For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന് പിന്നാലെ മഞ്ജു വാര്യരും, അനിയത്തിയുടെ ആകാംക്ഷ പങ്കുവെച്ച് മധു വാര്യര്‍, ചിത്രങ്ങള്‍ വൈറല്‍

  |

  മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. എല്ലാതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഇതിനകം തന്നെ താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ മഞ്ജുഭാവമെന്നും ആരാധകര്‍ താരത്തെക്കുറിച്ച് പറയാറുണ്ട്. സ്‌ക്രീനിലെ കഥാപാത്രങ്ങളെക്കുറിച്ച് മാത്രമല്ല ജീവിതത്തിലെ നിലപാടുകള്‍ക്ക് പിന്തുണ അറിയിച്ചും ആരാധകര്‍ കൂടെയുണ്ട്.

  വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്്. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇതാദ്യമായാണ് മഞ്ജു വാര്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. ദി പ്രീസ്റ്റിലൂടെയാണ് ആ മോഹം സഫലമായത്. സഹോദരനായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തില്‍ നായികയായി അഭിനയിക്കുന്നതും മഞ്ജുവാണ്. ഈ സിനിമയുടെ എഡിറ്റിങ്ങ് വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഞ്ജുവും മധു വാര്യരും. ഇത്തവണ നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം കൂടിയുണ്ട് മഞ്ജു വാര്യറിന്.

  മഞ്ജു വാര്യരുടെ പോസ്റ്റ്

  മഞ്ജു വാര്യരുടെ പോസ്റ്റ്

  ലളിതം സുന്ദരത്തിന്റെ എഡിറ്റ് സ്യൂട്ടില്‍ നിന്നുള്ള ചിത്രവുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇടക്കാലത്ത് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെയായിരുന്നു വീണ്ടും ആക്ടീവായത്. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിന്റെ എഡിറ്റിങിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ബാക്കിയുള്ള ഷൂട്ട് പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു മഞ്ജു കുറിച്ചത്. അജു വര്‍ഗീസുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്.

  മധു വാര്യരും

  മധു വാര്യരും

  എഡിറ്റ് സ്യൂട്ടില്‍ നിന്നുള്ള സഹോദരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു മധു വാര്യര്‍ എത്തിയത്. ബിജു മേനോനും സൈജു കുറുപ്പുമുള്‍പ്പടെയുള്ള രംഗം കാണുന്ന മഞ്ജുവിന്റെ ചിത്രമാണ് സഹോദരന്‍ പോസ്റ്റ് ചെയ്തത്. പി സുകുമാറുള്‍പ്പടെയുള്ളവര്‍ക്കൊപ്പം ഇരിക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വര്‍ക്ക് കാണുന്ന സൂപ്പര്‍ എക്‌സൈറ്റഡായ നിര്‍മ്മാതാവെന്നും മധു കുറിച്ചിരുന്നു.

  നിര്‍മ്മാണത്തിലേക്ക്

  നിര്‍മ്മാണത്തിലേക്ക്

  ദിലീപിന് പിന്നാലെയായി മഞ്ജു വാര്യരും നിര്‍മ്മാതാവായി എത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. താന്‍ നിര്‍മ്മിക്കാമെന്ന് മഞ്ജു ഇങ്ങോട്ട് പറയുകയായിരുന്നുവെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു. ചേട്ടന് സംവിധാനത്തോടുള്ള പാഷനെക്കുറിച്ച് തനിക്ക് അറിയാമെന്നും അഭിനേതാവായി മുന്നേറിയപ്പോഴും അദ്ദേഹം സംവിധാനമെന്ന ലക്ഷ്യം കൈവിട്ടിരുന്നില്ലെന്നും മഞ്ജു പറഞ്ഞിരുന്നു. ലളിതം സുന്ദരത്തിന് പുറമെ കയറ്റമെന്ന സിനിമയുടേയും നിര്‍മ്മാണപങ്കാളി കൂടിയാണ് മഞ്ജു വാര്യര്‍.

  ആലാപനത്തിലും

  ആലാപനത്തിലും

  അഭിനയം മാത്രമല്ല ആലാപനത്തിലൂടെയും മഞ്ജു വാര്യര്‍ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക് ആന്‍ ജില്ലിന് വേണ്ടിയാണ് താരം വീണ്ടും പാടിയത്. കിം കിം എന്ന് തുടങ്ങുന്ന ഗാനവുമായി താനെത്തുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഗാനം വൈറലായി മാറിയത്. നാളുകള്‍ക്ക് ശേഷം മഞ്ജുവിന്‍റെ ശബ്ദത്തില്‍ ഗാനം കേള്‍ക്കാനായതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

  മഞ്ജു വാര്യരുടെ ആ കഴിവ് കൂടി പുറംലോകം കണ്ടു | Filmibeat Malayalam
  ആരാധകരുടെ കമന്‍റുകള്‍

  ആരാധകരുടെ കമന്‍റുകള്‍

  പല കലാകാരികളും വിവാഹ ശേഷം 4 ചുവരുകൾക് ഉള്ളിൽ ഒതുങ്ങി പോകാറുണ്ട് . അവരുടെ കഴിവുകൾ സ്വയം ഇല്ലാതാക്കി അങ്ങനെ ഒരു ജീവിതം . മഞ്ജു തിരിച്ച് വന്നത് എത്ര നന്നായി, മഞ്ജു വാര്യരുടെ ചിരി കണ്ടാല്‍ തന്നെ ആശ്വാസം തോന്നാറുണ്ട്. ലളിതം സുന്ദരത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങളെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

  English summary
  Manju Warrier shares excitement as s producer, Lalitham Sundaram editing photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X