For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാമറയുടെ മുന്നില്‍ ഒന്നും ഒളിക്കാന്‍ പറ്റില്ല; കാന്‍സറിനെ അതിജീവിച്ചതിനെ കുറിച്ച് മംമ്ത മോഹന്‍ദാസ്

  |

  മയൂഖം എന്ന ചിത്രത്തിലെ നായികയായിട്ടെത്തി പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ താരസുന്ദരിയാണ് മംമ്ത മോഹന്‍ദാസ്. ചെറുതും വലുതുമായി ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മംമ്തയ്ക്ക് സാധിച്ചിരുന്നു. സിനിമാഭിനയം തുടങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ കാന്‍സര്‍ ബാധിച്ചെങ്കിലും മംമ്ത അതിനെയും അതിജീവിച്ച് സിനിമയിലേക്ക് തിരികെ എത്തിയിരുന്നു.

  സിനിമയിലെ വിജയം അറിഞ്ഞ് തുടങ്ങുമ്പോഴാണ് എന്നെ ഈ അസുഖം അടച്ചിട്ടതെന്ന് പറയുകയാണ് മംമ്തയിപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം അതിജീവിച്ചതിനെ കുറിച്ച് മംമ്ത പറഞ്ഞിരിക്കുന്നത്.

  രോഗത്തോട് പൊരുതാന്‍ ഏറ്റവുമധികം പ്രേരിപ്പിച്ചത് എന്റെ കുടുംബത്തിന്റെ സ്‌നേഹമാണ്. ഞാന്‍ ഒരു മകള്‍ മാത്രമാണ് അവര്‍ക്ക്. ഞാനില്ലാതെ അവര്‍ ജീവിക്കുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ്. രണ്ട് ഗംഭീര മനുഷ്യരാണ് അച്ഛനും അമ്മയും. എനിക്ക് പകരം മറ്റൊരു മകനോ മകളോ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ തളര്‍ന്ന് പോയേനെ. ആ സാഹചര്യങ്ങളിലൊന്നും സിനിമ ഒരു ഇന്‍സ്പിരേഷന്‍ ആയിരുന്നില്ല, മറിച്ച് ഒരു ചലഞ്ച് ആയിരുന്നു. മലയാളത്തില്‍ ആദ്യമായി എനിക്കൊരു സ്വീകാര്യത നേടി തന്നത് 'പാസഞ്ചര്‍' ആയിരുന്നു.

  പാസഞ്ചറിന്റെ റിലീസും എന്റെ കാന്‍സര്‍ പരിശോധനയും ഒരേ സമയത്ത് തന്നെയായിരുന്നു. പാസഞ്ചറിന് പിന്നാലെ നാല് സിനിമകള്‍ ഞാന്‍ സൈന്‍ ചെയ്തിരുന്നു. നാലും എനിക്ക് ഒഴിവാക്കേണ്ടി വന്നു. എന്റെ രോഗത്തെ പറ്റി സിനിമയില്‍ ആദ്യമായി ഒരാളോട് ഞാന്‍ പറയുന്നത് കമല്‍ സാറിനോടാണ്. 'ആഗതന്‍' എന്ന സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍. ആ സിനിമയുടെ ഷൂട്ടിന് അപ്പോള്‍ 15 ദിവസമേ ഉണ്ടായിരുന്നുള്ളു. എന്നില്‍ നിന്നും ദുരഭിമാനം എടുത്ത് കളഞ്ഞ ഒരു അസുഖം കൂടിയാണ് ഇത്.

  കീമോ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയുള്ള ഒരു ജോലി ചിലപ്പോള്‍ ഒരാള്‍ക്ക് പറ്റുമായിരിക്കു. പക്ഷേ ഒരു ആക്ടര്‍ക്ക് അത് പറ്റില്ലല്ലോ. ക്യാമറയുടെ മുന്നില്‍ നമുക്ക് ഒന്നും ഒളിക്കാന്‍ പറ്റില്ല. ആ വെല്ലുവിളി വലുതായിരുന്നു എന്നെ സംബന്ധിച്ച്. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെല്ലുവിളി വലുതായിരുന്നു എന്നെ സംബന്ധിച്ച്. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെല്ലുവിളി ആയിരുന്നു. ആറ് മാസം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. അപ്പോഴത്തെ എന്നെ കാണാന്‍ ഇതുപോലെയല്ല. എങ്ങനെ എന്നെ ഞാന്‍ തിരിച്ച് കൊണ്ട് വരും?

  ബിഗ് ബി യുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയിറ്റ് ചെയ്യുന്ന സിനിമയാണ് ബിലാല്‍. ബിഗ് ബി യിലേ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ പതിമൂന്ന് വയസ് കൂടും. അങ്ങനെയാണ് അതിന്റെ ടൈംസ്പാന്‍ കണക്കാക്കിയിരിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന റിമി ടോമി എന്ന കഥാപാത്രം ബിലാലിന്റെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോള്‍. അവള്‍ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകന്‍ എന്ന കഥാപാത്രത്തെക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ 13 വര്‍ഷം കൊണ്ട് സ്ത്രീസമൂഹത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടല്ലോ.

  'മോനിഷയുടെ അമ്മയാണ് ഇന്ന് ഞാന്‍ ഒരു നടിയാവാന്‍ കാരണം' | Oneindia Malayalam

  ആ മാറ്റം ബിലാലിനെ സ്ത്രീകഥാപാത്രങ്ങളില്‍ ഉണ്ടാവും. ബിഗ് ബിയില്‍ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍, പക്വതയൊക്കെ എല്ലാവര്‍ക്കും തന്നെ ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്‌സായിരിക്കും. എല്ലാവരും വെയ്റ്റ് ചെയ്യുകയാണ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്, കൊവിഡ് ഒക്കെ മാറിയാലേ അത് പ്രാക്റ്റിക്കല്‍ ആവുകയുള്ളു.

  English summary
  Mamtha Mohandas Revealed About Her Role In Mammootty Starrer Bilal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X