Don't Miss!
- News
'സത്രീകളെ ശല്യം ചെയ്തു, മർദ്ദനം'; വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
നടി ശോഭനയുടെ കുസൃതി! വെള്ളാനകളുടെ നാട് സിനിമയുടെ ലൊക്കേഷനിലെ ചിത്രവുമായി മണയിന്‍പിള്ള രാജു
മോഹന്‍ലാല്‍ നായകനായിട്ടും ശോഭന നായികയായിട്ടുമെത്തിയ സിനിമകളെല്ലാം വിജയമായിരുന്നു. ഒപ്പം പ്രിയദര്ശന് സംവിധാനം ചെയ്ത സിനിമകളാണെങ്കില്‍ പ്രേക്ഷക പ്രശംസ നേടിയവയുമായിരുന്നു. അത്തരമൊരു ചിത്രമാണ് വെള്ളാനകളുടെ നാട്. കോണ്ട്രാക്ടര് സിപി എന്ന കഥാപാത്രത്തില്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ മുന്‍കാമുകിയും മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ രാധയായി ശോഭനയും തകര്‍ത്തഭിനയിച്ചിരുന്നു.

മാത്രമല്ല കുതിരവട്ടം പപ്പുവിനെ ശ്രദ്ധേയനാക്കിയ 'താമരശ്ശേരി ചുരം' ഡയലോഗ് ഈ സിനിമയിലേത് ആയിരുന്നു. മണിയന്‍പിള്ള രാജുവും, ജഗദീഷും അടക്കം വെള്ളാനകളുടെ നാട് താരസമ്പന്നമായൊരു ചിത്രമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഓര്‍മ്മകള്‍ പുതുക്കിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചൊരു ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്.
വെള്ളാനകളുടെ നാട് ഷൂട്ടിങിനിടെ താരങ്ങളെല്ലാം ചേര്‍ന്ന് നിന്നൊരു ചിത്രമായിരുന്നിത്. നായികയായ ശോഭനയും നായകന് മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവും ക്യാമറമാന് എസ് കുമാറുമാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പ്രിയദര്‍ശന്റെ തലയില്‍ കൊമ്പ് വെച്ച് കുസൃതി കാണിക്കുന്ന ശോഭനയാണ് ചിത്രത്തിലുള്ളത്.