twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരളിയുടെ നായികയാവാന്‍ വിസമ്മതിച്ച മഞ്ജു വാര്യര്‍! സംവിധായകന്‍റെ വെളിപ്പെടുത്തല്‍ വൈറല്‍!

    |

    പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ഗര്‍ഷോം. 1999 ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് പിടി കുഞ്ഞുമുഹമ്മദാണ്. ചിത്രത്തിലെ പറയാന്‍ മറന്ന പരിഭവങ്ങളെന്ന ഗാനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ച പറഞ്ഞ സിനിമയില്‍ മഞ്ജു വാര്യരെയായിരുന്നു തുടക്കത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. പിന്നീടത് ഉര്‍വശിയിലേക്ക് എത്തുകയായിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍.

    മഞ്ജു വാര്യര്‍ക്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സംവിധായകന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ താരം സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തന്‍രെ വീടിനടുത്തായാണ് അന്ന് മഞ്ജു താമസിച്ചിരുന്നത്. നായകനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറാനായി തീരുമാനിച്ചത്. തന്റെ തീരുമാനത്തെക്കുറിച്ച് താരം അറിയിച്ചതോടെയാണ് സംവിധായകന്‍ പുതിയ നായികയെ തിരഞ്ഞതും ഉര്‍വശിയിലേക്ക് എത്തിയതും. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    നായികയായി തീരുമാനിച്ചത്

    മുരളി, ഉര്‍വശി, മധു, സിദ്ദിഖ്, ബേബി ഹെന്‍സി, ബീന ആന്റണി, ഇര്‍ഷാദ്, വത്സല മേനോന്‍, ജിജോയ് രാജഗോപാല്‍ , വികെ ശ്രീരാമന്‍ തുടങ്ങിയവരായിരുന്നു ഗര്‍ഷോമിലെ പ്രധാന താരങ്ങള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രമേഷ് നാരായണനായിരുന്നു ഈണമൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിലേക്ക് നായികയായി തീരുമാനിച്ചത് മഞ്ജു വാര്യയെയായിരുന്നു. പിന്നീട് ഉര്‍വശി ചിത്രത്തിലേക്ക് എത്തിയത്.

    മഞ്ജു വാര്യര്‍ പിന്‍വാങ്ങി

    പിടി കുഞ്ഞുമുഹമ്മദായിരുന്നു ഗര്‍ഷോം സംവിധാനം ചെയ്തത്. മഞ്ജു വാര്യരെ നായികയാക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താരത്തിന് അഡ്വാന്‍സ് തുകയും നല്‍കിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താരം തയ്യാറായിരുന്നു. എന്നാല്‍ നായകനായെത്തുന്നത് മുരളിയാണെന്നറിഞ്ഞതോടെയാണ് മഞ്ജു വാര്യര്‍ തീരുമാനം മാറ്റിയതും. സംവിധായകന് അഡ്വാന്‍സ് തുക തിരികെ നല്‍കിയത്.

    നായകനായി മുരളി

    ഗര്‍ഷോമില്‍ നായകനായെത്തിയത് മുരളിയായിരുന്നു. വേറിട്ട കഥാപാത്രങ്ങളുമായി താരം സജീവമായിരുന്ന സമയം കൂടിയായിരുന്നു അത്. ഈ സിനിമയ്ക്ക് മുന്‍പായി ഇറങ്ങിയ പത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം മുരളി അഭിനയിച്ചിരുന്നു. ദേവിക ശേഖര്‍ എന്ന യുവപത്രപ്രവര്‍ത്തകയായാണ് മഞ്ജു വാര്യര്‍ എത്തിയത്. ശേഖരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മുരളിയായിരുന്നു. മുന്‍ചിത്രത്തില്‍ അച്ഛനും മകളുമായി അഭിനയിച്ചവര്‍ അടുത്ത ചിത്രത്തില്‍ നായികാനായകന്‍മാരായി എത്തുന്നതിനോട് മഞ്ജു വാര്യര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല.

    ഉര്‍വശി എത്തിയത്

    മുരളിയുടെ നായികയായി അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മഞ്ജു വാര്യര്‍ അറിയിച്ചതോടെയാണ് ചിത്രത്തിലേക്ക് ഉര്‍വശി എത്തിയത്. നായക സ്ഥാനത്ത് നിന്നും മുരളിയെ മാറ്റാനാവില്ലെന്നായിരുന്നു സംവിധായകന്‍ മഞ്ജു വാര്യരോട് പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് താരം അറിയിച്ചത്. മഞ്ജു വാര്യര്‍ പിന്‍വാങ്ങിയതോടെയാണ് നായികയാവാനുള്ള നറുക്ക് ഉര്‍വശിയിലേക്ക് എത്തിയത്.

    യുവജനോത്സവ വേദിയില്‍ നിന്നും എത്തി

    യുവജനോത്സവ വേദിയില്‍ നിന്നുമാണ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തിയത്. അഭിനേത്രിയാവുന്നതിന് മുന്‍പ് നൃത്തത്തില്‍ മികവ് തെളിയിച്ചിരുന്നു താരം. സിനിമയിലെത്തിയപ്പോഴും നൃത്തപരിപാടികളുമായി സജീവമായിരുന്നു. തന്റെ നൃത്തപഠനത്തിന് അച്ഛനും അമ്മയും പ്രാധാന്യം നല്‍കിയതിനെക്കുറിച്ചും അവരുടെ പിന്തുണയെക്കുറിച്ചും താരം വാചാലയായിരുന്നു.

     മികച്ച അവസരങ്ങള്‍

    സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. മുന്‍നിര നായകര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ചെയ്തതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണെന്ന നേട്ടം ഈ നായികയ്ക്ക് സ്വന്തമാണ്.

    English summary
    Manju Warrier rejected Garshom, Because of this reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X