For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജിമ; സന്തോഷങ്ങള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍

  |

  ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. 1998 ല്‍ പുറത്ത് വന്ന കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സിനിമയില്‍ എത്തുന്നത്. പ്രിയം, മയില്‍പ്പീലിക്കാവ്, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലുടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇന്നും മഞ്ജിമയെ കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഓടി എത്തുന്നത് കുട്ടി മഞ്ജിമയാണ്.

  മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിച്ചു; പെട്ടുപോയ സംഭവം പറഞ്ഞ് അനഘ

  2001 ല്‍ പുറത്ത് ഇറങ്ങി സുന്ദരപുരുഷന് ശേഷം നടിയായിട്ടാണ് മഞ്ജിമ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ പോളിയുടെ നായികയായി വടക്കന്‍ സെല്‍ഫിയിലൂടെയായിരുന്നു തുടക്കം. പിന്നീട് മിഖായേല്‍ എന്ന ചിത്രം ചെയ്തു. മലയാളത്തിന് മുമ്പെ തന്നെ തമിഴില്‍ നായികയായി മഞ്ജിമ അരങ്ങേറ്റം കുറിച്ചിരുന്നു. എഫ്‌ഐആര്‍ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം. വിഷ്ണുവിശാല്‍ ആയിരുന്നു നായകന്‍.

  മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ രണ്ടാംഭാഗം; സംവിധായകന്‍ വൈശാഖ് പറയുന്നു...

  മലയാള സിനിമയില്‍ തിരികെ എത്തിയതിന് പിന്നാലെ തന്നെ നടിയ്ക്ക് നേരെ ട്രോള്‍ ആക്രമണവും നടന്നിരുന്നു. ഇപ്പോഴിത തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജിമ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ഈ അടുത്ത ഇടയ്ക്ക് പ്രചരിച്ച വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ചും മഞ്ജിമ വെളിപ്പെടുത്തുന്നുണ്ട്.

  വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത ശരിയാണോ എന്നുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. തനിക്ക് രഹസ്യമായി വിവാഹം കഴിക്കേണ്ട കാര്യമില്ലെന്നായിരുന്നു മഞ്ജിമ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''മൂന്നു വയസ്സുള്ളപ്പോള്‍ സിനിമയില്‍ വന്നയാളാണ് ഞാന്‍. എന്റെ ജീവിതത്തിലെ ഇതുവരെയുള്ള എല്ലാ പ്രധാന കാര്യങ്ങളും ഒളിച്ചും പാത്തും സംഭവിച്ചിട്ടുള്ളതല്ല. എന്റെ ചെറിയ സന്തോഷങ്ങള്‍ പോലും എല്ലാവര്‍ക്കുമൊപ്പം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എനിക്ക് ആരോടും പറയാതെയും രഹസ്യമായും വിവാഹം കഴിക്കേണ്ട കാര്യമൊന്നുമില്ല.

  ആളുകളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് എനിക്കു മാറാന്‍ പറ്റില്ലെന്നും മഞ്ജിമ പറയുന്നു. ഒരു നടി അല്ലെങ്കില്‍ സിനിമാതാരം എപ്പോഴും ഒരു പോലെ തന്നെ ഇരിക്കണമെന്നു വാശി പിടിക്കാന്‍ പറ്റുമോ..? എല്ലാ മനുഷ്യരിലും രക്തവും ഹോര്‍മോണുമൊക്കെയുണ്ട്. അതു പലതരത്തില്‍ മാറിക്കൊണ്ടിരിക്കും. പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വൈകാരിക പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കുണ്ട്. ഒരു നടന്‍ തടി വച്ചാല്‍ ചോദിക്കാത്ത ചോദ്യങ്ങളാണു സമൂഹം ഒരു നടിയോടു ചോദിക്കുന്നത്. മെലിഞ്ഞാലോ എന്തെങ്കിലും അസുഖമാണോയെന്നും ഇക്കൂട്ടര്‍ ചോദിക്കും. ഇത്തരം ചോദ്യങ്ങളെ മനഃപൂര്‍വം അവഗണിക്കുകയാണിപ്പോള്‍. എന്നെയും എന്റെ പ്രശ്‌നങ്ങളെയും അറിയാവുന്നവരായിരിക്കും ഇതെല്ലാം ചോദിക്കുന്നവരില്‍ ഭൂരിഭാഗവും. ശരിക്കും ഇറിറ്റേഷന്‍ തോന്നും ഇക്കൂട്ടരോട്. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി ഏതു തരത്തില്‍ മാറുന്നതിനും എനിക്കു മടിയൊന്നുമില്ലെന്നും മഞ്ജിമ പറയുന്നു.

  Recommended Video

  ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി

  കാലിന് പറ്റിയ അപകടത്തെ കുറിച്ചും നടി പറയുന്നുണ്ട്.ചെന്നൈയില്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിക്കുന്നത്. ഗേറ്റ് അടച്ചു തിരിച്ചു നടക്കുന്നതിനിടെ ഇതേ ഗേറ്റ് വന്ന് ഇടതുകാലില്‍ ഇടിച്ചു. കാല്‍പാദത്തിന്റെ പിന്നിലെ എല്ലു തകര്‍ന്നു പോയി. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നുമെങ്കിലും സംഗതി സീരിയസായിരുന്നു. ആദ്യം കാണിച്ച ആശുപത്രിയില്‍ പേടിക്കാനൊന്നുമില്ല സ്റ്റിച്ച് ഇട്ടാല്‍ മതിയെന്നു പറഞ്ഞു വിട്ടു. പക്ഷേ, ദിവസം കഴിയുന്തോറും എനിക്കു കാല്‍കുത്തി നടക്കാന്‍ വയ്യാതായി. പിന്നീട് അപ്പോളോയില്‍ ചെന്നു കാണിച്ചപ്പോഴാണ് കാല്‍പാദം മുറിച്ചു കളയേണ്ട അവസ്ഥയായെന്നു ബോധ്യപ്പെട്ടത്. അച്ഛനെയും അമ്മയെയും അറിയിച്ച് ഞാന്‍ സര്‍ജറിക്കു കയറി. നടക്കാന്‍ പഠിക്കും മുന്‍പേ നൃത്തം ചെയ്തു തുടങ്ങിയ ആളാണു ഞാന്‍. പക്ഷേ, ഒരു ചുവടു വയ്ക്കാന്‍ പോലും സാധിക്കുന്നില്ലിപ്പോള്‍. എത്രയും വേഗം അതു സാധ്യമാകണമെന്നാണ് ആഗ്രഹം; മഞ്ജിമ പറയുന്നു.

  English summary
  Manjima Mohan opens Up Truth About Her Marriage News, Goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X