For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2020ലെ സിനിമയിൽ നിന്നുള്ള എന്റെ ആദ്യ ശമ്പളം, സന്തോഷകരമായ ചിത്രംപങ്കുവെച്ച് മംമ്ത മോഹൻദാസ്

  |

  കുടുംബ പ്രേക്ഷകരുടേയും യൂത്തിന്റേയും പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. 2005ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ നടി വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മംമ്ത മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലാണ് മംമ്ത കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ഓൺ സ്ക്രീനിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും നടി അങ്ങനെ തന്നെയാണ്. അർബുദത്തിന് മുന്നിൽ തൊറ്റു കൊടുക്കാതെ ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ മംമ്ത അതിജീവിക്കുകയും ചെയ്തിരുന്നു.

  മലയാളിയാണെങ്കിലും വിദേശത്താണ് മംമ്ത ജനിച്ച് വളർന്നത്. കേരളത്തിലും വിദേശത്തുമായിട്ടാണ് താമസം. സിനിമ തിരക്കുകൾ ആരംഭിക്കുമ്പോൾ കേരളത്തിൽ എത്തുകയും ചിത്രീകരണത്തിന് ശേഷം താരം മടങ്ങി പോകുകയും ചെയ്യും. കൊവിഡ് വൈറസ് വ്യാപനം സിനിമ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിക്കാനോ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാനും കഴിയാത്ത അവസ്ഥയെത്തിയിരുന്നു. ഇപ്പോൾ സിനിമ മേഖല പതുക്കെ ഉണരുകയാണ്. പുതിയ സിനിമ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി മംമ്ത മോഹൻദാസിന്റെ പോസ്റ്റാണ്. ഈ വർഷത്തെ തന്റെ ആദ്യത്തെചിത്രത്തെ കുറിച്ചാണ്. ഒരു പൂജ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഈ വർഷത്തെ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് നടി പറയുന്നത്. 2020ലെ ആദ്യ ചിത്രം സംഭവിക്കുന്നത് ഈ ഒക്ടോബർ മാസമാണ്. ആ വിശേഷങ്ങളുമായി മംമ്ത എത്തുന്നു.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. എന്നാൽ പുതിയ ചിത്രത്തിനെ കുറിച്ച് അധികം വിവരം നടി വെളിപ്പെടുത്തിയിട്ടില്ല. മികച്ച തിരക്കഥയാണെന്നും സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മംമ്ത പോസ്റ്റിൽ പറയുന്നു .2020ൽ സിനിമയിൽ നിന്നുള്ള ആദ്യ പേചെക്ക് കൂടിയാണെന്നും നടി പോസ്റ്റിൽ കുറിച്ചു.സിനിമയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും മംമ്ത പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

  ദിവസങ്ങൾക്ക് മുൻപ് ലോസ് ഏഞ്ചൽസിൽ നിന്ന് കേരളത്തിലെത്തിയ ചിത്രം നടി പങ്കുവെച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് നടി ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തുന്നത്. സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ മടങ്ങി വരവ്. ഇൻസ്റ്റൻഗ്രാമിൽ നടി ഇതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഞാൻ ഇപ്പോൾ ഇന്ത്യയിൽ സന്തുഷ്ടയും സുരക്ഷിതയുമാണ്. 2020 എന്ന ഈ ഇതിഹാസ വർഷത്തിൽ എന്റെ ആദ്യ സിനിമയുടെചിത്രീകരണം ആരംഭിക്കാൻ എല്ലാവരും തയ്യാറായി കഴിഞ്ഞു. ഒടുവിൽ ഞാൻ ജോലിയിൽ പ്രവേശിക്കുന്നു. മംമ്ത വീഡിയോയ്ക്കൊപ്പം കുറിച്ചു.

  മംമ്ത ഏറ്റവും ഒടുവി അഭിനയിച്ച ചിത്രമാണ് ഫോറൻസിക്. ടൊവിനോ തോമസ് നായകനായ ചിത്രത്തിൽ ഋതിക സേവ്യർ എന്ന കഥാപാത്രമാണ് മംമ്ത അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു മംമ്ത അവതരിപ്പിച്ചത്. മംമ്ത പോലീസ് ഗെറ്റപ്പിലായിരുന്നു ചിത്രത്തിലെത്തുന്നത്. നടിയുട കരിയറിലെ ആദ്യത്തെ ഐപിഎസ് പോലീസ് കഥാപാത്രമായിരുന്നു ഇത്.2020 ഫെബ്രുവരി28 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച തിയേറ്റർ പ്രതികരണം ലഭിച്ചു വരുമ്പോഴായിരുന്നു കൊവിഡും ലോക്ക്ഡൗൺ പ്രതിസന്ധിയും നിനച്ചിരിക്കാതെ തലപൊക്കുന്നത്.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  മംമ്ത ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: mamtha mohandas മംമ്ത
  English summary
  Mamtha Mohandas Shared Got Her 2020 First Movie Paycheck
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X