For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാമിന് പൂച്ചയെ അയച്ചത് ആരാണ്? 22 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മര്‍ ഇന്‍ ബെത്‌ലഹേമിനെ കുറിച്ച് അറിയാക്കഥ

  |

  ചില സിനിമകള്‍ വലിയ സര്‍പ്രൈസോട് കൂടി അവസാനിപ്പിക്കാറുണ്ട്. ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു എന്ന ചോദ്യം വൈറലായത് പോലെ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ അതുപോലൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഡെന്നീസ് ജോസഫിന്റെ ബെത്‌ലഹേമിലേക്ക് കൊറിയര്‍ വഴി പൂച്ച കുഞ്ഞിനെ അയച്ചത് ആരാണെന്ന്. ഇന്നും അതിനൊരു ഉത്തരം കിട്ടിയിട്ടില്ലെന്നുള്ളതാണ് രസകരമായ കാര്യം.

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട സിനിമകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്‌ലഹേം തിറ്ററുകളില്‍ എത്തിയിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. രഞ്ജിത്ത് തിരക്കഥ ഒരുക്കി സിബി മലയലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഇന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

  ഡെന്നീസ്, രവിശങ്കര്‍, മോനായി എന്നിവരുടെ ലോകമായിരുന്ന ബെത്‌ലഹേമിലേക്ക് അഞ്ച് സുന്ദരിമാരും അവരുടെ മുത്തച്ഛനും മുത്തശ്ശിയുമെല്ലാം അവധിക്കാലം ആഘോഷിക്കാന്‍ വന്നത് ഇന്നും പ്രേക്ഷകരുടെ ഉള്ളിലുണ്ടാവും. അതുപോലെ തമാശകള്‍ക്കിടയില്‍ നിരഞ്ജന്‍ എന്ന കഥാപാത്രമായിട്ടെത്തിയ മോഹന്‍ലാലിന്റെ അതിഥി വേഷം പ്രേക്ഷകര്‍ക്കുള്ളിലൊരു വിങ്ങളുമായി തുടരുന്നു. സിനിമ റിലീസിനെത്തി 22 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനൊപ്പം സമ്മര്‍ ഇന്‍ ബെത്‌ലഹേമിനെ കുറിച്ചുള്ള ചില അറിയാക്കഥകളും പ്രചരിക്കുകയാണ്.

  സമ്മര്‍ ഇന്‍ ബത്ലഹേമില്‍ പൂച്ചയെ അയച്ചതാര്..? | filmibeat Malayalam

  സംവിധായകന്‍ സിബി മലയില്‍ തന്നെയായിരുന്നു ഈ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സമ്മര്‍ ഇന്‍ ബെത്ലഹേം നിത്യഹരിത സിനിമയാണ്. ഇപ്പോഴും മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് ഈ ചിത്രത്തിന്. ഡെന്നിസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ സിനിമയില്‍ അഭിനയിച്ചത്. ജയറാം രവി ശങ്കറായി പ്രത്യക്ഷപ്പെട്ടപ്പോള്‍ മഞ്ജു വാരിയര്‍ ആമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

  1998 ല്‍ പുറത്തിറങ്ങിയ ചിത്രം തുടക്കത്തില്‍ തമിഴില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. തമിഴ് നടന്‍ പ്രഭു, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെയാണ് പ്രധാന കഥാപാത്രങ്ങളാക്കാനായിരുന്നു കരുതിയത്. പ്രഭുവിനെയും മഞ്ജു വാര്യരെയും ഉള്‍പ്പെടുത്തി ഒരു ഗാനം പോലും ചെന്നൈയില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് നിര്‍മ്മാതാവില്‍ നിന്ന് ഒരു പ്രശ്നം നേരിട്ടതിനാല്‍ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല .പ്രൊഡ്യൂസര്‍ പിന്മാറിയതോടെ ചിത്രം ഉപേക്ഷിച്ചു. പിന്നീടാണ് സിയാദ് കോക്കര്‍ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

  പ്രഭുവിന് തീരുമാനിച്ച കഥാപാത്രത്തില്‍ സുരേഷ് ഗോപി എത്തി. ചിത്രത്തിലെ ഒരു അതിഥി വേഷത്തില്‍ കഴിവുള്ള നടന്‍ തന്നെ ആ വേഷം ചെയ്യണം എന്ന ആഗ്രഹം സിബി മലയിലിന് ഉണ്ടായിരുന്നു. ആദ്യം കമല്‍ ഹാസനെ ആണ് നിരഞ്ജനാവാന്‍ തീരുമാനിച്ചത്. പിന്നീട് രഞ്ജിത്ത് മോഹന്‍ലാലിനോട് കഥ പറയുകയും മോഹന്‍ലാല്‍ അത് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലേക്ക് മോഹന്‍ലാല്‍ കൂടി എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ കൂടി ഉണ്ടെന്നുള്ള കാര്യം റിലീസ് ദിവസം വരെ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വച്ചിരുന്നു. അങ്ങനെ 1998 ലെ ഓണക്കാലത്ത് പഞ്ചാബി ഹൗസ്, ഹരികൃഷ്ണന്‍സ്, എന്നീ ഹിറ്റ് സിനിമകള്‍ക്കൊപ്പമാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേം റിലീസ് ചെയ്യുന്നത്.

  English summary
  Manju Warrier and Mohanlal starred Summer in Bethlehem Completed 22 Years, Here Are Some Unknown Facts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X