For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയുണ്ടോ? മഞ്ജു വാര്യര്‍ നല്‍കിയ മറുപടി, കാണൂ!

  |

  Recommended Video

  മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയുണ്ടോ? മഞ്ജുവിന് പറയാനുള്ളത് | filmibeat Malayalam

  വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രവുമായാണ് മഞ്ജു വാര്യര്‍ ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയില്‍ എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം ഇടയ്ക്ക് സിനിമയില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴും ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് ഈ അഭിനേത്രി തുടക്കം കുറിച്ചത്.

  സ്വിച്ചിട്ടാല്‍ മോഹന്‍ലാലിന് അഭിനയം വരും, മഞ്ജുവും കഥാപാത്രത്തെ ആവാഹിക്കുമെന്ന് സംവിധായകന്‍!

  സല്ലാപം, തൂവല്‍ക്കൊട്ടാരം, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലേഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി ഒട്ടേറെ സിനിമകളിലാണ് താരം അഭിനയിച്ചത്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് താരം തിരിച്ചെത്തിയത്. സിനിമാപ്രേമികള്‍ ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കിയത്. പിന്നീട് കൈ നിറയെ അവസരങ്ങളാണ് താരത്തിനെ കാത്തിരുന്നത്. സാജിദ് യാഹിയ ചിത്രമായ മോഹന്‍ലാലാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയന്‍ അവാസന ഘട്ട ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെയുള്ള സിനിമാജീവിതത്തെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചുമൊക്കെ താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മീശമാധവനിലെ ആ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ആദ്യം നാണക്കേട് തോന്നിയിരുന്നുവെന്ന് നടി, പിന്നീടോ?

  മോഹന്‍ലാല്‍ ഓര്‍ മമ്മൂട്ടി

  മോഹന്‍ലാല്‍ ഓര്‍ മമ്മൂട്ടി

  മലയാള സിനിമയുടെ അഭിമാനമായ മോഹന്‍ലാലും മമ്മൂട്ടിയും ഇവരിലാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഏറെ രസകരമാണ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു താരം. ഇവരിലൊരാളെ മാത്രമായി തിരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ല. ഡിപ്ലോമാറ്റിക്കാവാനുള്ള ശ്രമമല്ല മറിച്ച് മലയാള സിനിമയെ നില നിര്‍ത്തുന്നവരാണ് ഇരുവരും.

  മോഹന്‍ലാലില്‍ അഭിനയിച്ചപ്പോള്‍

  മോഹന്‍ലാലില്‍ അഭിനയിച്ചപ്പോള്‍

  ഇന്നുവരെയുള്ള സിനിമയില്‍ അത്ര പരിചയമില്ലാത്ത പ്രമേയവുമായാണ് മോഹന്‍ലാല്‍ എന്ന സിനിമ എത്തിയത്. സാജിദ് യാഹിയ സംവിധാനം ചെയ്ത സിനിമ വിഷു ദിനത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഇതാദ്യമായാണ് ഒരു താരത്തിനോടുള്ള ആരാധനയും ഇഷ്ടവുമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. മോഹന്‍ലാലിനെ സ്വാകാര്യമായി പോലും ഇഷ്ടപ്പെടാത്തവരായി ആരുണ്ടാവുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ചോദ്യം.

  മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം

  മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം

  മോഹന്‍ലാല്‍ ആരാധകര്‍ പോലും സ്വകാര്യമായി മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ആരാധികയാവാനും ഒപ്പം അഭിനയിക്കാനും തനിക്കും ആഗ്രഹവുമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. നേരത്തെയും ഈ ആഗ്രഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോഴും മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല.

  ബുദ്ധിമുട്ടേറിയ കാര്യമാണ്

  ബുദ്ധിമുട്ടേറിയ കാര്യമാണ്

  മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ചൂണ്ടിക്കാണിച്ച് കൂടുതല്‍ ഇഷ്ടം ആരോടാണെന്ന് ചോദിച്ചാല്‍ സാധാരണ പ്രേക്ഷകന് കൂളായി തിരഞ്ഞെടുക്കാന്‍ കഴിയും. എന്നാല്‍ അഭിനേത്രിയെന്ന നിലയില്‍ അവരുടെ കഴിവുകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചുമൊക്കെ കൃത്യമായി അറിയവുന്നതിനാല്‍ അത് സാധ്യമല്ലെന്ന് താരം പറയുന്നു. പകരം വെക്കാനില്ലാത്ത പ്രതിഭകളാണ് ഇരുവരുമെന്നും താരം പറയുന്നു. അവരവര്‍ക്ക് മാത്രമായി ചെയ്യാവുന്ന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്.

  താരതമ്യം ചെയ്യപ്പെടേണ്ടതല്ല

  താരതമ്യം ചെയ്യപ്പെടേണ്ടതല്ല

  രസകരമായ രീതിയില്‍ ഇരുവരേയും താരതമ്യം ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ അല്ലാത്ത തരത്തില്‍ വിലയിരുത്തുന്നതിനോട് താല്‍പര്യമില്ല. ഇരുവരുടേയും ഫാന്‍സുകള്‍ക്ക് അന്യോന്യം ഇഷ്ടമുണ്ടെങ്കിലും ഗ്രൂപ്പില്‍ നില്‍ക്കുന്നതിനാല്‍ അത് പ്രകടിപ്പിക്കാത്തതായിരിക്കും. തന്നെ സംബന്ദിച്ച് ഇത് അസാധ്യമായ കാര്യമാമെന്നും താരം വ്യക്തമാക്കുന്നു.

  മോഹന്‍ലാലിനോട് പറഞ്ഞിരുന്നു

  മോഹന്‍ലാലിനോട് പറഞ്ഞിരുന്നു

  മോഹന്‍ലാല്‍ എന്ന സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഓരോ ഘട്ടത്തിലും അദ്ദേഹം ചിത്രത്തിന്റെ പുരോഗതിയെക്കുറിച്ച് തിരക്കിയിരുന്നു. മോഹന്‍ലാല്‍ കഥാപാത്രങ്ങളെ അനുകരിച്ച കൈയ്യടി നേടുന്നതിന് വേണ്ടി തയ്യാറാക്കിയ സിനിമയല്ല ഇത്. ടീസറും ട്രെയിലറും കാണുമ്പോള്‍ അത്തരത്തിലുള്ള സംശയം ഉടലെടുത്തിരുന്നു. നിഷ്‌കളങ്കമായ ഒരു കഥ ഈ സിനിമയിലുണ്ടെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു.

  സംവിധായകന്റെ താരം

  സംവിധായകന്റെ താരം

  സംവിധായകന്റെ അഭിനേതാവാണ് താനെന്ന് മഞ്ജു വാര്യര്‍ പറയുന്നു. നേരത്തെ സംവിധായകന്‍ കമലും ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ആമിയില്‍ അഭിനയിക്കുമ്പോള്‍ താരം പൂര്‍ണ്ണമായും തന്നെ വിട്ട് തന്നിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആമിയെന്ന ശക്തമായ വെല്ലുവിളി സ്വീകരിച്ചതിന് പിന്നില്‍ കമലിനോടുള്ള വിശ്വാസമാണെന്നായിരുന്നു മഞ്ജുവിന്റെ വിശദീകരണം.

  രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്

  രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്

  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്തിയായി മഞ്ജു വാര്യര്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പോലും തന്നെ വിളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് തന്റേതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

  English summary
  Manju Warrier about Mammootty and Mohanlal.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X