»   » പേടി കാരണം 2 ദിവസം ഉറങ്ങിയിട്ടില്ല, മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് മഞ്ജു വാര്യര്‍ !!

പേടി കാരണം 2 ദിവസം ഉറങ്ങിയിട്ടില്ല, മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് മഞ്ജു വാര്യര്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഒരുപാട് സിനിമകളിലൊന്നും ഒരുമിച്ചഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡിയാണ് മോഹന്‍ലാലും മഞ്ജു വാര്യരും. നീണ്ട ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനിലൂടെ ഈ താരജോഡി വീണ്ടും ഒന്നിക്കുകയാണ്. സൂപ്പര്‍ സ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിക്കുന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ആറാം തമ്പുരാന്‍, കന്‍മദം, എന്നും എപ്പോളും എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാലും മഞ്ജുവും മത്സരിച്ചഭിയിച്ചത്. ആദ്യമായി ഈ കൂട്ടുകെട്ട് ഒരുമിച്ചെത്തിയ ആറാം തമ്പുരാന്‍ ബോക്‌സോഫീസില്‍ വന്‍വിജയാമയിരുന്നു. പ്രേക്ഷകര്‍ക്ക് ഇന്നും മനപ്പാഠമാണ് ഈ ചിത്രത്തിലെ ഓരോ രംഗവും.

മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ച്

മോഹന്‍ലാലിനോടൊപ്പമാണ് അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് അറിഞ്ഞതിനു ശേഷം പേടികാരണം താന്‍ രണ്ടുദിവസം ഉറങ്ങിയിരുന്നില്ലെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.

നായകന്‍ മോഹന്‍ലാലാണെന്നറിഞ്ഞപ്പോള്‍

അടുത്ത ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയിരുന്നുവെന്നും മഞ്ജു പറയുന്നു. യുവജനോത്സവ വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ മഞ്ജു വാര്യര്‍ വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്.

മോഹന്‍ലാല്‍ സെറ്റിലെത്തിയപ്പോള്‍

മോഹന്‍ലാല്‍ ചിത്രമായ ആറാം തമ്പുരാന്റെ സെറ്റില്‍ നേരത്തെയെത്തിയ മഞ്ജു വാര്യര്‍ക്ക് മോഹന്‍ലാലിന്റെ വരവിനെക്കുറിച്ചോര്‍ത്തും തന്നോട് മിണ്ടുമോ എന്നൊക്കെ ഓര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു.

സംസാരിച്ചു കഴിഞ്ഞപ്പോള്‍

താന്‍ പ്രതീക്ഷിച്ചതു പോലെയുള്ള കാര്യങ്ങളല്ല പിന്നീട് നടന്നത്. യാതൊരു വിധ താരജാഡയുമില്ലാതെ വന്ന് തന്നോട് സംസാരിച്ച് മോഹന്‍ലാല്‍ ഷൂട്ടിങ്ങ് തീരുന്നതു വരെ തന്നോടും കുടുംബാഗങ്ങളോടും സംസാരിച്ചിരുന്നുവെന്നും താരം ഓര്‍ത്തെടുത്തു.

English summary
Manju Warrier's First Meeting With Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam