»   » മമ്മുട്ടിയുടെ 'മണിച്ചിത്രത്താഴ്' സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!! കണ്ടാല്‍ തലയറഞ്ഞ് ചിരിക്കും!!!

മമ്മുട്ടിയുടെ 'മണിച്ചിത്രത്താഴ്' സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!! കണ്ടാല്‍ തലയറഞ്ഞ് ചിരിക്കും!!!

By: Karthi
Subscribe to Filmibeat Malayalam

മമ്മുട്ടി ചിത്രങ്ങളുടെ ഹാസ്യരംഗങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുള്ളത് മമ്മുട്ടി സിനിമകളിലെ രംഗങ്ങള്‍ക്ക് മറ്റ് സിനിമകളുടെ പശ്ചാത്തല സംഗീതവും സംഭാഷണവും നല്‍കുമ്പോള്‍ ഉണ്ടാകുന്ന തമാശകളെയാണ്.

മമ്മുട്ടിക്ക് എപ്പോഴും പണികൊടുക്കുന്നത് മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴാണ്, ചിത്രത്തിലെ ഗാനം. ഒരു മുറൈ വന്ത് പാറായ എന്ന ഗാനത്തിനൊപ്പിച്ച് മമ്മുട്ടി ചുവട് വയ്ക്കുന്നതായുള്ള രംഗം പുറത്ത് വന്നിട്ട് അധികമായില്ല. അതിന് പിന്നാലെയാണ് ഈ പഴയ വീഡിയോ വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്.

മമ്മുട്ടി ഭാനുപ്രീയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അഴകന്‍ ചിത്രത്തിലെ രംഗമാണ് മണിച്ചിത്രത്താഴിന്റെ പശ്ചാത്തലത്തില്‍ വൈറലാകുന്നത്. ഒരു മുറൈ വന്താ പാറായ എന്ന ഗാനവും നകുലനെ ഗംഗയെ അല്ലിക്ക് ആഭരണമെടുക്കാന്‍ പോകുന്നത് തടയുന്നതുമാണ് പശ്ചാത്തലത്തിലുള്ളത്.

കാര്യമായ എഡിറ്റിംഗ് ഒന്നും ഈ രംഗത്ത് ആവശ്യമായി വന്നിട്ടില്ല. മണിച്ചിത്രത്താഴിന് വേണ്ടി ചിത്രീകരിച്ച രംഗം പോലെ അത്രമേല്‍ സാമ്യമുള്ളതായിരുന്നു രംഗം. അതുകൊണ്ട് തന്നെ രംഗം ആസ്വാദ്യകരമാകുന്നുണ്ട്. മികച്ച പ്രകടനമാണ് ഈ രംഗത്തില്‍ മമ്മുട്ടിയുടേത്.

ഈ വീഡിയോയിലെ എറ്റവും ആകര്‍ഷണീയമായ ഭാഗം മമ്മുട്ടിയുടെ നൃത്തമാണ്. ഒരു മുറൈ വന്ത് പാറായ എന്ന ഗാനത്തിനൊപ്പമാണ് മമ്മുട്ടി ചുവട് വയ്ക്കുന്നത്. ഈ ഗാനത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ ചുവടുകളാണെന്ന് തോന്നിപ്പോകുന്നവയാണ് അവ.

മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാറായ എന്ന ഗാനത്തിന് വേണ്ടി മമ്മുട്ടി മുമ്പ് ചുവട് വച്ചിട്ടുണ്ട്, ഹാസ്യ വീഡിയോയിലാണെന്ന് മാത്രം. തോപ്പില്‍ ജോപ്പനിലെ 'ചില്‍ ചിഞ്ചിലമായി' എന്ന ഗാന രംഗമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

മമ്മുട്ടിയും മണിച്ചിത്രത്താഴും തമ്മില്‍ ഇതാല്ലാതൊരു ബന്ധമുണ്ട്. യഥാര്‍ത്ഥത്തില്‍ മണിച്ചിത്രത്താഴിലെ സണ്ണി ആകേണ്ടിയിരുന്നത് മമ്മുട്ടിയായിരുന്നു. എന്നാല്‍ കുസൃതികളും കളി തമാശകളും നിറഞ്ഞ ആ കഥാപാത്രത്തെ തന്നേക്കാള്‍ മികച്ചതാക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്ന് ഫാസിലിനെ അറിയിച്ചത് മമ്മുട്ടി തന്നെയാണ്.

ഇപ്പോള്‍ പ്രചരിക്കുന്ന അഴകനിലെ രംഗമുള്ള വീഡിയോ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്മാര്‍ട്ട് പിക്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതാണ്. മണിച്ചിത്രത്താഴ് മമ്മുക്ക വേര്‍ഷന്‍ എന്ന തലവാചകത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എആര്‍ ആരോമലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയിലുള്ളത്.

ഫേസ്ബുക്കിൽ ഹിറ്റായ മമ്മുക്ക വേർഷൻ മണിച്ചിത്രത്താഴ് കാണാം.

English summary
Mammootty version Manichithrathazh video is getting viral in social media. The one and half minute video is so funny.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam