For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ ഉള്ളില്‍ കരയുകയല്ലേ, പലതും ഉള്ളിലൊളിപ്പിക്കുന്നുണ്ടാവും; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി

  |

  മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിയാണ് മഞ്ജു വാര്യര്‍. പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് നടി ശക്തമായ തിരിച്ച് വരവ് നടത്തിയത്. ജീവിതത്തില്‍ പല പ്രതിസന്ധികളും മറികടന്ന് വിജയകരമായൊരു ജീവിതം പടുത്തുയര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു.

  ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മഞ്ജുവിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നടി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മഞ്ജു വിശേഷങ്ങള്‍ പങ്കുവെച്ചത്.

  Also Read: മക്കള്‍ക്ക് കൂടുതല്‍ അടുപ്പം ഭാര്യ സുചിത്രയോട്; പ്രണവിന് അഭിനയിക്കാന്‍ ഇഷ്ടമല്ല, വിസ്മയയെ കുറിച്ചും മോഹന്‍ലാൽ

  സിനിമാ നടിയാവുമെന്ന് ഞങ്ങളുടെ വീട്ടിലൊന്നും ചര്‍ച്ച നടന്നിട്ടില്ല. യുവജനേത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ കലാതിലകം ആവുന്നവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന പ്രവണത അക്കാലത്ത് ഉണ്ടായിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിട്ടല്ല, ഡാന്‍സിനോടുള്ള ഇഷ്ടം കൊണ്ടാണ് കലോത്സവത്തിലൊക്കെ പങ്കെടുത്തതെന്ന് മഞ്ജു പറയുന്നു.

  സിനിമ നിര്‍ത്തിയാലും ഡാന്‍സ് നിര്‍ത്തരുതെന്ന് അച്ഛന്‍ പറയുമായിരുന്നു. സിനിമയുടെ പരിപാടികള്‍ക്ക് വിടുന്നതിനെക്കാളും നൃത്തം സംബന്ധിച്ചുള്ള പരിപാടികള്‍ക്കാണ് അച്ഛന് എന്നെ വിടാന്‍ ഇഷ്ടമുണ്ടായിരുന്നത്.

  'ഹൗ കേൻ യു ടോക് ലൈക് ദാറ്റ്? ഒറ്റപ്പോക്ക്'; നയൻതാരയ്ക്ക് ദേഷ്യം വന്നതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേര്‍പാട് തന്നെയാണ്. എന്തൊക്കെ ജീവിതത്തിലുണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്. അച്ഛനെ ഓര്‍മ്മ വരുന്നതിന് പ്രത്യേക സമയം ഒന്നുമില്ല. ചിലപ്പോള്‍ വലിയ ആള്‍ക്കുട്ടത്തില്‍ നില്‍ക്കുമ്പോഴായിരിക്കും അച്ഛന്‍ ഇല്ലല്ലോ എന്ന ഓര്‍മ്മ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴും ആ തോന്നല്‍ വരുമെന്നും മഞ്ജു പറയുന്നു.

  ലൂസിഫര്‍ സിനിമയിലെ അച്ഛനെ ചിത കത്തിക്കുന്ന സീനില്‍ ഞാന്‍ അച്ഛനെ ഓര്‍ത്തിരുന്നു. ഉള്ളില്‍ ആ വിഷമത്തോടെയാണ് ആ സീന്‍ ചെയ്തത്.

  Also Read: അലോസരപ്പെടുത്തുന്നത്; ഇനി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ കരീനയും സെയ്‌ഫും

  ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇതൊരു ദുര്‍ഘട ഘട്ടമാണ്, ഇതിനെ അതിജീവിക്കണം എന്നൊന്നും പറയാറില്ല. എങ്ങനെയൊക്കെയോ അതിനെ അങ്ങ് മറികടന്ന് പോവും. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അത് അതിൻ്റെ ഒഴുക്കിന് അനുസരിച്ച് പോവുന്പോൾ താനും അതിനൊപ്പം പോവുകയാണ് ചെയ്യുന്നതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

  Also Read: അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍

  പതിനാല് കൊല്ലം സിനിമയില്‍ നിന്നും മാറി നിന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. 14 വര്‍ഷത്തിന് ശേഷമാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഡാന്‍സ് കൡച്ചത്. ഒരു വഴിപ്പാട് പോലെയാണ് അത് ചെയ്തത്. അവിടെ വരുന്ന ആരെങ്കിലും അത് കാണുമെന്ന് മാത്രമേ അന്ന് കരുതിയുള്ളു. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ആയിരക്കണക്കിന് ആളുകള്‍ വന്നു. അതോടെ പേടിയായി. എങ്കിലും ഒരുവിധം ചെയ്തുവെന്ന് നടി വ്യക്തമാക്കുന്നു.

  English summary
  Manju Warrier Opens Up About Her Personal Life And Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X