For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടനൊപ്പം ഈ പറയുന്ന രസതന്ത്രം സ്‌ക്രീനിലുണ്ട്; അത് കണ്ടെത്തിയത് ജിത്തു ജോസഫാണെന്ന് മംമ്ത

  |

  മൈ ബോസ്, ടു കണ്‍ട്രീസ്, പാസഞ്ചര്‍ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഭാഗ്യ ജോഡികളാണ് മംമ്ത മോഹന്‍ദാസും ദിലീപും. സിനിമകളിലെ കോംപിനേഷന്‍ വിജയമായതോടെ പിന്നീടും ഇരുവരും നായിക നായകന്മാരായി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ നായകനായ സൈജു കറിപ്പിനെ കുറിച്ചും ദിലീപിനെ കുറിച്ചും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് മംമ്ത മോഹന്‍ദാസ്.

  'പണ്ട് കോളേജില്‍ നമ്മുടെ കൂടെ പഠിച്ച സുഹൃത്ത് എന്നൊക്കെ പറയില്ലേ, അതുപോലെയാണ് എനിക്ക് ആദ്യ നായകനായ സൈജു കുറുപ്പു. മയൂഖത്തിന്റെ സമയത്ത് ഞങ്ങള്‍ രണ്ട് പേരും മനസ് കൊണ്ട് ചെറിയ കുട്ടികളായിരുന്നു. ഹരിഹരന്‍ സാറിന്റെ രണ്ട് കുട്ടികള്‍. ആ സമയത്ത് എനിക്കും അവനും നല്ല പേടിയായിരുന്നു. സൈജുവിനായിരുന്നു സാറിന്റെ ചീത്ത ഏറ്റവും കൂടുതല്‍ കിട്ടിയത്. ഞങ്ങളെ സ്വന്തം മക്കളെ പോലെയാ് ഹരന്‍ സാര്‍ കണ്ടത്. അവന്റെ ഉണ്ട കണ്ണുകളായിരുന്നു സാറിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാനുണ്ടായിരുന്നത്.

  കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് കുറേ കാലത്തിന് ശേഷം സൈജുവമായി ഒന്നിച്ച് വര്‍ക്ക് ചെയ്തത്. അപ്പോഴെക്കും അവന്റെ കരിയറില്‍ വലിയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നടന്ന് കഴിഞ്ഞിരുന്നു. സൈജു കുറുപ്പ് എന്ന നടനെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് സമയം വേണ്ടി വന്നു എന്നതില്‍ സംശയമില്ല. സൈജുവിന്റെയും എന്റെയും കാര്യം ചേര്‍ത്ത് പറഞ്ഞാല്‍ ഇപ്പോഴാണ് ഞങ്ങളുടെ കരിയറിലെ ഏറ്റവും നല്ല സമയം.

  ദിലീപേട്ടനൊപ്പം ഈ പറയുന്ന രസതന്ത്രം സ്‌ക്രീനില്‍ തീര്‍ച്ചയായുമുണ്ട്. മൈ ബോസിലൂടെ ജിത്തു ജോസഫ് എന്ന സംവിധായകന്‍ അത് കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായി ഞങ്ങളുടെ സ്വാഭവത്തിലുള്ള വ്യത്യാസങ്ങള്‍ അജഗജാന്തരമാണ്. അതു തന്നെയാണ് മൈ ബോസിലും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. അരികെ, പാസഞ്ചര്‍, എന്നീ ചിത്രങ്ങളിലും ഞങ്ങളുടെ കോംപിനേഷന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്നത് അന്നും ഇന്നും സന്തോഷം നല്‍കുന്ന കാര്യമാണ്.

  എന്നെ സംബന്ധിച്ച് സംഗീതം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഹരന്‍ സാറിന്റെ സര്‍ഗത്തിലെ പാട്ടുകളാണ് ക്ലാസിക്കല്‍ സംഗീതവുമായി ഏറെ അടുപ്പിച്ചത്. അതുവരെ ഇംഗ്ലീഷ് റേഡിയോ പാട്ടുകളായിരുന്നു ഞാന്‍ കേട്ടിരുന്നത്. പിന്നീട് ദേവീശ്രീ പ്രസാദിനെ പോലെയുള്ള സംഗീത സംവിധായകരിലൂടെ സിനിമാ സംഗീതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി. അവസരങ്ങള്‍ നിരവധി പിന്നീട് ലഭിച്ചെങ്കിലും ഒരു നടി എന്ന നിലയില്‍ വേറെ സിനിമകളില്‍ പിന്നണി പാടാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്.

  'മോനിഷയുടെ അമ്മയാണ് ഇന്ന് ഞാന്‍ ഒരു നടിയാവാന്‍ കാരണം' | Oneindia Malayalam

  സിനിമാ സംഗീതം ഇന്ന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിനൊരു ലൈഫ് ഇല്ലെന്ന് വേണം പറയാന്‍. പക്ഷേ സംഗീതത്തിന് വേറിട്ട് നില്‍ക്കാന്‍ കഴിയും. സിനിമയിലെ സംഗീതത്തിലേക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരുപാട് നല്ല ഗായകര്‍ നമുക്കുണ്ട്. അവര്‍ക്ക് വേണ്ടി ഒരു സ്‌പേയ്‌സ് കൊടുക്കുക എന്ന ലക്ഷ്യവും എന്റെ പ്രൊഡക്ഷന്‍ ഹൗസിനുണ്ടെന്ന് മംമ്ത പറയുന്നു.

  English summary
  Mamtha Mohandas Revealed About Her First Hero Saiju Kurup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X