»   » സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു! കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു! കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയില്‍ സസ്‌പെന്‍സ് ഒളിപ്പിച്ച് വെച്ച് പ്രേക്ഷകരെ ആകാംഷയില്‍ നിര്‍ത്തുന്നതാണ് സംവിധായകന്റെ കഴിവ്. ഒരു കാലത്ത് മലയാളികളെ അത്തരത്തിലൊരു സസ്‌പെന്‍സില്‍ എത്തിച്ച സിനിമയായിരുന്നു സമ്മര്‍ ഇന്‍ ബെത്‌ലേഹം. കാമുകന് പൂച്ചയെ അയച്ച അഞ്ജാത കാമുകി ആരാണെന്നുള്ളതായിരുന്നു സിനിമയുടെ സസ്‌പെന്‍സ്.

നഗ്നത ലജ്ജിക്കാനുള്ളതല്ല,അശ്ലീലവുമല്ല! കാമസൂത്ര നായിക പ്ലേബോയ് മാഗസിന് മുഖച്ചിത്രം കൊടുത്തത് ഇങ്ങനെ!

ജയസൂര്യയുടെ മിമിക്രിയക്ക് കിട്ടിയ ആദ്യ പ്രതിഫലം 35 രൂപ! അത് കൊടുത്തത് ആരാണെന്ന് അറിയാമോ?

എന്നാല്‍ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അതില്‍ ഒളിപ്പിച്ചു വെച്ച രഹസ്യം ഇനിയും പുറത്ത് വന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പൂച്ചയെ അയച്ച സുന്ദരി ആരാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ അഞ്ജാത സുന്ദരി മഞ്ജു വാര്യരാണെന്ന് കണ്ടുപിടിച്ചിരിക്കുന്നത്.

പൂച്ചയെ അയച്ച സുന്ദരി ആരാണ്?

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ അഞ്ജാത സുന്ദരി ആരാണെന്നുള്ള ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി കിട്ടിയിട്ടില്ല. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അത് ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്.

മഞ്ജു വാര്യരാണ് ആ കസിന്‍

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ജയറാമിന്റെ അഞ്ച് കസിന്‍ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ആ പൂച്ചയെ അയച്ചത്. എന്നാല്‍ അത് മഞ്ജു വാര്യരാണെന്നാണ് ഇപ്പോള്‍ കണ്ടുപിടുത്തം നടന്നിരിക്കുന്നത്.

തെളിവുകളുണ്ട്

മഞ്ജു വാര്യരാണ് പൂച്ചയെ അയച്ചതിനുള്ള തെളിവുകളുമായി സോഷ്യല്‍ മീഡിയ തന്നെ രംഗത്തെത്തയിരിക്കുകയാണ്. ആറാം തമ്പുരാനിലെ ഒരു ദൃശ്യം വെച്ചു കൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്തിയത്.

ആറാം തമ്പുരാനിലെ പൂച്ച

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ പൂച്ചയും ആറാം തമ്പുരാനിലെ പൂച്ചയും തമ്മിലുള്ള സാമ്യതയാണ് പൂച്ചയെ മഞ്ജു വാര്യരാണ് അയച്ചതെന്നള്ള നിഗമനത്തിലെത്തിയിരിക്കുന്നത്.

ട്രോളുകള്‍

അതിനൊപ്പം കുറച്ച് ദിവസം മുമ്പ് ഒരു പരസ്യത്തിലും മഞ്ജു വാര്യര്‍ പൂച്ചയുമായി എത്തിയിരുന്നു. ഇതും പലതരം ട്രോളുകള്‍ക്ക് കാരണമായി മാറിയിരുന്നു.

സമ്മര്‍ ഇന്‍ ബെത്‌ലഹേം

1998 ല്‍ പുറത്തിറങ്ങിയ സിനിമയാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലഭവന്‍ മണി എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.

പൂച്ചയും കാമുകിമാരും

ജയറാമിന്റെ അഞ്ച് കസിന്‍ സഹോദരിമാരില്‍ ഒരാള്‍ ഒരു പൂച്ചയെ അയക്കുന്നതും അവരെല്ലാം അവധി കാലം ആഘോഷിക്കാന്‍ ബെത്‌ലഹേം എന്ന പശു ഫാമില്‍ എത്തുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം.

English summary
Manju Warrier sent her cat in Summer in Bethlehem!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam