For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫനീഫയോട് കഴിക്കുന്നില്ലെ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു, പിന്നെയാണ് മനസ്സിലായത്, മണിയന്‍പിള്ള പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മണിയൻ പിള്ള രാജു. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം. ചെറിയ വേഷങ്ങളിലൂടെയാണ് താരം ആദ്യം സിനിമയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. 1981 ൽ പുറത്ത് ഇറങ്ങിയ ബാലചന്ദ്രമേനോൻ ചിത്രമായ മണിയൻ പിള്ള അഥവ മണിയൻ പിളളയിലൂടെയാണ്. സുധീർ കുമാർ എന്ന പേരിലൂടെയാണ് താരം ആദ്യം സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തോട് കൂടി മലയാള സിനിമയ്ക്ക് മണിയൻ പിള്ള രാജു എന്നൊരു നടനെ ലഭിക്കുകയായിരുന്നു. ഈ ചിത്രത്തിന് ശേഷം നടനെ തേടി നിരവധി ചിത്രങ്ങൾ എത്തുകയായിരുന്നു.

  പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു, സോഷ്യൽ മീഡിയയിൽ നിന്ന് നിക്കിന്റെ പേര് മാറ്റി നടി...

  താൻ മലയാളി ആണെന്ന് അധികം ആർക്കും അറിയില്ല, നല്ല കഥാപാത്രം ലഭിച്ചാൽ മടങ്ങി വരുമെന്ന് സുനിത

  ഇന്നും മലയാള സിനിമയിൽ സജീവമാണ് മണിയൻ പിള്ള രാജു. അഭിനയത്തിൽ മാത്രമല്ല സിനിമ നിർമ്മാണത്തിലും സജീവമാണ് . നിരവധി ഹിറ്റ് ചിത്രങ്ങൾ താരം നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മണിയൻ പിള്ള രാജുവിന്റെ ഒരു അഭിമുഖമാണ്. കെച്ചിൻ ഹനീഫയുമായുള്ള സൗഹൃദത്തെ കുറിച്ചാണ് താരം പറയുന്നത്. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത് .

  പൃഥ്വിയെ വീട്ടിൽ കണ്ടാൽ വെറുതെ നോക്കിയിരിക്കും, അനിയനെ കുറിച്ച് ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി...

  സഹപ്രവർത്തകരുമായി വളരെ അടുത്ത സൗഹൃദമാണ് മണിയൻ പിള്ള രാജുവിനുള്ളത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെയാണ് നടൻ പെരുമാറുന്നത്. മമ്മൂട്ടിയുടെ മുറിയിൽ അനുവാദമില്ലാതെ കയറി വരാനുളള സ്വാതന്ത്ര്യമുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മണിയൻ പിള്ള രാജു. മമ്മൂക്കയുടെ കുടുംബവുമായും നടന് അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴിത അത്തരത്തിലുള്ള ഒരു സൗഹൃദത്തിന്റെ കഥ പങ്കുവെയ്ക്കുകയാണ് നടൻ. കൊച്ചിന്‍ ഹനീഫ മരിച്ച സമയത്ത് മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മണിയന്‍പിള്ള രാജു കരഞ്ഞ സംഭവത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഫനീഫയുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടൻ പറഞ്ഞത്.

  ആപത്ത് ഘട്ടത്തിൽ സഹായിച്ച അദ്ദേഹം പോകുമ്പോൾ കരയാതിരിക്കാൻ പറ്റുമോ എന്നാണ മണിയൻ പിള്ള രാജു ച ചോദിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..."ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. ഞാന്‍ അന്നും കൃത്യമായി ഭക്ഷണം കഴിക്കും. പൈസ ഇല്ലാത്ത് കൊണ്ട് ചന്ദ്രമോഹന്‍ ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു.ഞാന്‍ രാവിലെ പോയി നാല് ഇഡ്ഡലി കഴിക്കും. 40, 50 പൈസ ഒക്കെയേ ആവൂ. നല്ല ഊണിന് ഒന്നര രൂപയാകും. ഞാന്‍ ഒരു രൂപയുടെ ജനത മീല്‍സാണ് കഴിച്ചിരുന്നത്, ഒരു കൂറ അലൂമിനിയം പാത്രത്തില്‍.

  അത് നാണക്കേടായി തോന്നിയപ്പോള്‍ ഞാന്‍ ഊണ് നിര്‍ത്തി ഉച്ചയ്ക്കും ഇഡ്ഡലിയാക്കി.ഹനീഫയുടെ ഭക്ഷണം പൊറോട്ടയായിരുന്നു. ഉച്ചയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിക്കും. ഒരു ഡബിള്‍ ബുള്‍സൈയും. പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേര്‍ത്ത് ബ്രഞ്ചാണ് കഴിച്ചിരുന്നത്. അന്നാണ് ഞാന്‍ ആ വാക്ക് കേള്‍ക്കുന്നത്.
  ഒരിക്കല്‍ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന്‍ ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. എന്റെ കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഞാന്‍ ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ എനിക്ക് ഭക്ഷണം കഴിക്കാനാണ്, എന്ന്.

