»   » മഞ്ജുവിന്റെ C/O സൈറാ ബാനു; കാണാന്‍ 5 കാരണങ്ങള്‍

മഞ്ജുവിന്റെ C/O സൈറാ ബാനു; കാണാന്‍ 5 കാരണങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ നായികയാകുന്ന കുടുംബ ചിത്രമാണ് C/O സൈറാ ബാനു. പുതുമുഖം ആന്റണി സോണിയാണ് ചിത്രം സംവിധായകന്‍ ചെയ്തിരിക്കുന്നത്. സൈറാ ബാനുവെന്ന കഥാപാത്രം ചെയ്യുന്നത മഞ്ജു വാര്യരാണ്. ഈ ചിത്രത്തിലൂടെ അമല അക്കിനേനി നീണ്ട ഇടവേള കഴിഞ്ഞ് തിരിച്ചു വരുന്നതും ചിത്രത്തിന്റെ പ്രാധാന്യം കൂട്ടുന്നു. കിസ്മത്തിലെ ഷെയിന്‍ നിഗം ചിത്രത്തില്‍ നല്ലൊരു റോള്‍ ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, ഗണേഷ് കുമാര്‍, പി. ബാലചന്ദ്രന്‍, ജോയി മാത്യു, നിരഞ്ജന അനൂപ് തുടങ്ങിയ വലിയ ഒരു താര നിര തന്നെയുണ്ട്. റേഡിയോ ജോക്കിയായ ആര്‍ ജെ ഷാനാണ് തിരക്കഥാകൃത്ത്.

മഞ്ജു വാര്യരുടെ ടൈറ്റില്‍ റോള്‍

സൈറാ ബാനു എന്ന കഥാപാത്രമായി വരുന്നത് മഞ്ജുവാണ്. പോസ്റ്റ് വുമണായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഒരു കുട്ടിയുടെ അമ്മയായാണ് വരുന്നത്. മഞ്ജുവിന്റെ വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രത്തെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അമല അക്കിനേനിയുടെ തിരിച്ചു വരവ്.

ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ അമല വീണ്ടും മലയാള ചിത്രത്തിലേക്ക് തിരിച്ചു വരുന്നു. അമലയുടെ ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സത്യകഥ

സൈറാ ബാനുവിന്റെ കഥ വെറുമൊരു കഥയല്ല, നടന്ന സംഭവമാണ്. ഫോട്ടോഗ്രാഫറായ വിക്ടര്‍ ജോര്‍ജിന്റെ തിരോധാനമാണ് പ്രമേയം. പ്രേക്ഷകരുടെ പ്രതീക്ഷ കൂട്ടുന്ന മറ്റൊരു കാരണം ഇതാണ്.

മൂന്നാമിടം ടീമിന്റെ അരങ്ങേറ്റ ചിത്രം

മൂന്നാമിടം എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീം തന്നെയാണ് ഈ ചിത്രത്തിന്റെ പിന്നിലും. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്തത്, ആര്‍ ജെ ഷാനാണ് തിരക്കഥാകൃത്ത്.

കഴിവുറ്റ താരനിര

ഇന്ദ്രന്‍സ്, ഗണേഷ് കുമാര്‍, പി. ബാലചന്ദ്രന്‍, ജോയി മാത്യു, നിരഞ്ജന അനൂപ് തുടങ്ങിയ വലിയ ഒരു താര നിര തന്നെയുണ്ട് ചിത്രത്തിനു പിന്നില്‍ അമല അക്കിനേനി, ഷെയിന്‍ നിഗം എന്നിവരും. ഇതാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു കാരണം

English summary
/O Saira Banu is the family drama which stars Manju Warrier in the titular role. The movie, which is directed by newcomer Antony Sony, marks the comeback of senior actress Amala Akkineni to Mollywood, after a long gap.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam