For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  |

  ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഏറെക്കാലം പൊട്ടിരിച്ചിച്ച താരമാണ് മാമുക്കോയ. സൂപ്പര്‍ഹിറ്റ് സിനിമകളിലെ അദ്ദേഹത്തിന്‌റെ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു. മാമുക്കോയയുടെ തഗ് ഡയഗോലുകള്‍ എല്ലാകാലവും തരംഗമായിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. കോമഡി വേഷങ്ങള്‍ക്കൊപ്പം സീരിയസ് റോളുകളും മാമുക്കോയ ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രം കുരുതിയിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം മോളിവുഡില്‍
  വീണ്ടും തിളങ്ങിനില്‍ക്കുന്നത്.

  നടി ഹര്‍ഷികയുടെ കിടിലന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലെ മൂസാ ഖാദര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് മാമുക്കോയയ്ക്ക് ലഭിച്ചത്. കുരുതി റിലീസായ ശേഷം എറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രം കൂടിയാണ് നടന്‌റെത്. റിലീസിന് മുന്‍പ് തന്നെ മാമുക്കോയയുടെ പ്രകടനത്തെ കുറിച്ച് പൃഥ്വിരാജ് മനസുതുറന്നിരുന്നു. അദ്ദേഹത്തിന്‌റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടുപോയ അനുഭവമാണ് പൃഥ്വി പറഞ്ഞത്.

  75ാമത്തെ വയസിലും ഡയലോഗ് തെറ്റിക്കാതെ ക്ഷീണമൊന്നും ഇല്ലാതെയാണ് മാമുക്കോയ സാര്‍ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് പൃഥ്വി പറഞ്ഞു, അതേസമയം കുരുതിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് മാമുക്കോയ. സിനിമ കണ്ട് ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്ന് മാമുക്കോയ പറയുന്നു. നല്ല അഭിപ്രായം പറയുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. വളരെ ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ് മൂസ ഖാദറെന്നും മാമുക്കോയ പറഞ്ഞു.

  തനിക്ക് കിട്ടിയതില്‍ എറ്റവും മികച്ചത് എന്ന് പറയാന്‍ പറ്റില്ല. എനിക്ക് കിട്ടിയ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇത്. പെരുമഴക്കാലത്തിലെ കഥാപാത്രം മികച്ചതായിരുന്നു. അതാണോ ഇതാണോ നല്ലത് എന്ന് പറയാന്‍ പറ്റില്ല. ഓരോന്നും ഓരോ രീതിയില്‍ മെച്ചപ്പെട്ടതാണ്‌. കുരുതി മികച്ച സിനിമയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ന്നുപോകുന്ന കഥ. കാടും മലയുമുളള ലൊക്കേഷന്‍ ആയതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെന്നും നടന്‍ പറഞ്ഞു. സിനിമ ലൊക്കേഷന്‍ അങ്ങനെ തന്നെയല്ലെ. ജോലി ചെയ്യാനാണല്ലോ പോകുന്നത്.

  ഞാന്‍ വിഭാവനം ചെയ്യുന്ന കിനാശ്ശേരി ഇതാണ്, പുതിയ തുടക്കത്തെ കുറിച്ച് അശ്വതി ശ്രീകാന്ത്‌

  ബുദ്ധിമുട്ടുണ്ടെങ്കില്‍ ജോലി ചെയ്യാന്‍ കഴിയില്ലല്ലോ. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതായി തോന്നിയിട്ടില്ലെന്നും മാമുക്കോയ പറഞ്ഞു. കൊറോണ തുടങ്ങിയപ്പോള്‍ വന്ന ഇടവേളകളെ ഉണ്ടായിട്ടുളളൂ. ഇഷ്ടം പോലെ പടങ്ങള്‍ പെട്ടിയില്‍ കിടക്കുന്നുണ്ട്. പുതിയ തലമുറയോടൊപ്പം ഞാനുമുണ്ട്. ഇനി വരാനുളള സിനിമകളെല്ലാം പുതിയ കുട്ടികളുടെതാണ്. പൃഥ്വിരാജിനെ കുറിച്ചും അഭിമുഖത്തില്‍ മാമുക്കോയ മനസുതുറന്നു.

  എന്റെ ഉമ്മ, ദിലീപിന്റെയും, നാദിര്‍ഷ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  Prithviraj’s new movie Kuruthi is a socio-political thriller | FilmiBeat Malayalam

  നൂറ് ശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റെത് തന്നെയാണ് എന്ന് മാമുക്കോയ പറയുന്നു. ഞങ്ങളൊക്കെ ചെന്ന് ഓരോ വേഷം ചെയ്യുന്നു എന്നല്ലാതെ വിജയത്തിന്‌റെ മുഴുവന്‍ അവകാശി അദ്ദേഹം തന്നെയാണ്. മനുഷ്യരെ അറിയുന്ന, അഭിനയം അറിയുന്ന, സിനിമ നന്നായി അറിയാവുന്ന ഒരു നല്ല വ്യക്തിയാണ് പൃഥ്വിരാജ്. ഒന്നും ചര്‍ച്ച ചെയ്യേണ്ട കാര്യം പോലും ഇല്ല, നമ്മള്‍ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന് അറിയാം. നന്നായി പഠിച്ചിട്ടാണ് ഓരോന്നും ചെയ്യുന്നത്. വെറുതെ ചാടിക്കേറി ഒന്നും ചെയ്യുന്ന ആളല്ല പൃഥ്വിരാജ്‌, അഭിമുഖത്തില്‍ മാമുക്കോയ വ്യക്തമാക്കി.

  മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

  നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കോള്‍ഡ് കേസിന് ശേഷം മറ്റൊരു പൃഥ്വിരാജ് ചിത്രം കൂടി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജിനും മാമുക്കോയയ്ക്കും പുറമെ റോഷന്‍ മാത്യൂവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

  ശ്രിന്ദ, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, മണികണ്ഠന്‍, സാഗര്‍ സൂര്യ, നവാസ് വളളിക്കുന്ന് തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ മറ്റ് പ്രധാന റോളുകളില്‍ എത്തുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗഹണം നിര്‍വ്വഹിച്ച സിനിമയുടെ എഡിറ്റിംഗ് അഖിലേഷ് മോഹനാണ്. ജേക്ക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. അനീഷ് പളള്യാലിന്‌റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  കൂടെ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും റോഷന്‍ മാത്യൂവും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കുരുതി. മല്‍സരിച്ചുളള അഭിനയമാണ് ഇരുവരും സിനിമയില്‍ കാഴ്ചവെക്കുന്നത്. പൃഥ്വിരാജിന്‌റെ മുന്‍ചിത്രമായ കോള്‍ഡ് കേസ് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാല്‍ കുരുതിക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

  ലൂസിഫറിന് ശേഷം നടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ വീണ്ടും നായക വേഷത്തില്‍ എത്തുന്നു. പൃഥ്വി, മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ബ്രോ ഡാഡി പൃഥ്വിരാജ് ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എമ്പുരാന്‍ മാറ്റിവെച്ചാണ് പൃഥ്വി ബ്രോ ഡാഡി തുടങ്ങിയത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബ്രോ ഡാഡി തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  Read more about: prithviraj mamukoya
  English summary
  mamukkoya opens up working experience with prithviraj sukumaran in kuruthi movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X