For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടി വിളിക്കാതെ 2 പേര്‍ക്ക് ചെല്ലാം; അവര്‍ ആരാണെന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു

  |

  മലയാള സിനിമയിലെ മുന്‍നിര നടനും നിര്‍മാതാവുമൊക്കെയാണ് മണിയന്‍പിള്ള രാജു. ഒരു കാലത്ത് സ്ഥിരം കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന നടന്‍ വളരെ പെട്ടെന്നാണ് സീരിയസ് റോളിലേക്ക് മാറിയത്. എന്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരം ഇപ്പോഴിതാ തന്റെ സഹപ്രവര്‍ത്തകരെ കുറിച്ച് പറയുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങളുമായി സിനിമയിലും വ്യക്തി ജീവിതത്തിലും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് മണിയന്‍പിള്ള രാജു. അത്തരത്തിലുള്ള ചില സൗഹൃദങ്ങളെ കുറിച്ചാണ് താരമിപ്പോള്‍ പറയുന്നത്.

  മമ്മൂട്ടി വളരെ പരുക്കന്‍ സ്വഭാവമുള്ള ആളാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ അദ്ദേഹം ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണെന്നാണ് മണിയന്‍പിള്ള ര ാജു പറയുന്നത്. അദ്ദേഹത്തിന്റെ റൂമിലേക്ക് തട്ടി വിളിക്കാതെ കടന്ന് ചെല്ലാന്‍ അനുവാദമുള്ള രണ്ട് പേരുണ്ടെന്നും അതിലൊരാള്‍ താനാണെന്നും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു. മമ്മൂട്ടിയെ കുറിച്ച് മാത്രമല്ല അന്തരിച്ച നടന്‍ നെടുമുടി വേണുവിനൊപ്പമുള്ള ചില രസകരമായ ഓര്‍മ്മകളും താരം പറയുകയാണ്.

  'മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ ഇത്രയും ശുദ്ധനായ നല്ലൊരു മനുഷ്യന്‍ വേറെയില്ല. അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അിയന്മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്‌നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരമില്ല. ഷൂട്ടിങ്ങ് സമയത്ത് താരങ്ങളുടെ റൂമുകളില്‍ വലിയ പണക്കാരും നിര്‍മാതാക്കളും ദിവ്യന്മാരുമൊക്കെ ഇരുന്ന് ചര്‍ച്ചയായിരിക്കും. മമ്മൂട്ടി എന്ന് പറഞ്ഞ ആളുടെ മുറിയില്‍ അന്നും ഇന്നും മമ്മൂട്ടി മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകള്‍ അതിനുള്ളില്‍ വെച്ച് കാണും. മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാന്‍ പറ്റുന്ന രണ്ട് പേരെ ഉള്ളു. ഒന്ന് ഞാനും മറ്റൊന്ന് കുഞ്ചനുമാണെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

  വേണു ചേട്ടന്‍ ഒരു നാനൂറ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മുന്നൂറ്റിയമ്പതും നല്ല വേഷങ്ങളാണ്. കൂടെ അഭിനയിക്കാന്‍ വരുന്നവരെയും സഹായിക്കാം. പുതുമുഖ താരങ്ങള്‍ക്കൊക്കെ പറഞ്ഞ് കൊടുത്ത് അഭിനയിപ്പിക്കും. ഇത്രയും കാലത്തിനിടയ്ക്ക് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് പത്ത് എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ താരങ്ങളോട് മലയാളത്തിലെ ഇഷ്ട നടനെ കുറിച്ച് ചോദിച്ചാല്‍ നെടുമുടി വേണുവിന്റെ പേര് പറയും. യാത്രമൊഴി എന്ന സിനിമയിലൊക്കെ ശിവാജി സാറ് വരെ അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു.

  വെള്ളനാടുകളുടെ നാട്, ഏയ് ഓട്ടോ എന്നീ സിനിമകള്‍ വലിയ വിജയമായിരുന്നു. അതിലൂടെ കാശ് ലഭിച്ചിരുന്നു. അനശ്വരം എടുത്ത് പരാജയമായപ്പോള്‍ കല്യാണം കഴിച്ച് വന്ന ഭാര്യ ഇന്ദിരയുടെ സ്വര്‍ണം മുഴുവന്‍ വില്‍ക്കേണ്ടി വന്നു. പിന്നെ അഭിനയിക്കുന്ന സിനിമകളൊക്കെ പ്രശ്‌നമായി തുടങ്ങി. ഞാന്‍ വേഗം ഡയലോഗ് പഠിക്കുന്ന ആളാണ്. പക്ഷെ ചെറിയ ഡയലോഗ് പോലും തപ്പല്‍ വരുന്നത് പോലെയായി. ഉള്ളിന്റെ ഉള്ളില്‍ പൈസ കൊടുക്കണമെന്നുള്ള പേടി ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ മാറി. സിനിമകളിലൊക്കെ അഭിനയിച്ച് കടമൊക്കെ വീട്ടി. അന്ന് ആത്മഹത്യ ചെയ്യാനൊന്നും താന്‍ ശ്രമിച്ചിട്ടില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു.

  നഷ്ടപ്പെട്ടത് ഇളയ സഹോദരനെയാണ്; പുനീതിനെ കുറിച്ചോര്‍ത്ത് വേദനയുമായി മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ

  Recommended Video

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  മോഹിനിയാട്ടം എന്ന സിനിമയിലൂടെ 1976 ലാണ് മണിയന്‍പിള്ള രാജു സിനിമയിലേക്ക് എത്തുന്നത്. സുധീര്‍ കുമാര്‍ എന്നാണ് യഥാര്‍ഥ പേരെങ്കിലും നായകനായി അഭിനയിച്ച ആദ്യ സിനിമയിലെ പേര് അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് താരം ആദ്യം നായകനായി അഭിനയിച്ചത്. പില്‍ക്കാലത്ത് നിര്‍മാണ രംഗത്തേക്കും എത്തുകയായിരുന്നു.

  English summary
  Maniyanpilla Raju Opens Up Only Him And Kunjan Can Enter Mammootty's Room Without Knocking
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X