»   » എത്രയോ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം, കിങ് ഖാനെ കണ്ട സന്തോഷത്തില്‍ മഞ്ജു വാര്യര്‍!

എത്രയോ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം, കിങ് ഖാനെ കണ്ട സന്തോഷത്തില്‍ മഞ്ജു വാര്യര്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാള്‍ കൂടിയായ മഞ്ജു വാര്യര്‍ ആകെ സന്തോഷത്തിലാണ്. ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസമായി മാരിയ ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് താരം. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ഈ സന്തോഷം പങ്കുവെച്ചിട്ടുള്ളത്.

മോഹന്‍ലാലും മമ്മൂട്ടിയുമല്ല കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത്, ആരാണ് ആ താരം?

കല്യാണ്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് മഞ്ജു വാര്യറിന് സാക്ഷാല്‍ ഷാരൂഖ് ഖാനെ അടുത്ത് കാണാന്‍ സാധിച്ചത്. മഞ്ജുവിന് വേണ്ടി രണ്ട് വരി പാട്ടും കിങ് ഖാന്‍ ആലപിച്ചിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷാരൂഖ് ഖാനെ കണ്ട സന്തോഷത്തില്‍ മഞ്ജു വാര്യര്‍

ബോളിവുഡ് സിനിമയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഷാരൂഖ് ഖാനെ നേരിട്ട് കാണാനും അദ്ദേഹത്തിനൊപ്പം വേദി പങ്കിടാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യര്‍.

താരസമ്പന്നമായ ചടങ്ങ്

കല്യാണ്‍ ജ്വല്ലേഴ്‌സ് ദുബായില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭു, നാഗാര്‍ജ്ജുന, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു

കിങ് ഖാനെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് മഞ്ജു വാര്യര്‍. അദ്ദേഹത്തെ കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

ഷാരൂഖ് ഇഫക്റ്റിനെപ്പറ്റി കേട്ടറിവ് മാത്രം

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മാത്രമായി കണ്ടിരുന്ന കിങ് ഖാനെ നേരിട്ട് കണ്ടു. നേരിട്ട് കണ്ടതിന് ശേഷമാണ് പലരും പറഞ്ഞ ഷാരൂഖ് ഇഫക്റ്റിനെക്കുറിച്ച് ചിന്തിച്ചത്.

മറക്കാനാവാത്ത സായാഹ്നം

നേരിട്ട് കണ്ട് അടുത്തിടപഴകിയപ്പോള്‍ അടുത്ത് നില്‍ക്കുന്ന വേണ്ടപ്പെട്ട ഒരാളായി തോന്നി. പുതുവര്‍ഷ സമ്മാനായി രണ്ട് വരികളും ആലപിച്ചതിനും മറക്കാനാവാത്ത സായാഹ്നം സമ്മാനിച്ചതിനും നന്ദിയെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് വായിക്കാം.

English summary
Manju Warrier facebook post about King Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X