twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരും ബിജു മേനോനും ഒന്നില്‍ത്തുടങ്ങണം! മനസ്സിനെ അലട്ടുന്ന ആശങ്കയെക്കുറിച്ച് മധു വാര്യര്‍!

    |

    അഭിനേതാവായി മുന്നേറുന്നതിനിടയിലും സംവിധാനത്തിലായിരുന്നു മധു വാര്യറിന് താല്‍പര്യം. അനിയത്തിക്ക് പിന്നാലെയായാണ് ചേട്ടനും സിനിമയിലേക്ക് എത്തിയത്. കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് മികവ് തെളിയിച്ച മഞ്ജു വാര്യര്‍ യുവജനോത്സവ വേദിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. കുട്ടിക്കാലം മുതലേ തന്നെ താരം നൃത്തം അഭ്യസിച്ചിരുന്നു.

    ട്രാന്‍സ്ഫര്‍ വന്നിരുന്ന സമയത്ത് ഡാന്‍സ് പഠനത്തിനുള്ള സൗകര്യമുണ്ടോയെന്നായിരുന്നു അച്ഛനും അമ്മയും നോക്കിയിരുന്നതെന്ന് താരം പറഞ്ഞിരുന്നു. നൃത്തത്തിന് പുറമെ പാട്ടിലും കഴിവുണ്ടെന്ന് താരം തെളിയിച്ചിരുന്നു. സല്ലാപത്തിലൂടെ നായികയായി തുടങ്ങിയ സിനിമാജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മധു വാര്യര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം തന്റെ സിനിമയെക്കുറിച്ച് പറഞ്ഞത്.

    ഇടവേളയ്ക്ക് ശേഷം

    ഇടവേളയ്ക്ക് ശേഷം

    വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് തിരിച്ചെത്തിയത്. രണ്ടാംവരവില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചതും. കഥാപാത്രങ്ങളെക്കുറിച്ചും അഭിനയ സാധ്യതകളെക്കുറിച്ചുമൊക്കെ ഇപ്പോഴാണ് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതെന്നും താരം പറഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതും.

    സംവിധാനത്തിലേക്ക്

    സംവിധാനത്തിലേക്ക്

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സിനിമയിലെത്തിയിരുന്നുവെങ്കിലും ചേട്ടന് ഇപ്പോഴാണ് സംവിധായകനാവാന്‍ അവസരം ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു. സിനിമയിലെത്തിയതിന് ശേഷമുള്ള ചേട്ടന്റെ കഷ്ടപ്പാടുകള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. അനിയത്തിയെ നായികയാക്കുന്നതിനെക്കുറിച്ച് പറഞ്ഞ് മഞ്ജു വാര്യരും എത്തിയിരുന്നു. അവസാനനിമിഷമായിരുന്നു താനാണ് നായികയെന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നുമായിരുന്നു താരം പറഞ്ഞത്.

    നിര്‍ത്തിവെച്ചിരിക്കുകയാണ്

    നിര്‍ത്തിവെച്ചിരിക്കുകയാണ്

    കൊവിഡ് പ്രതിസന്ധിയില്ലായിരുന്നുവെങ്കില്‍ തന്റെ സിനിമ ജൂലൈ 3ന് തിയേറ്ററുകളിലേക്ക് എത്തിയേനെയെന്നായിരുന്നു മധു വാര്യര്‍ പറഞ്ഞത്. സിനിമയുടെ ജോലികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനായുള്ള കാത്തിരിപ്പ് അത്ര സുഖകരമായ അവസ്ഥയല്ലെന്ന് മധു വാര്യര്‍ പറയുന്നു. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധിയില്‍ ആകെ പെട്ടുപോയിരിക്കുകയാണ് സിനിമാസംഘം.

    എളുപ്പമായിരുന്നു

    എളുപ്പമായിരുന്നു

    സിനിമയുടെ സിംഗിള്‍ ഷെഡ്യൂളേ തീരാനുണ്ടായിരുന്നുള്ളൂ, അതിനിടയിലായിരുന്നു കൊവിഡ് വില്ലനായെത്തിയത്. 50 ശതമാനത്തിലധികമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയതാണ്. കുടുംബപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ലളിതം സുന്ദരമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എല്ലാവരും ആസ്വദിച്ചായിരുന്നു ലൊക്കേഷനിലേക്ക് എത്തിയതും അഭിനയിച്ചതും. എല്ലാവര്‍ക്കും വളരെ പെട്ടെന്ന് തന്നെ കഥാപാത്രങ്ങളായി മാറാന്‍ കഴിഞ്ഞിരുന്നു. അത് തന്റെ ജോലി എളുപ്പമാക്കിയെന്നും സംവിധായകന്‍ പറയുന്നു.

    Recommended Video

    ബിജു മേനോന്‍ മദ്യപിക്കുമോ? സംയുക്ത വർമ്മ നല്‍കിയ മറുപടി | filmibeat Malayalam
    ആശങ്കയിലാണ്

    ആശങ്കയിലാണ്

    6 മാസമായി കാത്തിരിപ്പിലാണ്. എന്നാണ് ഇനി സിനിമ തുടങ്ങാനാവുന്നതെന്നറിയില്ല. ലോക് ഡൗണ്‍ പ്രഖ്യാപിച്ച്‌പ്പോള്‍ അധികം വൈകില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാണ് ചിത്രീകരണം തുടങ്ങാനാവുകയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. തിരക്കഥയില്‍ മാറ്റം വരുത്തുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നില്ല. കഥാപാത്രങ്ങളെല്ലാം ഇനിയും ഒന്നില്‍ നിന്ന് തുടങ്ങണം, അതാണ് തന്നെ അലട്ടുന്ന വലിയ ആശങ്കയെന്നും മധു വാര്യര്‍ പറയുന്നു.

    English summary
    Manju Warrier And Biju Menon Starrer Lalitham Sundaram Has To Start From Scratch Revealed Madhu Warrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X