  ഉടൻ തന്നെ അദ്ദേഹം ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഞാന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പോൾ ഹനീഫ അവിടെ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഞാന്‍ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ഞാന്‍ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്. ഇല്ലെടാ, എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ," മണിയന്‍പിള്ള രാജു ചോദിക്കുന്നു.

  മുമ്പൊരിക്കൽ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയും മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞിരുന്നു. ആരേയും വഴക്ക് പറയാത്ത ആരേടു ദേഷ്യപ്പെടാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ എന്നാണ് നടന കുറിച്ച് രാജു അന്ന് പറഞ്ഞത്. വളരെ പാവം മനുഷ്യനാണ് മോഹൻലാൽ എന്ന് പറയുന്നതിനോടെപ്പം സെറ്റിലെ മോഹൻലാലിനെ കുറിച്ചും മണിയൻ പിള്ള രാജു പറയുന്നുണ്ട്.'' ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യൻ, അതാണ് മോഹൻലാൽ. എന്നോട് എപ്പോഴും പറയാറുണ്ട് ആരേയും വഴക്ക് പറയാനോ വിഷമിപ്പിക്കാനോയുള്ള അവകാശം നമുക്ക് ഇല്ല എന്ന്. മോഹൻലാൽ ഒരു മനുഷ്യനേയും വെറുപ്പിക്കാറില്ല''

  ജോലിയെ വളരെ ആത്മാർത്ഥമായിട്ടാണ് മോഹൻലാൽ സമീപിക്കുന്നതെന്നും മണിയൻ പിള്ള രാജു പറയുന്നു. ''വർക്ക് എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ഭ്രാന്താണ്. എട്ട് മണിക്ക് ലൊക്കേഷനിൽ എത്താൻ പറഞ്ഞാൽ 7.45 ആകുമ്പോഴേയ്ക്കും വിളി തുടങ്ങും. അൽപമൊന്ന് വൈകിയാൽ പോലും വിളിച്ച് പറയാറുണ്ട്. . മോഹൻലാലിനെ പോലെയുള്ള ആളിന് അതിന്റെ ആവശ്യമില്ല. അദ്ദേഹം അത്രത്തോളം സീരിയസ് ആയിട്ടാണ് സിനിമയെ കാണുന്നതെന്നും മണിയൻ പിള്ള രാജു പറയുന്നു. മോഹൻലാലിന്റെ സഹോദരന്റെ സുഹൃത്താണ് മണിയൻ പിള്ള രാജു. കൂടാതെ മോഹൻലാലിന്റെ സുഹൃത്തായും മറ്റും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

  മമ്മൂട്ടിയുമായും വളരെ അടുത്ത ബന്ധമാണ് മണിയൻ പിള്ളയ്ക്കുള്ളത്. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെയ്ക്കുന്ന ഒരാൾ മമ്മൂട്ടിയാണെന്ന് മുൻപ് കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ മെഗാസ്റ്റാറിനും കുടുംബത്തിനും ഒപ്പമായിരുന്നു മണിയൻ പിള്ള രാജുവിന്റെ 60ാം പിറന്നാൾ.

  Recommended Video

  വാപ്പയോടുള്ള സ്നേഹമായിരിക്കാം മമ്മൂക്കയെ അവിടെ എത്തിച്ചത്

  '' മമ്മൂട്ടി ഒരു ശുദ്ധനായ മനുഷ്യനാണെന്നാണ് മണിയൻ പിള്ള പറയുന്നത്. വലിയ സൂപ്പർ സ്റ്റാർ ആണെന്നുള്ള വിചാരമില്ലാത്ത ഒരു മുനുഷ്യനാണ് മമ്മൂട്ടിയെന്നും കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.മോഹൻലാലിനെ പോലെ തന്നെ മമ്മൂട്ടി ചിത്രങ്ങളിലു മണിയൻ പിള്ള എത്താറുണ്ട് . മെഗാസ്റ്റാറിനെ കുറിച്ച് നടൻ പറഞ്ഞത് ഇങ്ങനെ...'' മമ്മൂട്ടി വളരെ പരുക്കന്‍ സ്വഭാവമുള്ള ആളാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ അദ്ദേഹം ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അിയന്‍മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരവും അദ്ദേഹത്തിന് ഇല്ലെന്നും മെഗാസ്റ്റാറുമായുള്ള സൗഹൃദം പങ്കുവെച്ച് കൊണ്ട് പറഞ്ഞിരുന്നു..

  English summary
  Maniyanpilla Raju Opens Up An Heart Touching Incident With Late Actor Cochin Haneefa, viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X