Don't Miss!
- News
അദാനിയിൽ നിന്ന് കോടീശ്വര പദവി തിരിച്ച് പിടിച്ച് മുകേഷ് അംബാനി, രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ
- Sports
IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Finance
ബജറ്റ് 2023; ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ വീണു പോയത് ആരൊക്കെ; നഷ്ടമുണ്ടാക്കിയവരെ അറിയാം
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
'അതിലും നല്ല പ്രണയം ഇതുവരെ വന്നിട്ടില്ല, ഇനി പ്രൊപ്പോസൽ വന്നാൽ രണ്ടാമത് ആലോചിക്കാൻ സമയം കൊടുക്കില്ല'
മലയാളി പ്രേക്ഷകർക്ക് സുപിരിചിതൻ ആണ് നടൻ മണിക്കുട്ടൻ. ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിൽ നായകനായെത്തി സിനിമാ ലോകത്തേക്ക് കടന്ന് വന്ന മണിക്കുട്ടൻ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. നായകനായി പിന്നീട് അധികം സിനിമകളിൽ കണ്ടിട്ടില്ലെങ്കിലും മണിക്കുട്ടൻ മലയാളികളുടെ പരിചിത മുഖമായി തുടർന്നു.
കായകുളം കൊച്ചുണ്ണി എന്ന സീരിയലിലും മണിക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താൻ വിവാഹത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ. നല്ല പ്രൊപ്പോസലുകൾ വന്നാൽ സ്വീകരിക്കുമെന്നും നടൻ പറയുന്നു. ഇന്ത്യാ ഗ്ലിറ്റ്സിനോടാണ് പ്രതികരണം.

'ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്ന ആളാണ്. എല്ലാവരും ഇത്രയും ഫാൻസുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഞാനിതുവരെ ആരെയും കണ്ടിട്ടില്ല'
'ഒരു സീരിയസ് വിവാഹ അഭ്യർത്ഥന നടത്തിയ ആരെയും ഞാൻ കണ്ടില്ല. അങ്ങനെ വന്ന് കഴിഞ്ഞാൽ രണ്ടാമതൊന്ന് ചിന്തിക്കാൻ ഞാൻ സമയം കൊടുക്കില്ല. അതിന് മുമ്പ് ഞാൻ കല്യാണം കഴിച്ചിരിക്കും. സീരിയസ് ആയി പറഞ്ഞതാണ്'

'നല്ല പ്രണയം അനുഭവിച്ച ആളാണ് ഞാൻ. എന്റെ മതം നോക്കിയില്ല, ഫാമിലി സ്റ്റാറ്റസ് നോക്കിയില്ല. കണ്ണുമടച്ച് പ്രണയിച്ച ആളാണ്. പക്ഷെ ഒന്നിക്കാൻ സാധിച്ചില്ല. അവരുടെയും കുറ്റമല്ല എന്റെയും കുറ്റമല്ല. സാഹചര്യം. അതിന് ശേഷം നല്ലൊരു പ്രണയം എനിക്ക് വന്നിട്ടില്ല'
'അന്നത്തെ പ്രണയവും ഇന്നത്തെ പ്രണയവും തമ്മിലുള്ള വ്യത്യാസം എനിക്ക് തോന്നിയത്. അന്ന് അവർ എനിക്ക് ഗിഫ്റ്റ് തരും. തിരിച്ച് ഗിഫ്റ്റ് കൊടുക്കാൻ നമ്മളുടെ കൈയിൽ പൈസ ഇല്ല. അന്നൊക്കെ സ്നേഹം മാത്രമേ ചിന്തിക്കുന്നുള്ളൂ'

'ഈയടുത്ത് എനിക്കറിയാവുന്ന ലിവിംഗ് ടുഗദറിലേക്ക് പോവുന്ന ചില പ്രണയങ്ങളിലുള്ളവർ ഗിഫ്റ്റ് ഒക്കെ കൊടുക്കുന്നത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കൊള്ളാലോ നീ ഗിഫ്റ്റൊക്കെ സൂക്ഷിച്ച് വെക്കുന്നുണ്ടല്ലോ എന്ന് ഞാൻ പറയുമ്പോൾ, അതല്ല നാളെ എന്തെങ്കിലും പണി വരുമ്പോൾ നമ്മളുടെ കൈയിൽ തെളിവിരിക്കട്ടെ എന്ന് അവർ പറഞ്ഞു. എന്ത് നല്ല മനോഹരമായ നിമിഷമാണ് നിങ്ങൾ സ്പോയിൽ ചെയ്ത് കളയുന്നത്'
'കറക്ട് ആയി വന്നാൽ ജാതി മത ചിന്ത ഇല്ലാതെ ഞാൻ വിവാഹം കഴിച്ചിരിക്കും. ഇന്ന് ഭാര്യ അല്ല. ജീവിത പങ്കാളി ആണ് പൊളിറ്റിക്കലി കറക്ട്. എനിക്കും അങ്ങനെയാണ്. രണ്ട് പേർക്കും പരസ്പരം സപ്പോർട്ട് ചെയ്യാൻ പറ്റണം'

കായംകുളം കൊച്ചുണ്ണി സീരിയലിൽ എത്തിയതിനെക്കുറിച്ചും മണിക്കുട്ടൻ സംസാരിച്ചു. 'ഞാനൊരു ലാലേട്ടൻ ഫാൻ ആണ്. അദ്ദേഹം പഠിച്ച എംജി കോളേജിലാണ് ഞാനും പഠിച്ചത്. അവിടെ പഠിച്ച് കൊണ്ടിരുന്ന സമയത്താണ് ഫിലിം ക്ലബ് രൂപീകരിച്ചത്. കൊമേഴ്സിലെ ഹെഡ് ഞാൻ ആയിരുന്നു'
'അങ്ങനെ ഞങ്ങൾ ക്യാംപസ് ഫെസ്റ്റിന് അയക്കാൻ സിനിമ പ്ലാൻ ചെയ്തു. ഈ ഷോർട്ട് ഫിലിം കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ അസോസിയേറ്റ് ഡയരക്ടർ കാണുകയുണ്ടായി'
'കൊച്ചുണ്ണി ആയി അഭിനയിക്കാൻ ഒരുപാട് പേർ വന്നിരുന്നു. അതിലൊരു ചെറിയ കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്. മൊട്ടയടിച്ച് കോസ്റ്റ്യൂം ഇട്ട് വന്നപ്പോൾ എന്റെയത്ര കള്ള ലക്ഷണം ഉള്ള ആൾ വേറെ ഉണ്ടായില്ല'
'എട്ട് എപ്പിസോഡ് ഉള്ളത് അവർ നാല് എപ്പിസോഡ് ആക്കി. പക്ഷെ പിന്നീടത് പത്ത് ആയി. 250 എപിസോഡ് ആയി. ഒരു വർഷത്തോളം കൊച്ചുണ്ണി ആയി ഞാൻ ജീവിച്ചു,' മണിക്കുട്ടൻ പറഞ്ഞു.
-
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
-
'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ!
-
വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം; ഒടുവിൽ തുറന്ന് പറഞ്ഞ് നയൻതാരയും; ശ്രദ്ധ നേടി വാക്കുകൾ