»   » മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് 2016 എങ്ങനെ?

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് 2016 എങ്ങനെ?

By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍ക്ക് 2016 മികച്ച വര്‍ഷമായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും വെള്ളിത്തിരയിലെത്തിയ മഞ്ജുവിന്റെ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റുവാങ്ങിയവയാണ്.

2015 മായി താരതമ്യം ചെയ്യുമ്പോള്‍ 2016 ല്‍ മഞ്ജു ചെയ്തതിലധികവും വ്യത്യസ്ത റോളുകളായിരുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാടയായിരുന്നു 2016 ല്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. വ്യക്തിജീവിതത്തില്‍ പല പ്രധാന സംഭവങ്ങളും നടന്നെങ്കിലും കരിയറില്‍ മഞ്ജുവിന് പൊതുവെ നല്ല വര്‍ഷമായിരുന്നു.

പാവാട

പാവാട എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലായിരുന്നു മഞ്ജുവെത്തിയത്. ചിത്രത്തിന്റെ ഒടുവിലത്തെ സീനിലെത്തുന്ന മഞ്ജുവിന്റെ വേഷം നടിയ്ക്ക് ഒട്ടും യോജിക്കുന്നതല്ലെന്ന വിമര്‍ശനങ്ങളായിരുന്നു കൂടുതലെങ്കിലും നടന്‍ അനൂപ് മേനോന്റെ കാമുകിയായി ഒടുവില്‍ മഞ്ജു എത്തിയപ്പോള്‍ പ്രേക്ഷകരിളകി.

വേട്ട

അന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷമായിരുന്നു മഞ്ജുവിന്. ആദ്യമായാണ് മഞ്ജു പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്. രാജേഷ് പിള്ളയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം ട്രാഫിക്കിന്റെ വിജയം വേട്ടയില്‍ ആവര്‍ത്തിക്കനായില്ലെങ്കിലും മഞ്ജുവിന്റെ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടു

കരിങ്കുന്നം സിക്‌സസ്

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം സിക്‌സസില്‍ വോളിബാള്‍ കോച്ചിന്റെ റോളായിരുന്നു മഞ്ജുവിന്. സ്‌പോര്‍ട്‌സ് സ്പിരിറ്റോടെ ചെയ്ത ഈ റോളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോളിവുഡ് അരങ്ങേറ്റം

മഞ്ജുവിന് തമിഴ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയ വര്‍ഷം കൂടിയായിരുന്നു 2016. രമണ സംവിധാനം ചെയ്യുന്ന വണ്ണം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ കോളിവുഡ് അരങ്ങേറ്റം. അരവിന്ദ് സ്വാമി നായകനാവുന്ന ചിത്രം 2017 ആദ്യം തിയറ്ററുകളിലെത്തും.

ഏഷ്യാനെറ്റ് അവാര്‍ഡ്

കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം മഞ്ജു വാര്യര്‍ക്കായിരുന്നു. 2017 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മഞ്ജു ചിത്രമാണ് c/o സൈറാബാനു .നടി അമലയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

English summary
Manju Warrier is fondly called as the Lady Superstar of Mollywood. Rightly, she is an inspiration to many and did set a mark of her own in the industry with sheer hard work and talent and thus becoming one of the finest actresses that the industry has ever seen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam