For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ ആ ചോദ്യത്തില്‍ എല്ലാം മാറിമറിഞ്ഞു, കിംകിം കളറായതിനെക്കുറിച്ച് രാം സുരേന്ദര്‍

  |

  നാളുകള്‍ക്ക് ശേഷം വീണ്ടും മഞ്ജു വാര്യര്‍ ഗായികയായെത്തിയിരിക്കുകയാണ്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഗാനം വരുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക് ആന്‍ ജില്ലിന് വേണ്ടിയാണ് താരം വീണ്ടും പാട്ട് പാടിയത്. മഞ്ജുവിന്‍റെ ശബ്ദത്തില്‍ ഗാനം വരുന്നുണ്ടെന്നുള്ള സന്തോഷം പങ്കുവെച്ചെത്തിയത് പൃഥ്വിരാജായിരുന്നു.സൗബിനും കാളിദാസ് ജയറാമും അടക്കം വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

  കിംകിം എന്ന് തുടങ്ങുന്ന ഗാനം ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. വെറുതെ വന്നുപോവുന്നൊരു പാട്ടല്ല ഇതെന്നും ചിത്രത്തില്‍ ഈ പാട്ടിന് പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു അണിയറപ്രവര്‍ത്തകരെത്തിയത്. പാട്ടിന് പിന്നിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് രചയിതാവായ ബികെ ഹരിനാരായണന്‍ എത്തിയിരുന്നു. മഞ്ജു വാര്യര്‍ വന്നതോടെയാണ് ഗാനം കളറായി മാറിയതെന്ന് സംഗീത സംവിധായകനായ രാം സുരേന്ദര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കിം കിം വിശേഷങ്ങള്‍ പങ്കുവെച്ചത്.

   മഞ്ജു വാര്യരുടെ ആലാപനം

  മഞ്ജു വാര്യരുടെ ആലാപനം

  അഭിനയം മാത്രമല്ല നൃത്തവും പാട്ടുമെല്ലാം തനിക്ക് വഴങ്ങുമെന്ന് മുന്‍പേ തെളിയിച്ചിട്ടുണ്ട് താരം. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടു ഗാനമായെത്തിയിരിക്കുകയാണ് താരം. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതലേ തന്നെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. അതിനിടയിലാണ് താരത്തിന്റെ പാട്ടെത്തിയത്.

  ലെവല്‍ മാറ്റി

  ലെവല്‍ മാറ്റി

  മഞ്ജു വാര്യരുടെ വരവോടെയാണ് പാട്ടിന്റെ ലെവല്‍ മാറിയതെന്ന് രാം സുന്ദര്‍ പറയുന്നു. കീബോര്‍ഡ് പ്രോഗ്രാമറായ രാമിന്റെ കരിയറിലെ പുത്തന്‍ചുവടുവെപ്പിന് കൂടിയാണ് ജാക് ആന്‍ ജില്‍ സാക്ഷ്യം വഹിച്ചത്. ഹൗസ്ഫുളാണ് ആദ്യചിത്രമെങ്കിലും അദ്ദേഹത്തെ ആളുകള്‍ അന്വേഷിച്ച് തുടങ്ങിയത് കിം കിമ്മിന് ശേഷമായിരുന്നു. ജാക് ആന്‍ഡ് ജില്ലിലേക്ക് ഒരുപാട്ട് ചെയ്യാനായാണ് പോയത്. എന്നാല്‍ അത് മൂന്ന് പാട്ടായി മാറുകയായിരുന്നു അദ്ദേഹം പറയുന്നു.

  സിനിമയ്ക്ക് വേണ്ടത്

  സിനിമയ്ക്ക് വേണ്ടത്

  നല്ലൊരു പാട്ടായിരിക്കണമെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നുമായിരുന്നു സന്തോഷ് ശിവന്‍ പറഞ്ഞത്. വരികള്‍ ഏല്‍പ്പിക്കുമ്പോഴും പാട്ട് കലക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മെലഡിയായാണ് ആദ്യം ഗാനം ചിട്ടപ്പെടുത്തിയത്. എന്റെ നായികയുടെ പാട്ട് ഇങ്ങനെയല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മൂന്നാമത് ചെയ്ത ട്യൂണാണ് ഫിക്‌സാക്കിയത്. അദ്ദേഹത്തിന് ഏറെയിഷ്ടമായത് അതായിരുന്നു. അദ്ദേഹം തന്നെ ഇതേക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു.

  മഞ്ജു വാര്യര്‍ പാടി കിംകിംകിംകിം എന്താണ് ?
  മഞ്ജു വാര്യരിലേക്ക്

  മഞ്ജു വാര്യരിലേക്ക്

  വേറൊരു ഗായികയെ വെച്ച് പാടിപ്പിക്കാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയത്. അവസാനം അത് മഞ്ജു വാര്യരിലേക്ക് എത്തുകയായിരുന്നു. ഓപ്പണ്‍ ത്രോട്ടില്‍ പാടിയത് മാറ്റി ലൗ ട്രാക്കില്‍ പിടിക്കാമോയെന്ന് ചോദിച്ചതോടെ മഞ്ജു വാര്യര്‍ മാറ്റിപ്പാടുകയായിരുന്നു. അതിഗംഭീരമായിരുന്നു അത്. പിന്നെ ഇടയ്ക്കിടക്കായി ഫണ്‍ എലമെന്റും ചേര്‍ക്കുകയായിരുന്നു. മഞ്ജു വാര്യരും സന്തോഷ് ശിവനും ചേര്‍ന്ന് ആ പാട്ടിന്റെ ലെവല്‍ തന്നെ മാറ്റുകയായിരുന്നു.

  English summary
  Manju Warrier's question changed the mood of the song, Ram Surendar about kim kim song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X