For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിച്ചിത്രത്താഴിലെ അല്ലി എവിടെ പോയതായിരുന്നു? വിവാഹം കഴിഞ്ഞതോടെ സിംഗപൂരില്‍ എത്തിയെന്ന് നടി അശ്വിനി

  |

  അല്ലിയ്ക്ക് ആഭരണം വാങ്ങിക്കാന്‍ പോവണ്ട. കേരലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയിട്ടുള്ള ഡയലോഗുകളില്‍ ഒന്നാണിത്. മണിച്ചിത്ര ത്താഴ് സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമായ അല്ലിയുമായി ബന്ധപ്പെട്ടാണ് ഈ ഡയലോഗ് കിടക്കുന്നത്. അന്ന് അല്ലിയായി അഭിനയിച്ച നടി നടി അശ്വിനി നമ്പ്യാര്‍ എവിടെ പോയെന്ന് ചോദിച്ചാല്‍ സിംഗപ്പൂരില്‍ ഉണ്ടെന്നാണ് ഉത്തരം. ഏറ്റവും പുതിയതായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.

  അച്ഛനും ഞാനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്; ശ്രീനിവാസനെ കെട്ടിപ്പിടിച്ച നിമിഷത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

  അശ്വിനിയുടെ വാക്കുകളിലേക്ക്... 'മണിച്ചിത്രത്താഴിന് ശേഷം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അശ്വിനി നമ്പ്യാര്‍ മലയാളത്തില്‍ നിന്നും മാറി നിന്നിട്ട് വര്‍ഷങ്ങളായി. താന്‍ ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ ഫാഷനാണെന്ന് നടി വ്യക്തമാക്കുന്നു. മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നേ ഉള്ളൂ. സിംഗപ്പൂര്‍ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും ഒക്കെ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അശ്വിനി പറയുന്നു.

  ഇടയ്ക്ക് തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നു. കോവിഡ് കാരണം ചെന്നൈയിലേക്ക് വരാന്‍ സാധിക്കാതെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ശേഷമാണ് താന്‍ സിംഗപ്പൂരിലേക്ക് വന്നത്. ഭര്‍ത്താവ് ഇന്ത്യക്കാരന്‍ ആണെങ്കിലും സിംഗപ്പൂര്‍ പൗരത്വം എടുത്ത്, ഇവിടെ ബിസിനസ് ചെയ്യുകയാണ്. മകള്‍ പഠിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷം പങ്കുവയ്ക്കുമ്പോള്‍ ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്നാണ് രണ്ടുപേരും പറഞ്ഞത്. അതുകൊണ്ട് ഭര്‍ത്താവിനെയും മകളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിവൃത്തിയില്ല എന്നാണ് അശ്വനി വ്യക്തമാക്കുന്നത്.

  പ്രണവും കല്യാണിയും വിവാഹിതരാവുമെന്നും പ്രചരിച്ചു; ഹൃദയത്തിലേക്ക് താരങ്ങളെത്തിയതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

  വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലേക്ക് പോകുന്നതു വരെ താന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഇവിടെയെത്തി കഴിഞ്ഞതോടെ കുടുംബത്തിന് വേണ്ടിയാണ് കൂടുതല്‍ സമയം മാറ്റി വെച്ചത്. പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പിജി എടുത്തു. താനിപ്പോഴും അഭിനയം നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് അതില്‍ കുറ്റബോധവും തോന്നിയിട്ടില്ല. മലയാളത്തില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നാണ് അശ്വിനി പറയുന്നത്.

  അച്ഛനും ഞാനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്; ശ്രീനിവാസനെ കെട്ടിപ്പിടിച്ച നിമിഷത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

  അതേസമയം മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെയാണ് തന്നെ ഇപ്പോഴും പലരും തിരിച്ചറിയുന്നതെന്നാണ് അശ്വിനി പറയുന്നത്. മണിച്ചിത്രത്താഴ് ഏതെങ്കിലും ചാനലില്‍ വന്നാല്‍ കൂട്ടുകാര്‍ ആരെങ്കിലും വിളിച്ച് വിവരം പറയാറുണ്ട്. സിംഗപ്പൂരില്‍ ആണെങ്കിലും മലയാളികള്‍ കണ്ടാല്‍ ആദ്യത്തെ ചോദ്യം അല്ലി അല്ലേ ഇതെന്നാണ്. അത് കേള്‍ക്കുമ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നുന്നത്. 30 വര്‍ഷം മുന്നേയുള്ള കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നു. അതും നായികയ്‌ക്കോ നായകനോ ഒപ്പം നില്‍ക്കുന്ന കഥാപാത്രമല്ല എന്നിട്ടും അങ്ങനെയാണ്. എയര്‍പോര്‍ട്ട് വെച്ച് ഏതെങ്കിലും പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴും മലയാളികള്‍ ചോദിക്കും. ഇപ്പോള്‍ എവിടെയാണെന്നും എന്താണ് അഭിനയിക്കാത്തതെന്നും. അതൊന്നും തന്റെ കഴിവല്ല. സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ട് സംഭവിച്ചതാണെന്നാണ് അശ്വിനി വ്യക്തമാക്കുന്നത്.

  Read more about: aswini
  English summary
  Manichitrathazhu actress Ashwini is married and happily settled in singapore
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X