For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറ്റം എന്റെ തന്നെയാണ്; വേഷങ്ങള്‍ കിട്ടാത്തതിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ലെന്ന് നടി മഞ്ജു പിള്ള, കാരണമിത്

  |

  ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനമാണ് നടി മഞ്ജു പിള്ള കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു മഞ്ജു. എന്നാല്‍ പിന്നീട് സീരിയലുകളിലേക്കും ടെലിവിഷന്‍ പരിപാടികളിലേക്കും മാറി.

  ഒരു കാലത്ത് നിരന്തരം സിനിമ ചെയ്തു കൊണ്ടിരുന്ന മഞ്ജു ഇപ്പോള്‍ ടെലിവിഷനിലേക്ക് മാറിയതിനെ കുറിച്ചും സിനിമകള്‍ ചെയ്യാത്തതിന് കാരണം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തന്റെ മുത്തശ്ശന്‍ മലയാളസിനിമയിലെ പേരുകേട്ട നടന്‍ ആയിരുന്നിട്ടും തനിക്ക് വേഷങ്ങള്‍ കിട്ടാതിരുന്നത് തന്റെ പ്രശ്‌നം കൊണ്ട് മാത്രം ആണെന്നാണ് മഞ്ജു പിള്ള പറയുന്നത്. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി വിശേഷങ്ങള്‍ പറഞ്ഞത്. വിശദമായി വായിക്കാം..

  'എനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. എന്നെ തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും തിരക്കില്‍ ആയാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം എനിക്കില്ലായിരുന്നു. അത് കാരണം ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, വെള്ളിമൂങ്ങ എന്നിവ ഉള്‍പ്പടെയുള്ള സിനിമകള്‍ താന്‍ വേണ്ടെന്ന് വെച്ചിരുന്നതായി മഞ്ജു പിള്ള പറയുന്നു.

  ശ്രീബാല ചെയ്ത 'ലൗ 24*7' ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഞാന്‍ ചെയ്തിട്ടുള്ളത്. മകള്‍ ദയ വലുതായി. പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു എന്നുമാണ് മഞ്ജു പറഞ്ഞത്.

  കാറിനുള്ളിലായിരുന്നു ഞങ്ങളുടെ പ്രണയം; നാല് വര്‍ഷം പ്രണയം വീട്ടില്‍ പറഞ്ഞതോടെ അച്ഛന്‍ മിണ്ടാതായെന്ന് നടി കാജോൾ

  'ഹോം തന്ന ഒരു ഇംപാക്ട് ഒന്നു രണ്ട് വര്‍ഷമെങ്കിലും ഞാന്‍ കാത്തു സൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേള്‍പ്പിക്കാത്ത തരത്തിലുള്ള നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. കുറേ സിനിമകള്‍ വരുന്നുണ്ട്. രണ്ട് മൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കുന്നു. സിനിമയ്‌ക്കൊപ്പം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. അന്തരിച്ച നടി കെപിഎസി ലളിതയടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന പരമ്പരയാണ് തട്ടീം മുട്ടീം.

  കോടികള്‍ മുതല്‍ മുടക്കുന്ന സിനിമയേ സംബന്ധിച്ച് വളരെ സത്യമാണ്; 19-ാം നൂറ്റാണ്ട് നിര്‍മാതാവിനെ കുറിച്ച് വിനയന്‍

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളില്‍ കൂടി നടി സജീവമായെങ്കിലും ഇടക്കാലത്ത് മാറി നല്‍ക്കുകയായിരുന്നു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് മഞ്ജു പിള്ള അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫീല്‍ ഗുഡ് ചിത്രമായി ഒരുക്കിയ ഹോം ആണ് മഞ്ജുവിന്റേതായി ഒടുവില്‍ ശ്രദ്ധ നേടി കൊടുത്ത സിനിമ. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'കോളാമ്പി' എന്ന ചിത്രത്തിലും മഞ്ജു അഭിനയിച്ചിരുന്നു.

  English summary
  Manju Pillai Revealed The Reason Why She Not Getting Chances In Malayalam Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X