twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്കൂളിൽ മധുവിനെ വിട്ടിട്ട് വരുമ്പോൾ നിറകണ്ണുകളോടെ മഞ്ജു നോക്കി നിൽക്കും, ഗിരിജ വാര്യർ പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മഞ്ജു വാര്യരുടേത്. നടിയെ പോലെ തന്നെ താരകുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മഞ്ജുവിന്റെ വിശേഷങ്ങൾക്കൊപ്പം അമ്മയെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. അമ്മയെ കുറിച്ച് പറയുമ്പോൾ മഞ്ജുവിന് നൂറ് നാവാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മക്കളെ കുറിച്ചുളള ഗിരിജ വാര്യരുടെ വാക്കുകളാണ്. ഗൃഹലക്ഷ്മി മാസികയിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    manju warrier

    മധുവിനെ കാണാനായി പോകുമ്പോൾ കൊണ്ടുപോകുന്ന വിഭവങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾക്കിഷ്ടം പുളിയുറുമ്പിന്റെ നിറത്തിൽ വറുത്തുപൊടിച്ച ചമ്മന്തിപ്പൊടിയാണെന്ന് ഗിരിജ പറയുന്നു. മധുവിൻറെ സുഹൃത്തുക്കൾക്കെല്ലാം ഇപ്പോൾ പോലും വീട്ടിലെത്തിയാൽ ആ ചമ്മന്തിപ്പൊടി വേണമെന്ന ആഗ്രഹമുണ്ടെന്നും ഗിരിജ പറയുന്നു. അടുത്തിടെ സൈനിക സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം നടന്നു. മധു പഠിച്ച കാലത്തെ ബാച്ചിന്റെ വകയായിരുന്നു നടന്നത്. പണ്ട് സൈനിക സ്കൂളിൽ ചേട്ടനെ (മധു) വിട്ടിട്ട് പോരുമ്പോൾ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തി (മഞ്ജു)യായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതെന്നും ഒപ്പം താനുമുണ്ടായിരുന്നുവെന്നും ഗിരിജ പറയുന്നു.

    സുമിത്രയെ കാണാൻ പോലീസ് സ്റ്റേഷനിലെത്തി വേദിക, പിന്നെ സിദ്ധുവും, കുടുംബവിളക്ക് എപ്പിസോഡ്സുമിത്രയെ കാണാൻ പോലീസ് സ്റ്റേഷനിലെത്തി വേദിക, പിന്നെ സിദ്ധുവും, കുടുംബവിളക്ക് എപ്പിസോഡ്

    മഞ്ജുവും താനും സിനിമയുടെ ആവശ്യങ്ങൾക്കുവേണ്ടി ചെന്നൈയിലെത്തുമ്പോൾ ഒപ്പമെത്തിയിരുന്ന ഗിരീഷ് എന്ന സുഹൃത്തിനെ കുറിച്ചും ഗിരിജ . ഐഎച്ച്എമ്മിൽ മധുവിൻറെ ക്ലാസ്മേറ്റും റൂംമേറ്റുമൊക്കെയായിരുന്നു ഗിരീഷ്. ചെന്നൈയിൽ സിനിമ ഷൂട്ടൊക്കെ കഴിഞ്ഞ് താനും മഞ്ജുവും മധുവും ഗിരീഷും കൂടി കറങ്ങാനിറങ്ങുമായിരുന്നുവെന്ന് ഗിരിജ പറയുന്നുണ്ട്. മധുവിൻറെ ബൈക്കിന് പുറകിൽ മഞ്ജു കയറും, ഗിരീഷിൻറെ ബൈക്കിൽ ഞാനും, ഭക്ഷണം കഴിക്കലും തമിഴ് സിനിമയുമൊക്കെയായി ഒരു ദിനം ആസ്വദിക്കും. ആ കാലത്തെ ഓർമ്മകളെ കുറിച്ച് ഗിരിജ പറയുകയാണ്. ഇപ്പോൾ മധുവും മഞ്ജുവും ഒഴിവ് ദിനങ്ങളിൽ വീട്ടിലെത്തുമ്പോഴുള്ള രസങ്ങളും ചമ്മന്തിപ്പൊടിക്കും ഉള്ളിചമ്മന്തിക്കുമൊക്കെ വേണ്ടി അടുക്കളയിലുള്ള പരതലുമൊക്കെ ഗിരിജ പറയുന്നുണ്ട്.

    ലോക്ക് ഡൗണിന് ശേഷം മഞ്ജു സിനിമയിൽ വീണ്ടും സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കയറ്റം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ജാക്ക് ആന്റ് ജില്‍,മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം,9എംഎം,പടവെട്ട്, കാപ്പ. ലളിതം സുന്ദരം എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. ബോളിവുഡ് ചിത്രവും നടിയുടേതായി ഒരുങ്ങുന്നുണ്ട്.

    പൂക്കാലം വരവായി അവസാനത്തിലേയ്ക്ക്, അഭിയും സംയുക്തയും ഒന്നാകുമോ, ട്വിസ്റ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർപൂക്കാലം വരവായി അവസാനത്തിലേയ്ക്ക്, അഭിയും സംയുക്തയും ഒന്നാകുമോ, ട്വിസ്റ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ

    മലയാളി പ്രേക്ഷകർആഗ്രഹിച്ചിരുന്ന ഒരു മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി ദിലീപിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അഭിനയത്തിൽ നിന്ന് മാറി നിന്നപ്പോഴും മഞ്ജുവും താരത്തിന്റെ പഴയ ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സല്ലാപം, ഈ പുഴയും കടന്ന്, കന്മദം,സമ്മർ ഇൻ ബത്‌ലഹേം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച കാഴ്ചക്കാരുണ്ടായിരുന്നു. ഇന്നും ഈ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

    Recommended Video

    മലയാളത്തിലും തമിഴിലും മഞ്ജു ചേച്ചി തന്നെ | FilmiBeat Malayalam

    ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 2014 ൽ റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു മടങ്ങി എത്തുകയായിരുന്നു. റോഷൻ ആൻഡ്രൂസ് ചിത്രം വൻ വിജയമായിരുന്നു. നടിയുടെ നിരുപമ രാജീവ് എന്ന കഥാപത്രത്തെ ഇരു കൈകളും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടാം വരവിലെ മഞജുവിന്റെ മികച്ച കഥാപാത്രങ്ങളിലെന്നാണ് ഹൗ ഓൾഡ് ആർ യുവിലെ നിരുപമ. മഞ്ജുവിന്റെ മടങ്ങി വരവോടെ നടിക്ക് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു . സൂപ്പർ താരങ്ങൾക്കൊപ്പം സ്ഥാനം ഉറപ്പിക്കാനും മഞ്ജുവിന് കഴിഞ്ഞിരുന്നു. രണ്ടാം വരവിൽ തമിഴിലും നടി ചുവട് വയ്ക്കുകയായിരുന്നു. ധനുഷ് ചിത്രമായ അസുരനിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: manju warrier madhu warrier
    English summary
    Manju Warrier's Mother About Manju And SoMadhu Warrier's Childhood memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X