For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  4 സംവിധായകരുടെ കൈയ്യൊപ്പില്‍ പിറന്ന എവര്‍ഗ്രീന്‍ ക്ലാസിക്! മണിച്ചിത്രത്താഴ് പിറന്നിട്ട് 26 വര്‍ഷം!

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായിരുന്നു മണിച്ചിത്രത്താഴ്. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമകളിലൊന്ന് കൂടിയാണിത്. സൈക്കോളജിക്കല്‍ ത്രില്ലറായെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മധുമുട്ടത്തിന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്തത് ഫാസിലായിരുന്നു. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ്- ലാല്‍ തുടങ്ങിയവരും ഈ ചിത്രവുമായി സഹകരിച്ചിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഒരു സിനിമയ്ക്ക് പിന്നില്‍ നാല് പ്രമുഖ സംവിധായകര്‍ അണിനിരന്നത്. സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സുരേഷ് ഗോപി,ശോഭന, മോഹന്‍ലാല്‍, നെടുമുടി വേണു, വിനയപ്രസാദ്, ഇന്നസെന്റ്, സുധീഷ്, തിലകന്‍, കെപിഎസി ലളിത, ഗണേഷ് കുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

  ഗംഗയും നാഗവല്ലിയുമായുള്ള ശോഭനയുടെ പകര്‍ന്നാട്ടം ഇന്നും ആരാധകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഗംഗേ എന്ന നകുലന്റെ വിളിയും നാഗവല്ലിയുടെ തമിഴ് ഡയലോഗുകളും സണ്ണിയുടെ തമാശകളും സുധീഷിന്റെ കണ്ടിയും തിലകന്റെ ഡയലോഗുമൊക്കെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മിമിക്രി വേദികളിലും മറ്റുമായി പല ഡയലോഗുകളും ആവര്‍ത്തിച്ച് കാണാറുമുണ്ട്. മലയാളത്തില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമ തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലും ഒരുക്കിയിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പിറന്നിട്ട് 26 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.

  26 വയസ്സ്

  26 വയസ്സ്

  മലയാളികളുടെ എവര്‍ഗ്രീന്‍ ഫേവറിറ്റ് താരമായ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി 4 സംവിധായകര്‍ ഒരുമിച്ചെത്തിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഗാനരംഗവും ക്ലൈമാക്‌സും ഹാസ്യവുമൊക്കെ വ്യത്യസ്ത സംവിധായകരായിരുന്നു കൈകാര്യം ചെയ്തത്. പ്രിയദര്‍ശന്‍, സിദ്ദിഖ് ലാല്‍, സിബി മലയില്‍ ഇവരായിരുന്നു സിനിമയ്ക്കായി ഒരുമിച്ചത്. മലയാളത്തിന്റെ അഭിമാനമായ സംവിധായകരും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ചെത്തിയതോടെ മണിച്ചിത്രത്താഴിന്റെ ലെവലും മാറുകയായിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് 26 വര്‍ഷം പിന്നിട്ടിരിക്കുകയാമ് ഇപ്പോള്‍.

  ശോഭനയ്ക്ക് ശബ്ദം നല്‍കിയത്

  ശോഭനയ്ക്ക് ശബ്ദം നല്‍കിയത്

  ഭാഗ്യലക്ഷ്മിയും ദുര്‍ഗയും ചേര്‍ന്നായിരുന്നു ശോഭനയുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത്. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകിയായ ശോഭനയെ ആ തരത്തില്‍ നന്നായി ഉപയോഗിച്ച ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. ഒരുമുറൈ വന്ത് പാര്‍ത്തായ എന്ന ഗാനത്തില്‍ അസാമാന്യ പ്രകടനമാണ് താരം പുറത്തെടുത്തത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. 365 ദിവസത്തോളം ചിലയിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

   ലൊക്കേഷനായി അലയേണ്ടി വന്നു

  ലൊക്കേഷനായി അലയേണ്ടി വന്നു

  സിനിമയുടെ ചിത്രീകരണത്തില്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന കാര്യങ്ങളിലൊന്നായിരുന്നു ലൊക്കേഷന്‍ കണ്ടെത്തല്‍. കഥാതന്തുവിനനുസരിച്ച ലൊക്കേഷനായി ചില്ലറ ബുദ്ധിമുട്ടല്ല അന്ന് സഹിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ ബാബു ഷാഹിര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍, പാലക്കാട്, തമിഴ്നാട് മധുര അങ്ങനെ നിരവധി സ്ഥലങ്ങളിലായിരുന്നു പോയിരുന്നത്. തൃപ്പൂണിത്തുറയിലെ ഹില്‍പാലസും പത്മനാഭപുരം പാലസിലുമൊക്കെയായാണ് സിനിമ പൂര്‍ത്തിയാക്കിയത്.

  തൃപ്പൂണിത്തുറ ഹില്‍പാലസില്‍ സിനിമ ചിത്രീകരിക്കാനുള്ള അനുവാദമില്ലായിരുന്നു അന്നെങ്കിലും ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടാണ് അനുമതി നേടിയെടുത്തത്.

  നാല് സിനിമകള്‍

  നാല് സിനിമകള്‍

  നാല് സംവിധായകരും യൂണിറ്റുമൊക്കെയായി നാല് സിനിമകള്‍ ഒരേ സമയത്ത് ചിത്രീകരിക്കുന്ന അനുഭവമായിരുന്നു അന്നത്തേതെന്നും ബാബു ഷാഹിര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമൊക്കെ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. ഹാസ്യ രംഗങ്ങള്‍ സിദ്ദിഖ് ലാലും ക്ലൈമാക്‌സ് രംഗങ്ങള്‍ സിബി മലയിലും ഗാനങ്ങള്‍ പ്രിയദര്‍ശനുമായാണ് ചിത്രീകരിച്ചത്. യൂണിറ്റില്‍ ഭയങ്കര സമ്മര്‍ദ്ദമായിരുന്നു. മോഹന്‍ലാലിന് വേണ്ടിയുള്ള വടവംലിയായിരുന്നു അന്ന്. നാല് സംവിധായകരും ഒരുമിച്ചെത്തിയപ്പോള്‍ അതിന്‍രെ റിസല്‍ട്ട് പോസിറ്റീവായിരുന്നു.

  English summary
  Manichithrathazhu movie completes 26 years of its relaese,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X