»   » മോശമായതൊന്നും സംഭവിച്ചിട്ടില്ല, ചിലരൊക്കെ നെഗറ്റീവ് അനുഭവങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്!

മോശമായതൊന്നും സംഭവിച്ചിട്ടില്ല, ചിലരൊക്കെ നെഗറ്റീവ് അനുഭവങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്!

Posted By:
Subscribe to Filmibeat Malayalam

രാഷ്ട്രീയപ്രവേശം ലക്ഷ്യമാക്കിയാണോ മഞ്ജു വാര്യരുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, സംശയമുള്ളവരുണ്ടോ, ഇത് വായിക്കുന്നത് നല്ലതാണ്. ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ താരം നല്‍കിയതോടെയാണ് സംശയവുമായി പലരും രംഗത്തെത്തിയത്. ഇക്കാര്യത്തെക്കുറിച്ച് താരം തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സൂര്യ ഫെസ്റ്റിവലിനോടനുബബന്ധിച്ചുള്ള പ്രഭാഷണമേളയില്‍ സംസാരിക്കുകയായിരുന്നു താരം. അതിനിടയിലാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

പൂര്‍ണ്ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തു, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു!

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് വേണ്ടിയല്ല ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരിയെന്ന നിലയില്‍ തന്നാല്‍ക്കഴിയുന്ന സഹായങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നു. താനൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് ഇത് കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. സിനിമാതാരമെന്ന നിലയില്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പേരറിയുന്നു.

സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മഞ്ജു വാര്യര്‍ അഭിനയത്തില്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അവശത അനുഭവിക്കുന്നവരെ തന്നാല്‍ക്കഴിയും വിധം താരം സഹായിക്കാറുണ്ട്.

രാഷ്ട്രീയപ്രവേശം ലക്ഷ്യമാക്കിയാണോ?

ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി മഞ്ജുവാര്യര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. രാഷ്ട്രീയപ്രവേശം ലക്ഷ്യമാക്കിയാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യാനിറങ്ങുന്നതെന്നുള്ള തരത്തില്‍ പലരും സംശയം ഉയര്‍ത്തിയിരുന്നു.

മഞ്ജുവാര്യരുടെ മറുപടി ഇതാണ്

ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി മഞ്ജുവാര്യര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. രാഷ്ട്രീയപ്രവേശം ലക്ഷ്യമാക്കിയാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യാനിറങ്ങുന്നതെന്നുള്ള തരത്തില്‍ പലരും സംശയം ഉയര്‍ത്തിയിരുന്നു.

വലിയ കാര്യമാണെന്ന് അവകാശപ്പെടുന്നില്ല

താന്‍ ചെയ്യുന്നത് വലിയ കാര്യമാണെന്നൊന്നും അവകാശപ്പെടുന്നില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരിയെന്ന നിലയില്‍ തന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുന്നു. ഇതാണ് താരത്തിന്റെ നിലപാട്.

സെലിബ്രിറ്റിയായതിനാല്‍

സിനിമാതാരമെന്ന നിലയില്‍ ആളുകള്‍ക്ക് സുപരിചിതയാണ് താന്‍. അതുകൊണ്ടാണ് താന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

മനസ്സിന്റെ സംതൃപ്തി

ദുരിതബാധിതരായി കഴിയുന്നവരെ സഹായിക്കുകയെന്നത് ഒരു കലാകാരിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. മനസ്സിന്റെ സംതൃപ്തിക്കാണ് പ്രാധ്യാന്യം നല്‍കുന്നത്. ഓഖി ബാധിതരെ സന്ദര്‍ശിക്കാന്‍ പോയതും ഇതിന്റെ പേരിലാണ്.

സിനിമയിലേക്കുള്ള രണ്ടാം വരവില്‍

രണ്ടാം വരവിലാണ് തനിക്ക് സിനിമയിലേക്ക് പൂര്‍ണ്ണമായി ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞത്. മികച്ച കഥാപാത്രങ്ങളെയും ലഭിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം താന്‍ പങ്കെടുക്കാന്‍ തുടങ്ങിയതും രണ്ടാം വരവിന് ശേഷമാണ്.

തുടക്കത്തില്‍ ചെയ്തിരുന്നത്

സിനിമയിലെ തുടക്കകാലത്ത് സംവിധായകര്‍ പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമായിരുന്നു ചെയ്തത്. കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു.

നല്ല കഥാപാത്രങ്ങളെ ലഭിച്ചത്

മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. സംവിധായകരുടെ കൂടി മിടുക്കാണ് നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ കാരണമായത്.

മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല

സിനിമയില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങളൊന്നും ലഭിച്ചിട്ടില്ല. സുരക്ഷിതത്വം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ. എന്നാല്‍ നെഗറ്റീവ് അനുഭവങ്ങളുണ്ടായതിനെക്കുറിച്ച് ചിലര്‍ പറയുന്നത് കേണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

English summary
No political ambitions, says Manju Warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X