»   » മഞ്ജു വാര്യരുടെ ആരാധികയെ ആരും തിരിച്ചറിഞ്ഞില്ല! സത്യന്‍ വരെ നായികയാക്കാന്‍ കൊതിച്ച സുന്ദരിയാണിവര്‍!

മഞ്ജു വാര്യരുടെ ആരാധികയെ ആരും തിരിച്ചറിഞ്ഞില്ല! സത്യന്‍ വരെ നായികയാക്കാന്‍ കൊതിച്ച സുന്ദരിയാണിവര്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ക്ക് ഒരുപാട് ആരാധകരുണ്ടെങ്കിലും ഇന്നലെ കോഴിക്കോട്ട് വന്ന മഞ്ജു വാര്യര്‍ തന്നെ ഏറെ സ്‌നേഹിക്കുന്നൊരു ആരാധികയെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജുവിനെ കാണാന്‍ കാത്തിരുന്ന ഒരു മുത്തശ്ശി മഞ്ജു വന്നപ്പോള്‍ ഓടി പോയി കെട്ടി പിടിക്കുകയായിരുന്നു.

മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയം തമ്മില്‍ ഒരു സാമ്യതയുണ്ട്! ആര്‍ക്കെങ്കിലും മനസിലായോ?

സന്തോഷം കൊണ്ട് ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്തിനാണ് കരയുന്നതെന്ന് മഞ്ജുവും ചോദിച്ചിരുന്നു. സന്തോഷം കൊണ്ടാണെന്ന് മറുപടി പറഞ്ഞ് അവര്‍ പോയി. തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധിക ആരാണെന്നറിയാതെ മഞ്ജു വാര്യര്‍ മടങ്ങി പോയെങ്കിലും ചാനല്‍ ക്യാമറ കണ്ണുകള്‍ അവരെ ഒപ്പിയെടുത്തിരുന്നു.

 beegum-rabia

ഫോട്ടോ കടപ്പാട്: റോബിന്‍ ബി ആര്‍...

manju

ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന റാബിയ ബീഗം ആയിരുന്നു അത്. കോഴിക്കോട് നിലയിത്തിന്റെ ഉദ്ഘാടനത്തിന് പാടാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പിന്നീട് ആകാശവാണിയെ വിട്ടു പിരിഞ്ഞില്ല. അറുപത്തിയഞ്ച് വര്‍ഷത്തോളം പാട്ടും നാടകവുമായി അവര്‍ ആകാശവാണിയില്‍ ജോലി ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു. അന്ന് നായകനായി അഭിനയിച്ചത് കെ പി ഉമ്മറായിരുന്നു.

പ്രായത്തിലല്ല കാര്യം.. 21കാരൻ 28കാരിയെ ഭാര്യയാക്കുമ്പോൾ.. -ശൈലന്റെ 'ബോബി' റിവ്യൂ!!

അതിനിടെ നടന്‍ സത്യനും രാമു കാര്യാട്ടും നേരിട്ടെത്തി സിനിമയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കളിയാക്കലുകള്‍ പേടിച്ച് അവര്‍ സിനിമ അഭിനയത്തിലേക്ക് പോയിരുന്നില്ല. ലത മങ്കേഷ്‌കറാണ് ബീഗം റാബിയയുടെ ഇഷ്ട ഗായിക. പാട്ടിനെയും സിനിമയെയും സ്‌നേഹിച്ച് ഇന്നും കോഴിക്കോട്ട് ഒറ്റമുറി വീട്ടില്‍ ഇവര്‍ താമസിക്കുകയാണ്.

English summary
Manju Warrier's big fan in calicut

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam