twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴശ്ശിരാജയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞതാണ്; കഥാപാത്രം മാറി വന്നപ്പോള്‍ സംഭവിച്ചതിനെ പറ്റി മനോജ് കെ ജയന്‍

    |

    മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. പഴശ്ശിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം ചെയ്തത് മനോജ് കെ ജയന്‍ ആയിരുന്നു. മനോജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ആ വേഷം ചെയ്യുന്നില്ലെന്ന് പറഞ്ഞ് താന്‍ പിന്മാറിയെന്നാണ് നടനിപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

    പഴശ്ശിരാജയില്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നോ എന്നായിരുന്നു എംജി ചോദിച്ചത്.

    പഴശ്ശിരാജയില്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നോ എന്നായിരുന്നു എംജി ചോദിച്ചത്.

    'അതൊരു വലിയ കഥയാണെന്ന് പറഞ്ഞാണ് മനോജ് കെ ജയന്‍ സംസാരിച്ച് തുടങ്ങിത്. ആദ്യം തന്നോട് പറഞ്ഞത് കൈതേരി അമ്പു എന്ന കഥാപാത്രത്തെ കുറിച്ചാണ്. കുതിര സവാരി അറിയാമോയെന്ന് ചോദിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത് പരിശീലിച്ചൂടേ എന്നായിരുന്നു പറഞ്ഞത്. ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ താമസിക്കുകയായിരുന്നു. അവിടുന്ന് പരിശീലിക്കാന്‍ തീരുമാനിച്ചു. ഇത് കുറച്ച് പാടാണല്ലോ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. കുതിര പണി തരുമോന്ന പേടിയുണ്ടായിരുന്നു.

    ക്യാരക്ടര്‍ മാറ്റിയതിനെ കുറിച്ച് അറിഞ്ഞത്

    പിന്നീട് പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ചത്. കുതിര സവാരി ഒക്കെ പഠിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ചിരുന്നു. കുതിരയെ നടത്തി കൊണ്ട് വന്നാല്‍ പോരെയെന്ന് ചോദിച്ചാല്‍ ഹരിഹരന്‍ സാറ് സമ്മതിക്കില്ല. എന്തായാലും കുതിര സവാരി പഠിച്ചേക്കാമെന്ന് തീരുമാനിച്ചതിന്റെ പിറ്റേ ദിവസമാണ് പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ച് സാറിനെ വിളിക്കാനാവശ്യപ്പെട്ടത്. അപ്പോഴാണ് ക്യാരക്ടര്‍ മാറ്റിയതിനെ കുറിച്ച് അറിയുന്നത്.

     കഥാപാത്രം മാറി തലക്കല്‍ ചന്തുവായതിന് പിന്നിലെ കഥയിങ്ങനെ

    കഥാപാത്രം മാറി തലക്കല്‍ ചന്തുവായതിന് പിന്നിലെ കഥയിങ്ങനെ

    കൈതേരി അമ്പുവല്ല തലക്കല്‍ ചന്തുവാണ് മനോജിന് കൂടുതല്‍ ചേരുന്നത്. ട്രൈബല്‍ ഹീറോയാണ്. പഴശ്ശിരാജയെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തയാളാണ്. ആ കഥാപാത്രത്തിനൊരു ഹീറോയിനുണ്ട്, പാട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു.അയാളുടെ പേരില്‍ വയനാട്ടില്‍ അമ്പലം വരെയുണ്ട്. ഞാന്‍ നോക്കുമ്പോള്‍ അതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് തലക്കല്‍ ചന്തുവിനെ മനസില്‍ കയറ്റി ഞാന്‍ കണ്ണൂരിലെ കണ്ണവം കാട്ടിലേക്ക് പോവുന്നത്. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു ഫൈറ്റ്. എന്നെ അവിടെല്ലാം കാണിക്കാന്‍ പറഞ്ഞിരുന്നു.

    ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പ് പഴശ്ശിരാജ ചെയ്യുന്നില്ലെന്ന് തീരുമാനിക്കേണ്ടി വന്നു

    ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പ് പഴശ്ശിരാജ ചെയ്യുന്നില്ലെന്ന് തീരുമാനിക്കേണ്ടി വന്നു

    അവിടുന്ന് കുറേ ആട്ടവും ചാട്ടവും മരത്തില്‍ നിന്ന് ചാടി വരികയുമൊക്കെ ചെയ്തു. സംവിധായകന്‍ വരുമ്പോഴെക്കും എന്റെ കൈയ്യും മേലുമൊക്കെ മുറിഞ്ഞിരുന്നു. കൈതേരി അമ്പുവായിരുന്നെങ്കില്‍ കുതിര സവാരി മാത്രം മതിയായിരുന്നു. ഇത് ഒരുവിധത്തിലും എന്നെ കൊണ്ട് നടക്കില്ലെന്ന് മനസിലായി. തലക്കല്‍ ചന്തുവിന് കാടെന്ന് പറഞ്ഞാല്‍ കളിത്തൊട്ടിലാണെന്നാണ് എംടി സാര്‍ എഴുതി വെച്ചിട്ടുള്ളത്. സര്‍വ്വത്ര അഭ്യാസമാണ്.വള്ളിയിലൊക്കെ പറന്ന് വന്ന് അമ്പെയ്യും. എന്റെ മുഴുവന്‍ കോണ്‍ഫിഡന്‍സും പോയി. ഇതോടെ എന്നെ ഒന്ന് ഒഴിവാക്കിക്കൂ.. ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. അങ്ങനെ സാര്‍ ഇതറിഞ്ഞ് എന്താണ് പ്രശ്നമെന്ന് ചോദിച്ചു.

     പിന്തുണ തന്ന് കൂടെ നിന്ന സംവിധായകനെ കുറിച്ച് മനോജിന്റെ വാക്കുകള്‍

    പിന്തുണ തന്ന് കൂടെ നിന്ന സംവിധായകനെ കുറിച്ച് മനോജിന്റെ വാക്കുകള്‍

    ഈ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ദേഹം മുഴുവന്‍ ഉരഞ്ഞു, ഒരുപാട് അഭ്യാസങ്ങളൊക്കെ ഇല്ലേ അതിനുള്ള കോണ്‍ഫിഡന്‍സ് ഇല്ലെന്നുമൊക്കെ പറഞ്ഞെങ്കിലും നീ ചുമ്മാതിരിക്ക് മനോജ് എന്ന് പറഞ്ഞത്. നിങ്ങളെ കുട്ടന്‍ തമ്പുരാനാക്കിയ ആളാണ് ഞാന്‍. തമാശ കളിക്കുകയാണോ, നിങ്ങളെ കൊണ്ട് ഞാനിത് ചെയ്യിക്കും. ത്യാഗരാജനോട് ഞാന്‍ ഇതൊന്നും ചെയ്യിക്കാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു സാര്‍ പറഞ്ഞത്. സാറിന്റെ വാക്കുകള്‍ കേട്ട് ആത്മവിശ്വാസം കൂടി, അങ്ങനെയാണ് ചെയ്തത്. ആ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാര്‍ഡും തന്നെ തേടി വന്നതിന്റെ സന്തോഷം മനോജ് കെ ജയന്‍ പങ്കുവെക്കുന്നു.

    English summary
    Manjok K Jayan Opens Up About His Role In Kerala Varma Pazhassi Raja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X