ന് കിട്ടിയിട്ടില്ല എന്നതാണ് സത്യം. ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളിലായിരുന്നു പഠനം. ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് പോലെയൊന്നുമില്ല. എനിക്കന്ന് നല്ല തടി ഉണ്ടായിരുന്നു. ഭക്ഷണത്തോട് ഭയങ്കര സ്‌നേഹമായിരുന്നു അന്ന്. എപ്പോഴും എന്തേലും കഴിച്ചോണ്ടിരിക്കും. ഒമ്പതാം ക്ലാസില്‍ എത്തിയപ്പോള്‍ എന്റെ തലയില്‍ വെള്ളി വെളിച്ചം കത്തി. ഇങ്ങനെ കഴിച്ചാല്‍ ശരിയാകില്ല. തടി കുറയ്ക്കണം. അങ്ങനെ അന്ന് മുതല്‍ സ്ലിം ആകാനുള്ള ശ്രമം തുടങ്ങി.

    അമ്മയുണ്ടാക്കുന്ന സ്‌പെഷ്യല്‍ ലഞ്ച്

    അമ്മയുണ്ടാക്കുന്ന സ്‌പെഷ്യല്‍ ലഞ്ച്

    സ്‌കൂളിനെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ സ്‌കൂള്‍ വിട്ട് വരുന്ന ചിത്രം മനസിലേക്കോടിയെത്തും. സ്‌കൂള്‍ നേരത്തെ തുടങ്ങുന്നത് കൊണ്ട് ഉച്ചയ്ക്ക് തന്നെ ക്ലാസ് കഴിയും. ആ സമയത്ത് അച്ഛനും അമ്മയും ജോലി സ്ഥലത്ത് ആയിരിക്കും. ഞാന്‍ സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി നേരെ ചുവന്ന നിറമുള്ള ഞങ്ങളുടെ കാര്‍പെറ്റിന്റെ ചുവട്ടില്‍ നിന്നും വീടിന്റെ കീ എടുത്ത് തുറക്കും. നേരെ ഡൈനിങ് ടേബിളിലേക്ക് ചെല്ലും. അതിനിടയില്‍ വീട്ടിലെ ടേപ്പില്‍ ഏതെങ്കിലും നേഴ്‌സറി പാട്ട് വയ്ക്കും. അമ്മ നല്ല ടേസ്റ്റില്‍ എന്തെങ്കിലും സ്‌പെഷ്യല്‍ ലഞ്ച് ഉണ്ടാക്കിയിട്ടുണ്ടാകും. ആസ്വദിച്ച് അത് കഴിക്കുന്നത് ഇപ്പോഴും നല്ല ഓര്‍മ്മയാണ്. ആ രുചികളും.

    Recommended Video

    താനും ചൂഷണത്തിന് ഇര- Mamtha Mohandas | filmibeat Malayalam
    ആദ്യ യൂണിഫോം

    മെറൂണ്‍ ആന്റ് വൈറ്റ് കോംപിനേഷനിലായിരുന്നു എന്റെ ആദ്യ യൂണിഫോം. എന്നെ മൂന്ന് വയസില്‍ കിന്റര്‍ഗാഡനില്‍ വിട്ട് തുടങ്ങിയതാണ്. ഞാനാണെങ്കില്‍ അമ്മയുമായി വളരെ അറ്റാച്ചഡ് ആയിട്ടുള്ള മോളും. കിന്റര്‍ഗാഡനില്‍ ആദ്യമായി പോയ ദിവസങ്ങളിലെല്ലാം നല്ല കരച്ചിലായിരുന്നു. ഇത് എനിക്ക് ഓര്‍മ്മയില്ലാട്ടോ. അമ്മ പറഞ്ഞുള്ള അറിവാണ്. പിന്നെയത് ശീലമായി. അതുകൊണ്ട് തന്നെ ഒന്നാം ക്ലാസിലേക്ക് പോയപ്പോള്‍ വലിയ മിസിങ് ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ, പ്ലസ് ടു വരെ ആ സ്‌കൂളില്‍ തന്നെ അടിച്ച് പൊളിച്ച് ജീവിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീച്ചര്‍മാരെ ലഭിച്ചതും സ്‌കൂളിന്റെ അവസാന വര്‍ഷങ്ങളിലാണ്. പത്ത് മുതല്‍ പ്ല്‌സ ടൂ വരെ. ഇംഗ്ലീഷ് പഠിപ്പിക്കുന്ന രമ നായര്‍ എന്നെ എന്റെ ടീച്ചര്‍ ഈ ലോകത്ത് നിന്ന് പോയി. കാന്‍സര്‍ ആയിരുന്നു. സ്‌കൂള്‍ ലൈഫിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും മിസ് ചെയ്യുന്ന മുഖം എന്റെ രമ ടീച്ചറുടേത് തന്നെ.

    English summary
    Mamtha Mohandas Recalled Her School Diaries And Food Cravings
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X