»   » ആയിഷയ്ക്ക് ശേഷം മലയാളികളുടെ മൊഞ്ചുള്ള ഉമ്മച്ചിക്കുട്ടി ഉമ്മുക്കുല്‍സു തന്നെ! മാനസയുടെ ചിത്രങ്ങള്‍!!

ആയിഷയ്ക്ക് ശേഷം മലയാളികളുടെ മൊഞ്ചുള്ള ഉമ്മച്ചിക്കുട്ടി ഉമ്മുക്കുല്‍സു തന്നെ! മാനസയുടെ ചിത്രങ്ങള്‍!!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലെത്തി ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഉമ്മുക്കുല്‍സുവായി മാറിയ നടിയാണ് മാനസ രാധകൃഷ്ണന്‍. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അഭിനയിച്ച ഈ പത്തൊമ്പതുകാരി ഇപ്പോള്‍ വലിയൊരു നായിക നടിയായി മാറിയിരിക്കുകയാണ്. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് മാനസയുടെ ഭാഗ്യവും.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ സരയു ഇത്രയും സുന്ദരിയാണോ? നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ..

2008 ല്‍ പുറത്തിറക്കിയ കണ്ണൂനീരിനും മധുരം എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് മാനസ സിനിമയിലേക്ക് എത്തിയത്. ശേഷം ആസിഫ് അലി നായകനായി അഭിനയിച്ച കാറ്റ് എന്ന സിനിമയിലാണ് മാനസ അവസാനമായി അഭിനയിച്ചിരുന്നത്. തട്ടത്തിന്‍ മറയത്തിലെ ആയിഷയെ പോലെ 'കാറ്റിലെ' മാനസയുടെ കഥാപാത്രമായ ഉമ്മുക്കുല്‍സു ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാനസ രാധകൃഷ്ണന്‍

പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മാനസ രാധകൃഷ്ണന്‍ മലയാളികള്‍ക്ക് സുപരിചിതയായി വരുന്നതെ ഉണ്ടായിരുന്നുള്ളു. അതിനിടെ ആസിഫ് അലിയുടെ കാറ്റ് എന്ന സിനിമയിലഭിനയിച്ച് മാനസ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കളഞ്ഞിരിക്കുകയാണ്.

ശ്രദ്ധിക്കപ്പെട്ട സിനിമകള്‍

ആസിഫ് അലിയും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാറ്റ്' എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയ മാനസയുടെ സിനിമ. അതിന് മുമ്പ് പൃഥ്വിരാജിന്റെ ടിയാന്‍ എന്ന സിനിമയിലും മാനസ അഭിനയിച്ചിരുന്നു.

ഉമ്മുക്കുല്‍സു

അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റിലെ ഉമ്മുക്കുല്‍സു എന്ന കഥാപാത്രം മാനസയുടെ കരിയറിലെ ഒരു വഴിത്തിരിവായിരിക്കുകയാണ്. തട്ടത്തിന്‍ മറയത്തിലെ ആയിഷയ്ക്ക് ശേഷം മലയാളക്കരയിലെ മൊഞ്ചുള്ള ഉമ്മച്ചിക്കുട്ടിയായിരിക്കുകയാണ് മാനസ.

തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്

മലയാള സിനിമയില്‍ വലിയ വേഷങ്ങളില്‍ അല്ലായിരുന്നെങ്കിലും തമിഴ് സിനിമയിലും മാനസ തന്റെ കഴിവ് തെളിയിച്ചിരുന്നു. ദുബായിലും കേരളത്തിലുമായിട്ടായിരുന്നു മാനസയുടെ വിദ്യാഭ്യസം. ഇപ്പോള്‍ മുത്തൂറ്റ് എന്‍ജീനിയറിങ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി കൂടിയാണ് മാനസ.

ക്രോസ് റോഡ്


മലയാളത്തില്‍ നിന്നും ആന്തോളജി ഗണത്തില്‍ നിര്‍മ്മിച്ച ക്രോസ് റോഡ് എന്ന സിനിമയിലും മാനസ അഭിനയിച്ചിരുന്നു. മൗനം എന്ന കഥയില്‍ സാലി എന്ന കന്യാസ്ത്രീയുടെ വേഷത്തിലായിരുന്നു മാനസ ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. സിനിമയിലൂടെ മിന്നുന്ന പ്രകടനമായിരുന്നു ഈ കൊച്ചുമിടുക്കി കാഴ്ച വെച്ചിരുന്നത്.

English summary
Manasa Radhakrishnan's Latest Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam