twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജിമയെ മലയാള സിനിമ കൈവിട്ടോ? അച്ഛന്റെ പരിചയം പോലും താരപുത്രിക്ക് സഹായകമായില്ലേ?

    By Nimisha
    |

    ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച പലരും പിന്നീട് നായകനായും നായികയായും തിരിച്ചെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇവര്‍ തിരിച്ചെത്തുമെന്ന് പ്രേക്ഷകര്‍ ആദ്യമേ തന്നെ വിലയിരുത്താറുണ്ട്. അത്തരത്തില്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ബാലതാരമായിരുന്നു മഞ്ജിമ മോഹന്‍. ക്യാമറമാന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു.

    സെക്‌സ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി, ജൂലി 2 പരാജയം, റായി ലക്ഷ്മിയുടെ തുറന്നുപറച്ചില്‍!സെക്‌സ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി, ജൂലി 2 പരാജയം, റായി ലക്ഷ്മിയുടെ തുറന്നുപറച്ചില്‍!

    സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?

    കളിയൂഞ്ഞാല്‍. മയില്‍പ്പീലിക്കാവ്, സാഫല്യം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, പ്രിയം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കൊച്ചു മിടുക്കി നായികയായി തിരിച്ചെത്തുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചെത്തുമെന്ന് അന്നേ ആരാധകര്‍ മനസ്സിലുറപ്പിച്ചിരുന്നു. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയായാണ് മഞ്ജിമ എത്തിയത്.

    ബാലതാരമായി പ്രേക്ഷകഹൃദയത്തില്‍ ഇടം നേടി

    ബാലതാരമായി പ്രേക്ഷകഹൃദയത്തില്‍ ഇടം നേടി

    തൊണ്ണൂറുകളുടെ അവസാനത്തില്‍ പുറത്തിറങ്ങിയിരുന്ന മിക്ക സിനിമകളിലെയും ബാലതാരമായിരുന്നു മഞ്ജിമ മോഹന്‍. ബിജു മേനോന്‍, സുരേഷ് ഗോപി എന്നിവരുടെ മകളായി നിറഞ്ഞു നിന്നിരുന്ന കൊച്ച് മിടുക്കിയെ അത്ര പെട്ടൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല.

    നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി

    നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി

    ബാലതാരമായി പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രി വീണ്ടും സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്നേ ആരാധകര്‍ ഉറപ്പിച്ചിരുന്നു. എന്നായിരിക്കും തിരിച്ചുവരവെന്നായിരുന്നു ആരാധകരുടെ ചോദ്യം.

     13 വര്‍ഷത്തിന് ശേഷം

    13 വര്‍ഷത്തിന് ശേഷം

    മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലാണ് മഞ്ജിമ അവസാനമായി ബാലതാരമായി അഭിനയിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 2002 ലായിരുന്നു പുറത്തിറങ്ങിയത്. കൃത്യം 13 വര്‍ഷം കഴിഞ്ഞപ്പോള്‍ മഞ്ജിമ നായികയായി തിരിച്ച് സിനിമയിലേക്കെത്തി.

    നിവിന്‍ പോളി ചിത്രത്തിലൂടെ തുടക്കം

    നിവിന്‍ പോളി ചിത്രത്തിലൂടെ തുടക്കം

    നിവിന്‍ പോളി നായകനായെത്തിയ വടക്കന്‍ സെല്‍ഫിയിലെ നായികയായാണ് മഞ്ജിമ തിരിച്ചെത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മഞ്ജിമയുടെ അഭിനയം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

    അഭിനയിക്കാനറിയില്ലെന്ന വിമര്‍ശനം

    അഭിനയിക്കാനറിയില്ലെന്ന വിമര്‍ശനം

    നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച മഞ്ജിമയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പല രംഗങ്ങളിലും താരത്തിന് പ്രത്യേകിച്ച് ഭാവമൊന്നും ഇല്ലായിരുന്നുവെന്നായിരുന്നു വിമര്‍ശനം.

    അന്യഭാഷയിലേക്ക് ചേക്കേറി

    അന്യഭാഷയിലേക്ക് ചേക്കേറി

    മലയാളത്തില്‍ നായികയായി തുടക്കം കുറിച്ചുവെങ്കിലും പിന്നീട് തെലുങ്കിലും കന്നഡയിലുമായിരുന്നു താരത്തിനെ കണ്ടത്. സഹസം സ്വാദക സഗിപ്പൂവെന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ മഞ്ജിമ അരങ്ങേറി.

    തമിഴകത്ത് ശ്രദ്ധിക്കപ്പെട്ടു

    തമിഴകത്ത് ശ്രദ്ധിക്കപ്പെട്ടു

    റൊമാന്റിക് ചിത്രങ്ങളുടെ തോഴനായ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ഛം യെന്‍പത് മടമയ്യടായെന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായി അഭിനയിച്ചത് മഞ്ജിമയായിരുന്നു. റൊമാന്റിക് ചിത്രമായിരുന്നു ഇത്. എ ആര്‍ റഹ്മാനായിരുന്നു സിനിമയ്ക്ക് സംഗിതമൊരുക്കിയത്.

    പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു

    പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു

    ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും താരപുത്രിക്ക് ലഭിച്ചു. തുടക്കക്കാരികളില്‍ പലരും അസൂയയോടെ വീക്ഷിക്കുന്ന അഭിനേത്രിയായി മഞ്ജിമ മാറുകയായിരുന്നു.

    മേക്കോവര്‍ നടത്തി ഞെട്ടിച്ചു

    മേക്കോവര്‍ നടത്തി ഞെട്ടിച്ചു

    മെലിഞ്ഞ പ്രകൃതക്കാരിയായ മഞ്ജിമ നായികയായെത്തിയപ്പോള്‍ നടത്തിയ മേക്കോവര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. താരത്തിന്റെ തടിയെക്കുറിച്ച് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

    രണ്ട് തമിഴ് ചിത്രങ്ങള്‍ കൂടി

    രണ്ട് തമിഴ് ചിത്രങ്ങള്‍ കൂടി

    സാത്രിയാന്‍, ഇപ്പടി വെല്ലും തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചിരുന്നു. മലയാള സിനിമയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പിന്തുണയാണ് താരത്തിന് തമിഴകത്തു നിന്നും ലഭിച്ചത്.

    വീണ്ടും മലയാളത്തിലേക്ക്

    വീണ്ടും മലയാളത്തിലേക്ക്

    കങ്കണ റാണവത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ക്വീന്‍ സിനിമയുടെ മലയാള റീമേക്കിലൂടെ മഞ്ജിമ വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്.

    നാല് ഭാഷകളിലായി ഒരുക്കുന്നു

    നാല് ഭാഷകളിലായി ഒരുക്കുന്നു

    മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമായി ഒരേ സമയം ചിത്രീകരിക്കുകയാണ് ക്വീന്‍. നാല് ഭാഷകളിലും ഒരേ സമയമാണ് ചിത്രീകരണം നടക്കുന്നത്.

    പാരീസിലെത്തിയ താരങ്ങള്‍

    പാരീസിലെത്തിയ താരങ്ങള്‍

    മഞ്ജിമ, കാജല്‍ അഗര്‍വാള്‍, തമന്ന, പരുള്‍ യാദവ് എന്നിവരാണ് നാല് ഭാഷകളിലായി ഒരുക്കുന്ന ക്വീന്‍ റീമേക്കില്‍ അഭിനയിക്കുന്നത്. പാരീസില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. വിദേശത്തെത്തിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

    മോശമായി പെരുമാറിയവന് കണക്കിട്ട് കൊടുത്തു

    മോശമായി പെരുമാറിയവന് കണക്കിട്ട് കൊടുത്തു

    കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നോട് മോശമായി പെരുമാറിയ ഒരാളെ അടിച്ച സംഭവത്തെക്കുറിച്ചായിരുന്നു മഞ്ജിമ വിശദമാക്കിയത്. പിന്നീട് മറ്റൊരിക്കല്‍ ഓഡിയോ ലോഞ്ചിനിടയില്‍ അപമര്യാദയായി പെരുമാറിയ വ്യക്തിക്കും താരം കണക്കിന് കൊടുത്തിരുന്നു.

    മലയാളത്തിലെ പേര്

    മലയാളത്തിലെ പേര്

    ക്വീന്‍ മലയാളം റീമേക്കിന് സംസം എന്നാമഅ പേര് നല്‍കിയത്. പാരീസ് പാരീസെന്ന് തമിഴിലും ക്വീന്‍ വണ്‍സ് എഗെയ്ന്‍ എന്ന് തെലുങ്കിലും കന്നഡയില്‍ ബട്ടര്‍ഫ്‌ളൈസെന്നുമാണ് സിനിമയ്ക്ക് പേര് നല്‍കിയത്.

    English summary
    Manjima Mohan's Queen remake shooting continues.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X